Wednesday, October 17, 2012

ലീഗിനെ ഒറ്റപ്പെടുത്തുന്നവരുടെ ലക്ഷ്യമെന്ത്‌

ലീഗിനെ ഒറ്റപ്പെടുത്തുന്നവരുടെ ലക്ഷ്യമെന്ത്‌
 
ഹമീദ് വാണിമേല്‍.-ചന്ദ്രിക (ജമാഅത്തെ ഇസ്ലാമിയുടെ ആദ്യ പൊളിറ്റിക്കല്‍ സെക്രട്ടറി ,തിരെഞ്ഞെടുപ്പ് നയങ്ങളില്‍ പ്രതിഷേധിച്ചു രാജി വെച്ചിരുന്നു )
തെറ്റിദ്ധാരണയുടെ മണ്‍കൂനയില്‍ കയറിനിന്ന് മുസ്‌ലിംലീഗിനെ വിമര്‍ശിക്കുന്നവരോട് പാര്‍ട്ടി കാണിക്കുന്ന വിവേകം, സാമുദായിക അന്തരീക്ഷം വഷളാകാന്‍ പാടില്ലെന്ന നിര്‍ബന്ധമുള്ളതുകൊണ്ടുകൂടിയാണ്.
സമുദായത്തിനും മുന്നണിക്കും അകത്തും പുറത്തും ലീഗിനെ കോര്‍ണര്‍ ചെയ്യാന്‍ നടക്കുന്ന മന:ശാസ്ത്ര യുദ്ധം വൈകാരികമായി നേരിടാന്‍ ഒരുകാലത്തും ലീഗ് ശ്രമിച്ചിട്ടില്ല. ആറരപതിറ്റാണ്ടിന്റെ കര്‍മസാക്ഷ്യമാണ് പാര്‍ട്ടിക്ക് മറുപടിയായി നല്‍കാനുള്ളത്. 1948 മുതല്‍ തീഷ്ണമായ രാഷ്ട്രീയ പ്രതിസന്ധിയെ അതിജീവിച്ച പാര്‍ട്ടിക്ക് ഈ പഴകി പുളിച്ച ആരോപണ ആവര്‍ത്തനങ്ങള്‍ പരിഗണിക്കാതെയും മുന്നോട്ട് പോകാനുള്ള ശക്തി ഇന്നുണ്ട്.
  കേരളീയ പൊതു സമൂഹത്തില്‍ അംഗീകാരത്തിന്റെ അടയാളം അനവധി തവണ ഏറ്റുവാങ്ങിയ മുസ്‌ലിംലീഗിന് ഏതാനും സമുദായ ജാതി നേതാക്കളുടെ പുതിയ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യവുമില്ല.

മുസ്‌ലിംലീഗ് മുന്നണി ഭരണത്തില്‍ അധീശാധിപത്യം പ്രകടിപ്പിക്കുന്നതായും അനര്‍ഹമായ പലതും തട്ടിയെടുക്കുന്നതുമായി ബന്ധപ്പെട്ട ആക്ഷേപങ്ങള്‍ക്ക് പലവട്ടം ലീഗ് നേതൃത്വം തെളിവന്വേഷിച്ചിട്ടും ഒരാള്‍ക്കും ഇതുവരെ മറുപടി പറയാന്‍ സാധിച്ചിട്ടില്ല. ലീഗ് വിമര്‍ശനത്തിന്റെ പുതിയ അന്തരീക്ഷത്തിന് പിന്നിലെ ശക്തികള്‍ ആരാണെന്ന് ലീഗിനറിയാം. ആസൂത്രണത്തില്‍ അജ്ഞാതമെന്ന് തോന്നാവുന്ന ചരടുകളെയും അതിന് പിന്നിലെ ശില്‍പികളെയും ലക്ഷ്യങ്ങളെയും പാര്‍ട്ടിക്കും കേരളീയ പൊതു സമൂഹത്തിനും കൃത്യമായി അറിയാവുന്നതുമാണ്.

അധികാര രാഷ്ട്രീയത്തിന്റെ അകത്തളങ്ങളില്‍ ചില ഒളിച്ചുകളികള്‍ക്കും അവിഹിതമായ പങ്കുവെപ്പുകള്‍ക്കും ലീഗ് ചിലര്‍ക്ക് തടസമായതാണ് ഈ പ്രകോപനത്തിന്റെ മുഖ്യ കാരണം. യു.ഡി.എഫ് അധികാരത്തില്‍ വന്ന ആദ്യ ദിവസം മുതല്‍ തുടങ്ങിയതാണ് ചിലരുടെ ബോധപൂര്‍വമായ ഈ ലീഗ് വേട്ട. തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ ഇടതുപക്ഷവും സംഘ് പരിവാറും യു.ഡി.എഫിനെതിരെ നടത്തിയ ന്യൂനപക്ഷ ആധിപത്യ ആരോപണം തെരഞ്ഞെടുപ്പിനുശേഷം ചില സാമുദായിക ശക്തികള്‍ ഏറ്റെടുക്കുകയാണ് ചെയ്തത്. ഈ ആരോപണത്തില്‍ ലീഗിനെ മുഖ്യപ്രതിയാക്കുന്നവര്‍ ജനാധിപത്യത്തെയാണ് പരിഹസിക്കുന്നത്. യു.ഡി.എഫ് മുന്നണിയില്‍ ലീഗ് രണ്ടാം കക്ഷിയായത് സംവരണവും നോമിനേഷനും നറുക്കെടുപ്പും മാനദണ്ഡമാക്കിയല്ലെന്ന് എല്ലാവര്‍ക്കുമറിയാം.

ഇടതുമുന്നണിക്കെതിരെയുള്ള നെഗറ്റീവ് വോട്ടിന്റെ ഭാഗമായി ചെറിയ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സാഹസികമായി വിജയിച്ചവരുമല്ല ലീഗിന്റെ ഇരുപത് എം.എല്‍.എമാര്‍. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ധീരമായ രാഷ്ട്രീയ പോരാട്ടം നടത്തി പാര്‍ട്ടി നിലപാടിനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും ബഹുജനം നല്‍കിയ അംഗീകാരമാണ് ലീഗിന്റെ ചരിത്ര വിജയത്തിന് കാരണം.
 പതിനാലു ജില്ലകളില്‍ ആറ് ജില്ലകളില്‍ നിയമസഭാ പ്രാധാന്യമുള്ള പാര്‍ട്ടിയാണ് മുസ്‌ലിംലീഗെന്ന് വിമര്‍ശകര്‍ മറക്കരുത്. ഈ വിജയം ഒരു സമുദായത്തിന്റെ മാത്രം വോട്ടിലൂടെയാണെന്ന തെറ്റിദ്ധാരണയുടെ ഒരംശവും പാര്‍ട്ടിക്കില്ല.

ബഹുസ്വര സമൂഹത്തിലെ ജനാധിപത്യ മതേതര കക്ഷികളുടെ പൂര്‍ണ പിന്തുണയിലാണ് ലീഗിന്റെ മിന്നുന്ന വിജയമെന്ന തിരിച്ചറിവ് പാര്‍ട്ടിക്കുണ്ട്.
 മുന്നണി മര്യാദയറിയാത്ത അപൂര്‍വം ചില നേതാക്കള്‍ എക്കാലവും മുസ്‌ലിംലീഗിനെതിരെ നിലകൊള്ളാറുണ്ട്. അവരോടുപോലും ലീഗ് കാണിക്കുന്ന സഹിഷ്ണുത പാര്‍ട്ടി ദൗര്‍ബല്യമായി അത്തരക്കാര്‍ കാണുന്നുണ്ടെങ്കിലും എന്ത് ത്യാഗം സഹിച്ചും മുന്നണി ബന്ധത്തില്‍ സത്യസന്ധതയും വിട്ടുവീഴ്ചയും കാണിക്കുന്ന സ്വഭാവം ലീഗിന്റെ കൂടപ്പിറപ്പാണ് എന്നതാണ് വസ്തുത. ഇരു മുന്നണികളും വര്‍ഗീയത ആരോപിച്ച് പല ഘട്ടങ്ങളിലും മുസ്‌ലിംലീഗിനെ അകറ്റാന്‍ ശ്രമിച്ചിട്ടും അവരെല്ലാം ലീഗിനെ വാരിപ്പുണര്‍ന്നവരും ലീഗിന്റെ ബഹുജന രാഷ്ട്രീയ ശക്തിയും പ്രവര്‍ത്തന ചടുലതയും ആസ്വദിച്ചവരുമാണെന്ന് കേരളീയ രാഷ്ട്രീയ ചരിത്രം സാക്ഷിയാണ്.
ലീഗ് രാഷ്ട്രീയത്തെ അനുഭവിച്ചറിഞ്ഞ കേരളത്തില്‍ ഇത്തരം വിമര്‍ശനങ്ങള്‍ക്ക് മാര്‍ക്കറ്റില്ലെന്ന് എല്ലാവര്‍ക്കുമറിയാം. സാമുദായിക പാര്‍ട്ടികളോടുള്ള ലീഗിന്റെ നിലപാട് പാര്‍ട്ടി ഭരണഘടന ഇപ്രകാരമാണ് വിശദീകരിക്കുന്നത്. ‘വിവിധ മത സമുദായങ്ങള്‍ തമ്മില്‍ പരസ്പര വിശ്വാസവും സൗഹാര്‍ദ്ദവും സന്മനസും ഐക്യവും വളര്‍ത്തുക. പൊതുജന നന്മക്കും സാമൂഹ്യ നീതിക്കുംവേണ്ടി പരിശ്രമിക്കുക.’ (ഭരണഘടന, പേജ് 8)
താത്വികമായും പ്രായോഗികമായും ഈ പാര്‍ട്ടി നിലപാട് ഉയര്‍ത്തിപിടിക്കാനാണ് മുസ്‌ലിംലീഗ് പരിശ്രമിക്കുന്നത്. തത്വവും പ്രയോഗവും വ്യത്യാസപ്പെടുത്തുന്ന ദ്വിമുഖം മുസ്‌ലിംലീഗ് ഒരിക്കലും പ്രകടിപ്പിച്ചിട്ടില്ല.

കാല്‍ നൂറ്റാണ്ടിലധികം ഭരണ പങ്കാളിത്തം വഹിച്ച മുസ്‌ലിംലീഗ് അധികാരത്തിന്റെ തിണ്ണബലത്തില്‍ ഒരു സമുദായത്തിലെ ഒരംഗത്തിന്റെപോലും അവകാശം നിഷേധിച്ചതായി അതിന്റെ കഠിന ശത്രുക്കള്‍പോലും നാളിതുവരെ ഉന്നയിച്ചിട്ടുമില്ല. ഇതാണ് വസ്തുതയെങ്കില്‍ ഇപ്പോഴത്തെ പൊയ്‌വെടി ആരെ ഇളക്കിവിടാനാണെന്ന് എല്ലാവര്‍ക്കുമറിയാം.
മുസ്‌ലിംലീഗ് പ്രതിസന്ധിയിലാണെന്ന് ബോധ്യപ്പെട്ടാല്‍ എക്കാലവും പാര പണിയുന്ന ജമാഅത്തെ ഇസ്‌ലാമിയും അതിന്റെ പത്രവും പുതിയ വിവാദത്തിലും പതിവുപോലെ രംഗത്തെത്തി ലീഗിനെ ഉപദേശിക്കാന്‍ തുടങ്ങിയിരിക്കുന്നു. ലീഗ് പുതിയ വിവാദത്തില്‍ പ്രതിരോധത്തിലാണെന്ന് തെറ്റിദ്ധരിച്ച് ജമാഅത്ത് നേതാവ് മാധ്യമം പത്രത്തില്‍ ലീഗിന് നല്‍കുന്ന മാര്‍ഗദര്‍ശനം ഇപ്രകാരമാണ്: ‘മുസ്‌ലിംലീഗ് അനര്‍ഹമായത് വാരിക്കൊണ്ടു പോകുന്നുവെന്നതാണ് സര്‍വ സത്യമായി കഴിഞ്ഞ പ്രചാരണം. എന്നാല്‍ ഇതിനെ മറികടക്കാനുള്ള മീഡിയാ മാനേജ്‌മെന്റോ രാഷ്ട്രീയ ബോധമോ ലീഗിനില്ല. യഥാര്‍ത്ഥ കണക്കുകൂട്ടലുകളിലൂടെ തങ്ങള്‍ ഉയര്‍ത്തുന്ന പിന്നാക്ക രാഷ്ട്രീയ പ്രസക്തി കൂടുതല്‍ ഊന്നിപ്പറയുകയാണ് ലീഗ് ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ അതിനുള്ള പ്രത്യയശാസ്ത്ര ഊര്‍ജം ലീഗിനില്ലാതെപോയി.’ (മാധ്യമം 12.10.12).

ശാസ്ത്രീയമായ മീഡിയാ മാനേജ്‌മെന്റും ആന കുത്തിയാലും മറിയാത്ത കാഡര്‍ ഘടനയും പാര്‍ട്ടിയിലും പത്രത്തിലും ഇതര സമുദായ അംഗങ്ങളെ മുമ്പില്‍ നിര്‍ത്തിയിട്ടും കോണ്‍ക്രീറ്റിനെക്കാളും ഭദ്രമായ പ്രത്യയശാസ്ത്ര അടിത്തറയുണ്ടായിട്ടും സെക്യുലര്‍ സൊസൈറ്റിയില്‍ ജമാഅത്തിന്റെ സ്ഥാനം ഇന്നും വട്ടപൂജ്യമാണ്. ഈ ലേഖനം വന്ന പത്രത്തിന്റെ ഒന്നാംപേജില്‍ പളുങ്കുപോലെ പവിത്രമായ പാണക്കാട് കുടുംബത്തിലെ ഇന്നത്തെ നായകനെ അഴിമതിക്കാരനാക്കുന്ന ഫോട്ടോ പതിച്ച നെടുനീളന്‍ വാര്‍ത്തയും അകമ്പടിയായി മറ്റൊരു സൈഡ് സ്റ്റോറിയും കാച്ചിയ ജമാഅത്ത് പത്രത്തെ മാനേജ് ചെയ്യാന്‍ ലീഗിന് മാത്രമല്ല സാക്ഷാല്‍ ജമാഅത്ത് ശൂറക്കുപോലും സാധ്യമല്ലെന്ന് കാലം തെളിയിച്ചതാണ്.

സ്വന്തം സമുദായത്തിന്റെ കണക്ക് നിരത്തി അന്യ സമുദായത്തെ ഒതുക്കാനുള്ള കണക്കറിയാത്തതല്ല ലീഗിന്റെ പ്രശ്‌നം. ഇത്തരം കണക്ക് പറയലുകള്‍ നമ്മുടെ സാമൂഹ്യ ജീവിതത്തില്‍ സൃഷ്ടിക്കുന്ന പാര്‍ശ്വഫലങ്ങളെയാണ് ലീഗ് ഭയപ്പെടുന്നത്. ഈ ലേഖനത്തില്‍ ഉന്നയിക്കുന്ന മറ്റൊരു വലിയ പരാതി ലീഗിന്റെ നേതൃസ്ഥാനത്ത് ഒരു സമുദായം മാത്രമാണെന്നാണ്. ‘ഒരേ മതത്തിലും ലിംഗത്തിലുംപെട്ടവര്‍ മാത്രം ഔദ്യോഗിക നേതൃസ്ഥാനങ്ങളിലുള്ള കേരളത്തിലെ ഒരേയൊരു രാഷ്ട്രീയ പാര്‍ട്ടി മുസ്‌ലിംലീഗ് മാത്രമായിരിക്കും.’ സ്വന്തം ആദര്‍ശവും കര്‍മജീവിതവും മതചിഹ്നങ്ങളും മുറുകെപിടിച്ച് മതേതര ജനാധിപത്യ വ്യവസ്ഥിതിയില്‍ അവര്‍ഗീയമായ ജീവിതം നയിക്കാമെന്ന് പ്രായോഗികമായി തെളിയിച്ചതാണ് മുസ്‌ലിംലീഗിന്റെ പ്രത്യേകതകളില്‍ ഏറ്റവും പ്രധാനപ്പെട്ടത്.

പ്രമുഖ ചരിത്ര പണ്ഡിതനും മലപ്പുറം പരപ്പനങ്ങാടി താമസക്കാരനുമായ ഡോ. എം. ഗംഗാധരന്‍ ലീഗിനെ സംബന്ധിച്ചുള്ള ഒരു ചോദ്യത്തിന് ഇപ്രകാരമാണ് മറുപടി പറഞ്ഞത്: ‘മറ്റ് മതേതര പാര്‍ട്ടികളില്‍നിന്ന് മുസ്‌ലിംലീഗിനെ വേര്‍തിരിച്ചു നിര്‍ത്തുന്ന ഘടകമുണ്ടെന്ന് താങ്കള്‍ കരുതുന്നുണ്ടോ? മുസ്‌ലിംകള്‍ക്ക് മാത്രം അംഗത്വമുള്ള പാര്‍ട്ടി (അല്ലെന്നുള്ള വസ്തുത മറ്റൊരു കാര്യം) യെന്നതാണ് മറ്റ് സെക്യുലര്‍ പാര്‍ട്ടികളില്‍നിന്ന് ലീഗിനെ വേര്‍തിരിച്ച് നിര്‍ത്തുന്നത്. എന്നിട്ടും സെക്യുലര്‍ സ്വഭാവം ലീഗ് നിലനിര്‍ത്തുന്നു എന്നത് ശ്രദ്ധേയമായ സവിശേഷതയാണ്. (മാപ്പിള പഠനങ്ങള്‍ – പേജ് 74).

സമുദായത്തിന്റെ ന്യായമായ അവകാശ സംരക്ഷണത്തില്‍ യാതൊരു മുട്ടുവിറക്കലും മുസ്‌ലിംലീഗിനില്ല. വര്‍ഗീയ തീവ്രവാദത്തിനെതിരെയുള്ള ശക്തമായ നിലപാടിന്റെ ഭാഗമാണ് ചില വിഷയങ്ങള്‍ സമുദായ പ്രശ്‌നമാണെന്ന് ലീഗിന് തോന്നാതിരിക്കാന്‍ കാരണം. ഇ-മെയില്‍ കേസ് എന്‍.ഐ.എ ഏറ്റെടുക്കുന്നുവെന്ന് കേള്‍ക്കുമ്പോള്‍ കൊല്ലന്റെ ആലയിലെ മുയലിനെപ്പോലെ ചിലര്‍ ഞെട്ടുന്നതില്‍ ലീഗിനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല.

പ്രതിസന്ധി എത്ര രൂക്ഷമായാലും വര്‍ഗീയതയോടും തീവ്രവാദത്തോടും രാജിയായ പാരമ്പര്യവും ലീഗിനില്ല. ബാബ്‌രി മസ്ജിദിന്റെ പതനശേഷം പരാജയങ്ങളുടെ മാലപ്പടക്കം നിരന്തരം പൊട്ടിയിട്ടും ലീഗ് കാണിച്ച വിവേകമാണ് ഇപ്പോഴത്തെ മിന്നുന്ന തെരഞ്ഞെടുപ്പ് വിജയത്തിന് കാരണമെന്ന് അടിയുറച്ച് വിശ്വസിക്കുന്ന പാര്‍ട്ടിയാണ് മുസ്‌ലിംലീഗ്.

പാണക്കാട് കുടുംബത്തിന്റെ മഹത്വം തകര്‍ത്തും ലീഗിന്റെ സംഘടിത ശക്തി ദുര്‍ബലപ്പെടുത്തിയും അധികാര രാഷ്ട്രീയം സ്വപ്‌നം കാണുന്നവര്‍ എന്നും സ്വപ്‌നലോകത്ത് ജീവിക്കേണ്ടി വരുമെന്ന് ഓര്‍ക്കുന്നത് സ്വന്തം വിഭവശേഷി നഷ്ടപ്പെടാതിരിക്കാനെങ്കിലും നല്ലതാണ്.

Sunday, July 8, 2012

വിവരംകെട്ടവന്റെ കൈയിലോ വിദ്യാഭ്യാസവകുപ്പ്? !!! - ഒ അബ്ദുല്ല

 പരപ്പനങ്ങാടി അവുക്കാദര്‍കുട്ടിനഹയുടെ പുത്രന്‍ അബ്ദുറബ്ബ് വിദ്യാഭ്യാസമന്ത്രിയായ ഉടനെ അദ്ദേഹത്തിന്റെ സ്ഥാനലബ്ധിക്കെതിരേ ആദ്യ വെടി പൊട്ടിച്ചത് യശ്ശശരീരനായ സുകുമാര്‍ അഴീക്കോട്- വിവരംകെട്ടവന്റെ കൈയിലോ വിദ്യാഭ്യാസവകുപ്പ് എന്നായിരുന്നു ആ പ്രതികരണത്തിന്റെ സ്വരം. 10ാം ക്ളാസ് പാസാവാത്ത, ടൈലറിങ് മാത്രം പഠിച്ച ആള്‍ക്ക് കേരളത്തിന്റെ മുഖ്യമന്ത്രിയാവാം. ഒരു ഡിഗ്രിയുമില്ലാത്തവര്‍ക്കും തേര്‍ഡ് ക്ളാസോടെ ബി എ പാസായവര്‍ക്കും വിദ്യാഭ്യാസമന്ത്രിയാവാം. വിഖ്യാതമായ അലിഗഡ് യൂനിവേഴ്സിറ്റിയില്‍നിന്ന് ബി.എക്കു ശേഷം ഇംഗ്ളീഷില്‍ മാസ്റേഴ്സ് ബിരുദമെടുത്തവനു പക്ഷേ, വിദ്യാഭ്യാസമന്ത്രിയായിക്കൂടാ. സ്വന്തം പാര്‍ട്ടി നേതാവ് പി കെ കുഞ്ഞാലിക്കുട്ടി അല്‍പ്പം വൈകി അബ്ദുറബ്ബിനെന്താ ഒരു കുറവ്, അദ്ദേഹം എം.എ ഇംഗ്ളീഷ് അല്ലെ കൂട്ടരെ... എന്നു വിളിച്ചുപറയുംവരെ ഏറെപേര്‍ക്കും അബ്ദുറബ്ബിന്റെ വിദ്യാഭ്യാസയോഗ്യത അറിയുമായിരുന്നില്ല എന്നതാണു വാസ്തവം.

ചരിത്രപരമെന്നു വിശേഷിപ്പിക്കാവുന്ന പല നല്ല കാര്യങ്ങളും മന്ത്രി അബ്ദുറബ്ബ് ഹ്രസ്വകാലത്തിനിടയ്ക്ക് സ്വന്തം വകുപ്പില്‍ ചെയ്തിരിക്കുന്നു; കാക്കയുടെ കഴുത്തില്‍ കെട്ടിത്തൂക്കി കേരളം മുഴുവന്‍ പറഞ്ഞുനടക്കാന്‍ മാത്രമുള്ള മഹദ്കാര്യങ്ങള്‍. ഇത്തവണ സ്കൂള്‍ തുറക്കവെ നിങ്ങള്‍ ശ്രദ്ധിച്ചോ- പാഠപുസ്തകങ്ങള്‍ എത്തിയില്ല എന്ന പതിവു പല്ലവി കേട്ടതേയില്ല. പുതിയ അധ്യയനവര്‍ഷം സ്കൂള്‍ ഗേറ്റ് തുറന്നതും കുട്ടികളുടെ ബാഗുകളില്‍ പുതുപുത്തന്‍ പുസ്തകങ്ങള്‍ നിറഞ്ഞതും ഒന്നിച്ച്. പിന്നിട്ട വര്‍ഷങ്ങളില്‍ ഒന്നാംപാദവര്‍ഷ പരീക്ഷ നടക്കുമ്പോഴും സര്‍ക്കാര്‍ പ്രസ്സുകളില്‍ പാഠപുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയാവാറുണ്ടായിരുന്നില്ല. ഇതൊരു ചെറിയ കാര്യം. അല്‍പ്പം ശ്രദ്ധവച്ചാല്‍ ഏതു മന്ത്രിക്കും ചെയ്യാവുന്നത്. എന്നാല്‍, വിദ്യാഭ്യാസവകുപ്പില്‍ വകുപ്പുമന്ത്രി എന്ന നിലയ്ക്ക് അബ്ദുറബ്ബ് നിര്‍വഹിച്ച വിപ്ളവകരമായ സംഭവം അധ്യാപക പാക്കേജ് നടപ്പാക്കി എന്നതാണ്.

എം എ ബേബി എന്ന രണ്ടാം മുണ്ടശ്ശേരിയുടെ കാലത്ത് വിദ്യാഭ്യാസവകുപ്പ് വക ഓഫിസുകളിലും ടീച്ചേഴ്സ് റൂമുകളിലും ഗതികിട്ടാപ്രേതങ്ങളായി ജോലിസ്ഥിരതയോ വേതനമോ ഇല്ലാതെ അനിശ്ചിതത്വത്തിന്റെ ഉടല്‍രൂപങ്ങളായി നടന്നിരുന്ന വിവിധ തുറകളില്‍പ്പെട്ട ഏഴായിരത്തില്‍പ്പരം അധ്യാപകരാണ് അബ്ദുറബ്ബ് ബട്ടണമര്‍ത്തിയപ്പോള്‍ അധ്യാപക പാക്കേജ് വഴി ആശ്വാസത്തിന്റെ നെടുവീര്‍പ്പിട്ടത്. കാനോത്ത് കഴിഞ്ഞിട്ടും പുതിയാപ്ളയാവാന്‍ കഴിയാത്ത ഹതഭാഗ്യരുടെയും താലി കെട്ടിയെങ്കിലും വധുവാകാന്‍ വിധിയില്ലാത്തവരുടെയും അഥവാ നിയമനം ലഭിച്ചെങ്കിലും നിയമനാംഗീകാരം ലഭിക്കാത്തവരുടെയും ഡിവിഷന്‍ ഫാള്‍ മൂലം അട്ടത്തുനിന്നു നിലത്തുവീണവരുടെയും കാലാകാലം പ്രൊട്ടക്റ്റഡ് ആയി വിദ്യാലയവരാന്തയിലൂടെ തേരാപാരാ നടന്ന് കാല്‍ തേഞ്ഞവരുടെയുമെല്ലാം ജീവിതത്തില്‍ അബ്ദുറബ്ബ് പച്ച മഷികൊണ്ടുള്ള ഒരു ഉത്തരവു വഴി ആശ്വാസത്തിന്റെ ആയിരം നക്ഷത്രങ്ങള്‍ വിരിയിച്ചു.

ഏതോ ഒരു വിരുതന്‍ ഒപ്പിച്ച, അല്ലാത്തപക്ഷം തീര്‍ത്തും നിര്‍ദോഷകരമായ ഒരു ഉത്തരവിന്റെ പേരില്‍ സവര്‍ണ ഹിന്ദുത്വരും പകല്‍ 'കീണ്‍ഗ്രസും' രാത്രി ആര്‍.എസ്.എസുമായി നടക്കുന്ന യു.ഡി.എഫിലെ ചില ഭൌമീകാമുകന്‍മാരും ചന്ദ്രശേഖരന്‍ വധംമൂലം ചോരയില്‍പൂണ്ട് മുഖം വികൃതമായ മാര്‍ക്സിസ്റുകളും ചേര്‍ന്ന് ചാനല്‍ കാമറകളെ സാക്ഷിനിര്‍ത്തി ഈ റബ്ബിനെയാണു പച്ചനിറത്തിലുള്ള ഷഡ്ഡിയുടുപ്പിച്ചും പച്ചപുതപ്പിച്ചും തങ്ങളുടെ ഹൃദയങ്ങളില്‍ ജ്വലിച്ചുനിന്ന വര്‍ഗീയവിദ്വേഷത്തിന്റെ ലാവകൊണ്ട് കുളിപ്പിച്ചുകിടത്തിയത്.

അബ്ദുറബ്ബ് ഒരു അടയാളം മാത്രമാണ്. വെറും ഒരു നിമിത്തം. പ്രകൃതിയുടെ ഉടയാടയാണ് പച്ചയെന്നും അതു പുരോഗമനത്തിന്റെ അടയാളമാണെന്നും അറിയാത്തവരല്ലല്ലോ തങ്ങളുടെ കൌപീനങ്ങളുടെ നിറം അബ്ദുറബ്ബ് പച്ചയാക്കിക്കളയുന്നേ എന്ന് ആശങ്കിച്ച് നെഞ്ചത്തടിച്ചു നിലവിളിച്ചവര്‍. മനുഷ്യസ്നേഹത്തിന്റെയും ആര്‍ദ്രതയുടെയും അഭാവത്തില്‍ വരണ്ടുണങ്ങി വിണ്ടുകീറിയ ഇവരുടെ ഹൃദയം ഹരിതവര്‍ണം നഷ്ടപ്പെട്ട സഹാറയെ തോല്‍പ്പിക്കുമാറ് മരുഭൂമിയായിത്തീര്‍ന്നത് കര്‍മഫലം.

പച്ചനിറം ഇസ്ലാമിന്റെയോ മുസ്ലിംകളുടെയോ അടയാളമല്ല എന്ന വസ്തുത സാന്ദര്‍ഭികമായി ഉണര്‍ത്തട്ടെ. ഇതര വര്‍ണങ്ങളില്‍നിന്നു സവിശേഷമായി ഇസ്ലാമിനോ മുസ്ലിംകള്‍ക്കോ പച്ചയോട് ഒരു ആഭിമുഖ്യവുമില്ല. പച്ച പ്രകൃതിയുടെ ഉടുവസ്ത്രമാണ്; അതു മുന്നോട്ടു ഗമിക്കാനുള്ള ആഹ്വാനമാണ്. ചുവപ്പ് മുന്നോട്ടുള്ള പ്രയാണത്തെ തടഞ്ഞുനിര്‍ത്താനും തടസ്സപ്പെടുത്താനുമുള്ളതാണെങ്കില്‍ പച്ച ജീവിതം മുന്നോട്ടെടുക്കാനും തടസ്സമില്ലാതെ കടന്നുപോവാനുമുള്ള അടയാളമാണ്. പക്ഷേ, ഇസ്ലാംമതവുമായി അതിന് ഒരു സവിശേഷ ബന്ധവുമില്ല. നാഗരികതയുടെ പ്രയാണഘട്ടത്തില്‍ എവിടെയോവച്ചു നിറങ്ങള്‍ക്ക് ഇത്തരമൊരു നിറഭേദം സംഭവിച്ചു എന്നല്ലാതെ ഇസ്ലാമിന് ഈ കാര്യത്തില്‍ സവിശേഷമായി ഒന്നുമില്ല. ഇന്ത്യ വിഭജിച്ചു പാകിസ്താന്‍ എന്ന പുതിയ രാഷ്ട്രം ഉണ്ടാക്കാന്‍ നിശ്ചയിച്ച് ഇറങ്ങിയവര്‍ തങ്ങളുടെ പതാകയ്ക്ക് ഹരിതവര്‍ണം നല്‍കിയപ്പോള്‍ ഉപഭൂഖണ്ഡത്തില്‍ പച്ച മുസ്ലിം സാമുദായികതയുടെ വിരലടയാളമായിത്തീര്‍ന്നത് തികച്ചും യാദൃച്ഛികം.

ഇവിടെ പക്ഷേ, പച്ചയല്ല പ്രശ്നം. മറിച്ച് ഒരു പ്രത്യേക വിഭാഗത്തിന്റെ മാറിടത്തിലെ പച്ച മാംസമാണ്. അഞ്ചാംമന്ത്രിയെന്ന യു.ഡി.എഫിലെ ആറാംവിരലാണു പ്രശ്നത്തിന്റെ ആരംഭബിന്ദു. 'ആത്തോല്‍' കുത്തിയാലും 'ഈത്തോല്‍' കുത്തിയാലും അരി വെളുക്കണം എന്നല്ലാതെ മുസ്ലിം സമുദായത്തിന് ആര്യാടന്റെ കൈകൊണ്ടാവണം വൈദ്യുതി ലഭിക്കുന്നത്, അബ്ദുറബ്ബിന്റെ കൈകൊണ്ടാവണം അറിവുപകരുന്നത് എന്ന് യാതൊരു നിര്‍ബന്ധവുമില്ല. എന്നാല്‍, സമുദായം വക പ്രതിനിധികള്‍ നിയമസഭയുടെ ഓടുപൊളിച്ചല്ല അകത്തുകടന്നതെങ്കില്‍, ജനാധിപത്യത്തില്‍ ജനസംഖ്യാ പ്രാതിനിധ്യത്തിനാണു പരിഗണനയെങ്കില്‍, 19 ശതമാനം വരുന്ന സമുദായത്തിന് എട്ടു മന്ത്രിമാര്‍ ആവാമെങ്കില്‍ 27 ശതമാനം വരുന്ന സമുദായത്തിന് അഞ്ചു മന്ത്രിമാരെ നല്‍കിക്കൂടാ എന്ന ന്യായം അംഗീകരിക്കുക സാധ്യമല്ല. ഇക്കാര്യം നാവു വൃത്തിയാക്കിയും നട്ടെല്ല് അല്‍പ്പം നിവര്‍ത്തിയും പറഞ്ഞതാണു വലിയ വിനയായിത്തീര്‍ന്നതും 'അമ്പടാ വമ്പന്‍മാരെ' എന്ന മട്ടില്‍ നാനാഭാഗത്തുനിന്നും പാഞ്ഞടുത്ത് സമുദായത്തെ വളഞ്ഞിട്ടു തല്ലാന്‍ ചിലര്‍ വളച്ചെടിക്കൊമ്പ് പൊട്ടിച്ചെടുത്തതും.

പല കാരണങ്ങളാല്‍ സമുദായത്തെ ഇടിച്ചു നിലംപരിശാക്കാന്‍ ഇതാണ് തഞ്ചമെന്ന് ചില തല്‍പ്പരകക്ഷികള്‍ കണക്കുകൂട്ടുന്നു. അല്‍ഖാഇദയ്ക്ക് ഒളിത്താവളം അനുവദിച്ചതിന്റെ പേരിലോ അണ്വായുധനിര്‍മാണത്തിനാവശ്യമായ ധാതുക്കള്‍ കടത്തിക്കൊണ്ടുവന്നതിന്റെ പേരിലോ രാസായുധങ്ങള്‍ നിര്‍മിച്ചതിന്റെ പേരിലോ ഒന്നും ആയിരുന്നില്ലല്ലോ യഥാര്‍ഥത്തില്‍ സദ്ദാം ഹുസയ്ന്‍ വേട്ടയാടപ്പെട്ടതും ഇറാഖ് തകര്‍ത്തു തരിപ്പണമാക്കപ്പെട്ടതും. സപ്തംബര്‍ 11നു ശേഷം മറനീക്കി പുറത്തുവന്ന ഇസ്ലാം ഭയവും ഇസ്ലാമിനെ ഭയപ്പെടുത്തലും ചിലര്‍ക്ക് ഒരു ഹോബിയായിത്തീര്‍ന്നു. കറകളഞ്ഞ സെക്യുലറിസ്റ്റായിരുന്ന സദ്ദാമിനെ തീവ്രവാദമുദ്ര-അല്‍ഖാഇദ ബന്ധം ആരോപിച്ച് വേട്ടയാടിയവരുടെ ഇങ്ങേത്തല അതേ സമുദായത്തിന്റെ ഇന്ത്യയിലെ ഉയിര്‍ത്തെഴുന്നേല്‍പ്പിനെ ദുഷ്ടലാക്കോടെ നോക്കിക്കാണുന്നു. തങ്ങള്‍ കറകളഞ്ഞ മതേതരവാദികളാണെന്നു പ്രവൃത്തികളിലൂടെ തെളിയിച്ചാലും കരള്‍ എടുത്ത് പുറത്തുകാട്ടി പറഞ്ഞാലും അതു ചെമ്പരത്തിപ്പൂവാണെന്നു പറഞ്ഞ് തല്‍പ്പരകക്ഷികള്‍ തള്ളാതിരിക്കില്ല. കാരണം, ഇതു 'രോഗം' മറ്റേതാണ്. ഈ ആശയപ്രപഞ്ചം സൃഷ്ടിച്ചു നല്‍കിയ മാനസികാവസ്ഥമൂലമാണ് സ്വന്തം പാര്‍ട്ടിക്കാരുടെ കൈകള്‍കൊണ്ടുള്ള 51 വെട്ടേറ്റ് ഒഞ്ചിയത്തെ ചന്ദ്രശേഖരന്‍ മലര്‍ന്നുകിടക്കുമ്പോഴും മുസ്ലിംലീഗില്‍ തീവ്രവാദികള്‍ കടന്നുകൂടിയിരിക്കുന്നു എന്ന് കൂടക്കൂടെ ഞൊടിഞ്ഞുകൊണ്ടിരിക്കാന്‍ സി.പി.എം നേതൃത്വത്തിന് ഉള്‍ക്കരുത്തു ലഭിക്കുന്നത്. നിഷ്കരുണം, നിര്‍ദയം അരിയില്‍ അബ്ദുല്‍ഷുക്കൂറിനെയും തലശ്ശേരിയിലെ ഫസലിനെയും അരുംകൊല നടത്തിയത് മഹദ് കൃത്യം, ന്യായമായ കാരണങ്ങളാല്‍ ഒരഞ്ചാംമന്ത്രിക്കായി വിരല്‍പൊക്കുന്നത് തീവ്രവാദം! ഈ വികാരം ഭൂരിപക്ഷസമുദായത്തിന്റെ പൊതുവികാരമാക്കി മാറ്റുകയെന്നത് സവര്‍ണ ഹിന്ദുത്വത്തെപ്പോലെത്തന്നെ താല്‍ക്കാലിക രാഷ്ട്രീയനേട്ടത്തിന് അനിവാര്യമാണെന്ന് ഇടതുപക്ഷവും മനസ്സിലാക്കുന്നു.

അതുകൊണ്ടാണ് മുസ്ലിം ലീഗിന്റെ കോലം കത്തിക്കാനായി സംഘപരിവാരം ഒഴിച്ച പെട്രോളിലേക്ക് സി.പി.എമ്മുകാരന്‍ ഒരല്‍പ്പംപോലും കാത്തിരിക്കാതെ തീപ്പെട്ടിക്കോല്‍ ഉരസുന്നതും ഓര്‍ക്കാപ്പുറത്ത് പരിസരത്തേക്ക് തീ ആളിപ്പടരാന്‍ ഇടയാവുന്നതും.

കാലിക്കറ്റ് വി.സി അനര്‍ഹമായി ഇഷ്ടക്കാര്‍ക്ക് ഭൂമി വിതരണംചെയ്തു, വിദ്യാഭ്യാസമന്ത്രിയുടെ സമുദായത്തിന് 32 സ്വാശ്രയ കോളജുകള്‍ അനുവദിച്ചു, മലപ്പുറം ജില്ലയില്‍ 35 എയ്ഡഡ് സ്കൂളുകള്‍ ഒറ്റയടിക്കു നല്‍കി, വിദ്യാഭ്യാസമന്ത്രി പച്ച സാരിയും പച്ച ബ്ളൌസും ധരിക്കാന്‍ ടീച്ചര്‍മാരെ നിര്‍ബന്ധിച്ചു എന്നിത്യാദി ആരോപണങ്ങള്‍ സാധാരണനിലയില്‍ സംഘപരിവാര മുഖപത്രങ്ങളായ ജന്മഭൂമിയിലോ കേസരി വാരികയിലോ മാത്രം പ്രത്യക്ഷപ്പെടേണ്ടതും അതിനാല്‍ത്തന്നെ വര്‍ഗീയത എന്നടയാളപ്പെടുത്തി വേസ്റ് ബോക്സിലേക്ക് വലിച്ചെറിയപ്പെടേണ്ടതുമാണ്.

പൊതുഖജനാവിലെ പണം മുടക്കി ഇ എം ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ ആവര്‍ത്തനവിരസമായ ആഖ്യാനകൃതികളുടെ അനേകായിരം പ്രതികള്‍ അച്ചടിക്കുകയും അവ സ്കൂള്‍ ലൈബ്രറികളെക്കൊണ്ട് വാങ്ങിപ്പിക്കുകയും ചെയ്തവര്‍്, എ കെ ജി സെന്റര്‍ മുതല്‍ സകലതിനും സര്‍ക്കാര്‍ഭൂമി വാരിക്കോരി അനുവദിച്ചവര്‍ സി എച്ചിന്റെ പേരിലുള്ള ഒരു ആതുരകേന്ദ്രത്തിന് ഏതാനും ലക്ഷങ്ങള്‍ പിരിച്ചെടുത്തതിനെ എതിര്‍ക്കുന്നതു ന്യായീകരിക്കാവതല്ല. കാലിക്കറ്റ് സര്‍വകലാശാല ഒരു പ്രത്യേക സമുദായത്തിന് 32 സ്വാശ്രയ കോളജുകള്‍ അനുവദിച്ചു, മറ്റുള്ളവര്‍ക്ക് ഒന്നുപോലും അനുവദിച്ചില്ലെന്നു പരാതി പറയുന്നവര്‍, മറ്റുള്ളവര്‍ ഒരു സ്വാശ്രയ കോളജിനും അപേക്ഷ സമര്‍പ്പിക്കുകയുണ്ടായില്ല എന്ന വസ്തുത മറച്ചുപിടിക്കുന്നു. അപേക്ഷിക്കാതെ എങ്ങനെ നല്‍കും? എന്‍.എസ്.എസ് സെക്രട്ടറിയാണല്ലോ വിമര്‍ശകരിലെ മുമ്പന്‍. ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു സംസാരിക്കവെ, സമുദായം സ്വന്തം കീശയില്‍നിന്നു കാശുമുടക്കി നടത്തുന്നവയാണ് സ്വാശ്രയ കോളജുകള്‍ എന്ന വസ്തുത നായര്‍ സൌകര്യപൂര്‍വം മറച്ചുപിടിക്കുന്നു. അപേക്ഷിച്ചാല്‍ സുകുമാരന്‍ നായര്‍ക്കും വെള്ളാപ്പള്ളി നടേശനും ഒരു നൂറു കോളജുകള്‍ ഒറ്റയടിക്ക് സ്വാശ്രയമേഖലയില്‍ നല്‍കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാണ് എന്നിരിക്കെ സ്വാശ്രയത്തിന്റെ പേരില്‍ കുളംകലക്കുന്നത് വര്‍ഗീയ പരുന്തുകളെ ക്ഷണിച്ചുവരുത്താനാണ് എന്നറിയാത്തവര്‍ ആരാണ്?-
Thejus News-

Friday, February 17, 2012

ഇമെയില്‍ കൊലാവരി പൊളിയുന്നു. മാധ്യമം 210/258(268)

ബോംബും തോക്കും മാത്രമല്ല തീവ്രവാദത്തിന്റെ ആയുധങ്ങള്‍. അക്ഷരങ്ങളില്‍ തിരുകി വെക്കുന്ന വിഷവാര്‍ത്തകളും തീവ്രവാദത്തിന്റെ മറ്റൊരു വിധ്വംസക മാധ്യമമാണ്. "കേരള മുസ്ലിംഗളുടെ ഇമെയില്‍ ചോര്‍ത്തുന്നു എന്ന അപസര്‍പ്പക കഥയിലൂടെ മാധ്യമം ലേഖകന്‍ തുറന്നുവിട്ടത് ഇത്തരം മതവിദ്വേഷത്തിന്റെ വിഷവാതകമാണ്. സാമൂഹികപ്രത്യഘാതങ്ങള്‍ അവഗണിച്ചു മുസ്ലിം സമുദായത്തെ മുഖ്യധാരയില്‍ നിന്നും അകറ്റി, തങ്ങളുടെ ഗൂഡതാല്പര്യങ്ങള്‍ക്ക് വേണ്ടി സമുദായ മനസാക്ഷിയെ  പരിവര്‍ത്തനപ്പെടുത്തിയെടുക്കുന്നതിനു വേണ്ടിയുള്ള ആസൂത്രിതശ്രമം.തികച്ചും അബ്ദജടിലമായ വാദങ്ങള്‍ കുത്തിനിറച്ചും അടിസ്ഥാനരഹിതമായ പച്ചകള്ളങ്ങള്‍ തവണ നിരവധി ആവര്‍ത്തിച്ചും നടത്തിയ  ആസൂത്രിതമായ കുപ്രചാരണങ്ങളുടെ പരമ്പരകള്‍ക്കു മുന്നില്‍ ആര്‍ക്കെങ്കിലും അടിതെട്ടിയിട്ടുന്ടെങ്കില്‍ അവരെ യഥാര്‍ത്ഥവസ്തുത ബോധ്യപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടുള്ളതാണ്‌ ഈ പോസ്റ്റ്‌..... .മൌനംപോലും അപകടമാവുന്ന ചരിത്രത്തിന്റെ ചില അപൂവനിമിഷങ്ങളില്‍ യഥാര്‍ത്ഥവസ്തുത‍ വായനക്കാരെ ബോധ്യപ്പെടുത്താനുള്ള  ഒരു എളിയശ്രമം.

സംഭവം നടന്നത് ഇപ്രകാരമാണ്. കൊടുങ്ങല്ലൂരിലുള്ള സിമിബന്ധം സംശയിക്കുന്ന ഒരു വ്യക്തിയെ പോലീസ് വിശദമായി ചോദ്യം ചെയ്യുന്നു.മൊബൈലും ഇമെയില്‍ഉം അടക്കം വിശദമായ വിവരങ്ങള്‍ ശേഖരിക്കുന്നു. അയാളുടെ ഇമെയില്‍ അക്കൗണ്ട്‌ പോലീസ്പരിശോധിക്കുകയും അഡ്രസ്‌ബുക്കിലുള്ള വിവരങ്ങള്‍ ശേഖരിക്കുകയും  വിശദാംശങ്ങള്‍ ചോദിക്കുകയും കിട്ടിയ വിവരങ്ങള്‍ ശരിയാണോ എന്നും ലിസ്റ്റില്‍ തീവ്രവാദബന്ധമുള്ള ആരെങ്കിലും ഉണ്ടോ എന്നറിയുന്നതിനും ഇന്‍റെലിജെന്‍സ് ADGP വഴി  ഹൈടെക് സൈബര്‍സെല്ലിലേക്ക് മുഴുവന്‍ (268) അഡ്രസ്സ്കളും സിമിബന്ധമുള്ള ചില ഇമെയില്‍ അക്കൗണ്ട്‌കള്‍ ആണെന്നും ഇവരുടെ ലോഗിന്/ രേജിസ്ട്രറേന്‍ വിവരങ്ങള്‍ ബന്ധപ്പെട്ട സര്‍വീസ് പ്രൊവൈഡറില്‍ നിന്നും അറിയണമെന്നുമുള്ള ഒരു സനേശം അയക്കുന്നു. ഈ ലെറ്റര്‍ ബിജുസലിം (മാധ്യമത്തില്‍ ബിജു എന്ന്മാത്രം)  എന്ന തീവ്രവാദികളുമായി ബന്ധമുള്ള  ഒരു പോലീസുകാരന്‍ ചോര്‍ത്തി മാധ്യമത്തിനു നല്‍കുന്നു. ഇത്രയുമാണ് യഥാര്‍ഥത്തില്‍ സംഭവിച്ചത്.ഇനി പറയൂ ഇതില്‍ എവിടെയാണ് അസ്വാഭാവികതയുള്ളത്
 * സിമി ബന്ധമുള്ള വ്യക്തിയെ നിയമവിധേയമായി ചോദ്യം ചെയ്തതോ? (തീവ്രവാദികളെ പോരാളികള്‍ എന്നും  അവരില്‍ പിടിക്കപെട്ടവരെ  ഇരകള്‍ എന്നും മാത്രം വിശേഷിപ്പിക്കുന്നവര്‍ക്ക് തെറ്റായി തോന്നാം)
*അയാളില്‍നിന്നും കിട്ടിയ ഇമെയില്‍ അഡ്രെസ്സ്കള്‍ യാതൊരു വെട്ടിത്തിരുത്തലും കൂട്ടിചേര്‍ക്കലും(268) ഇല്ലാതെ വിശദമായ അന്യോഷണത്തിനുഅയച്ചതോ?
* കോര്‍പ്പറേറ്റ് ഐ.ഡികളും ഹിന്ദു,ക്രിസ്ത്യന്‍ അഡ്രസ്‌കളും മുസ്ലിം അല്ലാത്തത് കൊണ്ട് ഒഴിവാക്കാത്തതോ?
*ആകെയുള്ള ഒരു ചെറിയ പിശക് എന്ന് പറയാവുന്നത് "സിമി ബന്ധമുള്ള ഒരാളില്‍നിന്നും കിട്ടിയ അഡ്രസ്"‌ അല്ലെങ്കില്‍ വെറും "തങ്ങള്‍ക് കിട്ടിയ ചില അഡ്രസ്"‌ എന്ന് എഴുതുന്നതിനു പകരം, സിമിബന്ധമുള്ള ചില അഡ്രസ്‌ എന്ന് എഴുതി എന്നതാണ്."തൊട്ടവരെ തൊട്ടവര്''‍ എന്ന് എഴുതുന്നതിനു പകരം തൊട്ടവര്‍ എന്ന് എഴുതി അത്രമാത്രം.
മുഖ്യമന്ത്രി  അതൊരു തെറ്റാണെന്ന് അപ്പോള്‍ തന്നെ സമ്മതിച്ചു എങ്കിലും അതിനുപിന്നില്‍ ഒരു ഗൂഡാലോചനയുന്ടെന്നു വ്യക്തമായാത് പിന്നീടാണ്.മുസ്ലിം തീവ്രവാദികള്‍ക്ക് ഇരകളെന്നും ഹിന്ദു തീവ്രവാദികള്‍ക്കും വി എസ്സിനും  കൊടിയതീവ്രവാദികള്‍ എന്നും വിശേഷിപ്പിക്കാവുന്ന തരത്തില്‍ ഈ ഇമെയില്‍ അഡ്രസ്‌കള്‍ പത്രത്തില്‍ പ്രസിദ്ദീകരിച്ച മാധ്യമത്തിനു വേണ്ടി റിപ്പോര്‍ട്ട് ചോത്തിയതാരോ, അയാള്‍ തന്നെയാണ് ആ ലെറ്റര്‍ ഈ വിധത്തില്‍ ടൈപ്പ് ചെയ്തത് എന്ന്.അയാള്‍ക്ക് തീവ്രവാദസംഘടനകളുമായുള്ള ബന്ധവും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
 (എസ്.പിയുടെ കത്ത് കൃത്രിമമായി നിര്‍മിച്ച എസ്.ഐയ്ക്ക് സസ്‌പെന്‍ഷന്‍)   മാതൃഭൂമി )
എന്നിരുന്നാലും എത്ര സിമിബന്ധമുള്ള വ്യക്തിയായാലും കേരളീയ സമൂഹികചുറ്റുപാടില്‍ ജീവിക്കുന്ന ഒരാളുടെ ഇമെയില്‍ അഡ്രസ്‌കളില്‍ 268 ല്‍   258 ഉം മുസ്ലിം  ആയതില്‍ ഒരു അസ്വാഭാവികതയില്ലേ,നമുക്ക്പരിശോദിക്കാം.

268- ഇമെയില്‍ വിലാസങ്ങളില്‍  മുസ്ലിങ്ങളുടെത് 210 മാത്രം !
*********************************************************************************
മൊത്തം പരിശോദിക്കപ്പെട്ട 268-ഇമെയില്‍ വിലാസങ്ങളില്‍ 258-ഉം മുസ്ലിംഗളുടെതാണ്‌ എന്ന് പറഞ്ഞു ദുരൂഹത സൃഷ്ടിക്കാനാണ് ശ്രമം. ആളൊരു സിമിക്കാരനാനെങ്കിലും അങ്ങിനെ വരാന്‍ വഴിയില്ലല്ലോ. ലിസ്റ്റ് നമുക്ക് വിശദമായി പരിശോധിക്കാം.
 (പൊലീസ് ഇന്‍റലിജന്‍സ് നിരീക്ഷണത്തിലുള്ള 258 മുസ്ലിംകളുടെ ഇമെയില്‍ വിലാസം http://www.madhyamam.com/weekly/1067 )

1) ആദ്യം പത്രത്തില്‍ കൊടുത്തിട്ടുള്ള മൊത്തം അഡ്രസ്‌കള്‍ എണ്ണിനോക്കുക, @ സിമ്പല്‍  എണ്ണിയാലും മതി 254-അഡ്രസ്‌കള്‍ മാത്രം. ലിസ്റ്റ് പ്രസിദ്ധീകരിക്കും മുന്നേതന്നെ   4  അഡ്രസ്‌കല്‍  വിഴുങ്ങേണ്ട ഗതികേട്.

2) സിമിബന്ധമുള്ള കക്ഷി കൊടുങ്ങല്ലൂര്‍ സ്വദേശിയായത്‌കൊണ്ട് ചില പത്രപ്രവര്‍ത്തകര്‍ അവിടെ അഡ്രസ്‌ലിസ്റ്റിലുള്ളവര്‍ക്കായി തിരെച്ചില്‍ നടത്തിയപ്പോള്‍ ഒറ്റദിവസംകൊണ്ട് ലഭ്യമായ അമുസ്ലിം സുഹൃത്തുക്കളുടെ ഇമെയില്‍ അഡ്രസ്‌കള്‍ താഴെ .
Gmail Mail
14 dotadinns@gmail.com Arun Kumar -kodungallor
21 hainiram@gmail.com Sandeep DTP-Press Kodungaloor
51 robymsms@gmail.com Robi Thomas
84, areekarasudheer6@gmail.com Sudeer student kodungallor
85  arun4ulove@gmail. com Arun student kodungallor
99 colourlab@gmail.com Centraldigital studio Kdr
101 cochinorchids@gmail.com Printing press in Kochin
107 davinchikdlr@gmail.com davinchi suresh Kodungallor (http://expressbuzz.com/states/kerala/davinchi-suresh-an-artiste-much-in-demand/305284.html)
129 informkdlr@gmail.com - Greskco Kodungallor
Yahoo Mail
48 -bhoomikadlr@yahoo.co.in Premnad.U.T
49- bijoynellikathara@yahoo.com non-muslim merchant kodungallor
50- binoykollara@yahoo.com non-muslim merchant kodungallor
57- manjuagencieskodungalloor@yahoo.com HeroHonda Shoroom , Kodungallor

3) ലിസ്റ്റിന്റെ അവസാനഭാഗത്ത് ആദ്യം വരുന്നത് അബ്ദുസലാം ആണ് [ (23). infobhan.net 1. Abdul salam NM salam@infobhan.net ]
ഖത്തറിലെ അറിയപ്പെടുന്ന ഒരു ഐ.ടി പ്രൊഫഷണല്‍ ആയ അദ്ദേഹത്തിന്‍റെ തന്നെ കമ്പനിയാണ് infobhan.net.ഇമെയില്‍ സെര്‍വര്‍ ഉള്‍പ്പെടെ എല്ലാം മാനേജ് ചെയ്യുന്നത് അദ്ദേഹംതന്നെയാണ്. കമ്പനിയുടെ ഡൊമൈന്‍ നെയിം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് അദ്ദേഹത്തിന്‍റെ തന്നെ പേരിലും .(http://goo.gl/zMcWU , http://goo.gl/7NfRA ) മാധ്യമം റിപ്പോര്‍ട്ട്‌ ശരിയാണെങ്കില്‍ സംഭവിച്ചത് സര്‍വീസ് പ്രൊവൈഡേര്‍ ആയ അദ്ദേഹത്തില്‍ നിന്നും യൂസര്‍ ആയ അദ്ദേഹത്തിന്‍റെ പാസ്സ്‌വേര്‍ഡ്‌ രഹസ്യമായി ആവശ്യപെട്ടു എന്നതാണ്. ഇയാള്‍ മുന്‍ സിമിക്കാരന്‍ കൂടിയാണ്.

4) മുസ്ലിങ്ങലുമായി യാതൊരു ബന്ധവുമില്ലത്ത കോര്‍പ്പറേറ്റ് ഐ.ഡികള്‍ ഉള്‍പ്പെടെയുള്ള ഒരു വലിയ ലിസ്റ്റ് കൂടി.
viewtechkdr@gmail.com,camelbags@gmail.com,dotadinns@gmail.com,dpluskdr@gmail.com,dreamcards@gmail.com,hainiram@gmail.com,varnamdtp@gmail.com,modernpress.kdlr@gmail.com,robymsms@gmail.com,,sabusthottungal@gmail.com,aachis2003@gmail.com,aadhilsings@gmail.com,agasthyamadhom@gmail.com,aneeshgopalan@gmail.com,antijose78@gmail.com,arachanaprinters85@gmail.com,arun4ulove@gmail.com,arunprakasan@gmail.com,thearrested1@gmail.com,camelbags@gmail.com,carownersclub@gmail.com,centraldigitalcolourlab@gmail.com,classickerala@gmail.com,cochinorchids@gmail.com,copyexpressinfor@gmail.com,cosmoaqua@gmail.com,thanalpalliative@gmail.com,davinchikdlr@gmail.com,dhabin2008@gmail.com,dtphousecochin@gmail.com,e.hareesh@gmail.com,ebc.kerala@gmail.com,econx@gmail.com,eeconx@gmail.com,grantskdr@gmail.com,informkdlr@gmail.com,jeevadharashine@gmail.com,joobsoffset@gmail.com,lasertechprint@gmail.com,emperor_flexo@yahoo.in,maladoha@yahoo.com,sanagraphics00@yahoo.in,annaplastics@yahoo.com,aoneabu@yahoo.com,bhoomikadlr@yahoo.co.in,bijoynellikathara@yahoo.com,binoykollara@yahoo.compolytek_aikkarakunnu@yahoo.com,haisiva59@yahoo.com,manjuagencieskodungallur@yahoo.com,jaihind01@hotmail.com,chodavarapuprabhakar@hotmail.com,classydigital@hotmail.com

കോര്‍പ്പറേറ്റ് ഐഡികള്‍ ഏതെങ്കിലും വ്യക്തിയുടെതെല്ല സ്ഥാപനവുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്.ആ സ്ഥാപനത്തില്‍ ആ പോസ്റ്റില്‍ അപ്പോള് ടൂട്ടിയില്‍ ഉള്ളയാള്,‍ അയാളുടെ ജോലിസമയം എല്ലാം അനുസരിച്ച് ഇമെയില്‍ കൈകാര്യം ചെയ്യുന്നയാളില്‍ മാറ്റം വരാം.ഒരാള്‍ സ്ഥാപനം വിട്ടാലും അയാളുടെ ഐ.ഡി നിലനില്‍ക്കും. കോര്‍പ്പറേറ്റ് ഐഡികള്‍ മുസ്ലിങ്ങളുടെ സ്ഥാപനം അല്ലെങ്കില്‍ സ്ഥാപനത്തിലെ മുസ്ലിംവ്യക്തിയുടെ ഐഡി എന്ന രീതിയില്‍ മുസ്ലിംലിസ്റ്റ്ല്‍ ചേര്‍ക്കുകയാണ് പത്രം.
പാസ്സ്‌വേര്‍ഡ്‌ ചോര്‍ത്തിയോ ? 
*****************************************
മാധ്യമം നടത്തിയ കുപ്രചരണങ്ങളില്‍ ഏറ്റവും അപകടം പിടിച്ച ഒന്നായിരുന്ന പാസ്സ്‌വേര്‍ഡ്‌ ചോര്‍ത്തി എന്നുള്ള  പ്രചരണം , അതിന്റെ നിജസ്ഥിതിപരിശോദിക്കാം. "നിങ്ങള്‍ അറിയാതെ നിങ്ങളുടെ ഇമെയില്‍ അക്കൗണ്ട്‌ല്‍ നിന്നും ഏതെങ്കിലും തീവ്രവാദികള്‍ക്ക് ഇമെയില്‍ അയക്കും എന്നിട്ട് അതിന്റെപേരില്‍ നിങ്ങളെ അറസ്റ്റ് ചെയ്യും"' എന്ന അവരുടെ കമ്മന്റ് തന്നെ അതിന്റെ പിന്നിലുള്ള ഗൂഡ  ഉദ്ദേശ്യലക്ഷ്യങ്ങളും പ്രചാരണത്തിന്റെ അപകസാധ്യതയും വെളിവാക്കുന്നു

1) ഒന്നാമതായി മനസ്സിലാക്കേണ്ടകാര്യം ഒരു ഇമെയില്‍ സിസ്റെത്തിലെ അക്കൗണ്ട്‌ പാസ്സ്‌വേര്‍ഡ്‌ ചോര്‍ത്താന്‍ മുഖ്യമന്ത്രിയെനെല്ല സാക്ഷാല്‍ ബില്‍ഗേറ്റ്സ് ശ്രമിച്ചാല്‍പോലും നടക്കില്ല എന്നതാണ്. ഇമെയില്‍സെര്‍വര്‍ലെ പാസ്സ്‌വേര്‍ഡ്‌ പ്രത്യേക അല്‍ഗോരിതം ഉപയോഗിച്ച് എന്കോഡ് ചെയ്തു ആകോഡ് മാത്രമാണ് സിസ്റെത്തില്‍ സൂക്ഷിച്ചിരിക്കുന്നത്.അതില്‍നിന്നും തിരിച്ചു കണ്‍വേരറ്റ്‌ ചെയ്തു പാസ്സ്‌വേര്‍ഡ്‌ കണ്ടുപിടിക്കാന്‍ സാങ്കേതികമായി തന്നെ ഒരിക്കലും സാധിക്കില്ല. നിങ്ങള്‍ സിസ്റെത്തില്‍ പാസ്സ്‌വേര്‍ഡ്‌ നല്‍കുമ്പോള്‍ യഥാര്‍ഥത്തില്‍ സംഭവിക്കുന്നത്‌ നിങ്ങളുടെ പാസ്സ്‌വേര്‍ഡ്‌ വീണ്ടും  കണ്‍വേരറ്റ്‌ ചെയ്തു ആ കോഡ് സിസ്റെത്തില്‍ നേരത്തെ സ്റ്റോര്‍ ചെയ്തിരിക്കുന്ന കോഡുമായി ഒത്തുനോക്കുക മാത്രമാണ്. പാസ്സ്‌വേര്‍ഡ്‌ ഒരിക്കലും തിരിച്ചെടുക്കാനാവില്ല/തിരിച്ചറിയാനാവില്ല  എന്നിരിക്കെ 268-പേരുടെ പാസ്സ്‌വേര്‍ഡ്‌ എങ്ങിനെയാണ് പോലീസിന് ലഭിച്ചിരിക്കുക.
സംശയമുള്ളവര്‍ക്ക് നിങ്ങളുടെ കമ്പ്യൂട്ടറില്‍ സ്റ്റോര്‍ ചെയ്തിട്ടുള്ള പാസ്സ്‌വേര്‍ഡ്‌ ഫയലില്‍നിന്നും ആരുടെയെങ്കിലും പാസ്സ്‌വേര്‍ഡ്‌ തിരിച്ചെടുക്കാന്‍കഴിയുമോ എന്ന് പരിശോദിക്കാം.ഹാക്കിംഗ് സോഫ്റ്റ്‌വെയര്‍കളുടെ സഹായത്തോടെപോലും ശ്രമിച്ചു നോക്കൂ.
{പാസ്സ്‌വേര്‍ഡ്‌ മാറ്റുക അല്ല ഉദേശിച്ചത് കണ്ടുപിടിക്കുകയാണ്. ബ്രൌസര്‍-കാഷില്‍ സ്റ്റോര്‍ ചെയ്ത പാസ്സ്‌വേര്‍ഡ്‌ അല്ല , C:\Windows\System32\config\sam-ഇല്‍ സ്റ്റോര്‍ ചെയ്തിട്ടുള്ള യൂസര്‍അക്കൗണ്ട്‌ പാസ്സ്‌വേര്‍ഡ്‌)]]}

2)-മാധ്യമം തെളിവായി പറയുന്നത് 7-GB കാപ്പസിറ്റിയുള്ള DVD-യിലാണ് വിവരങ്ങള്‍ ലഭിച്ചിരിക്കുന്നത് അത്കൊണ്ട് പാസ്സ്‌വേര്‍ഡ്‌ഉം ഉണ്ടായിരിക്കും എന്നതാണ്. 7GB DVD നിലവിലില്ല, മാധ്യമത്തിനായി പുതുതായി ഉണ്ടാക്കേണ്ടി വരും. പിന്നെ ലഭിച്ച വിവരങ്ങള്‍ 7GB-യോളം വരും അതുകൊണ്ട് പാസ്‌വേര്‍ഡ്‌ഉം ഉണ്ടായിരിക്കും എന്നതാണ് ഉദ്ദേശിച്ചെതെങ്കില്‍, 256-പാസ്സ്‌വേര്‍ഡ്‌ ഉണ്ടെങ്കിലും ഇല്ലെങ്കിലും 7GB-ഫയല്‍ സൈസില്‍ എന്തുമാറ്റം വരാനാണ്?.

3)- ഇത്രയധികം രഹസ്യ്‌സ്വഭാവമുള്ള റിപ്പോര്‍ട്ട്‌ ചോര്‍ത്തി മാസങ്ങളോളം അന്യോഷണം നടത്തിയിട്ടും മാധ്യമത്തിനു എന്തുകൊണ്ട് 268-ഇല്‍  ഒരു പാസ്സ്‌വേര്‍ഡ്‌ എങ്കിലും ഇന്റെലിജെന്‍സ്ഇല്‍ നിന്നും ചോര്‍ത്താനായില്ല.

4)- "'ലോഗിന്‍ വിവരങ്ങള്‍ എന്ന് പറഞ്ഞാല്‍ പാസ്സ്‌വേര്‍ഡ്‌ഉം ഉല്‍പ്പെടും എന്ന് ഏതൊരുകുട്ടിക്കും അറിയാം'" (മാധ്യമം)
രേജിസ്ട്രെഷന്‍ വിവരങ്ങള്‍ എന്ന് പറഞ്ഞാല്‍ അക്കൗണ്ട്‌ന്ടെ ആദ്യപേര് അവസാനപേര് ലോഗിന്‍നെയിം, റികവറി ഇമെയില്‍ അഡ്രസ്‌, ടെലിഫോണ്‍ നമ്പര്‍, ഡേറ്റ് ഓഫ് ബര്‍ത്ത് തുടങ്ങിയവയും ,ലോഗിന്‍ വിവരങ്ങലെന്നാല്‍ എവിടുന്നു ഏതെല്ലാം ഐ.പി-യില്‍നിന്ന് എപ്പോയെല്ലാം ലോഗിന്‍ ചെയ്തിട്ടുണ്ട് എന്നതടക്കമുള്ള വിവരങ്ങളുമാണ്.അല്ലാതെ മാധ്യമം പ്രചരിപ്പിക്കുന്നത് പോലെ യൂസര്‍നെയിം /പാസ്സ്‌വേര്‍ഡ്‌ മാത്രമല്ല.
കുട്ടികലോടാണോ  ഇത്തരം കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കേണ്ടത് ഐ.റ്റി വിദക്തരോടല്ലേ .

5)- ഹാക്കിംഗ് . നിയവിരുദ്ദമായും രഹസ്യമായും ഒരു സെര്‍വറില്‍ അതിക്രമിച്ചുകടന്നു സര്‍വീസ് തടസ്സപ്പെടുത്തുകയൊ വിവരങ്ങള്‍ ചോര്‍ത്തുകയോ ചെയ്യുന്നതിനെയാണ് ഹാക്കിംഗ് എന്ന് പറയുന്നത്. അത്തരം ശ്രമങ്ങളെ അതിജീവിക്കാനാണ്‌ ഫയര്‍വാല്‍ IDS ,IPS തുടങ്ങിയ സംവിധാനങ്ങള്‍ സെര്‍വറില്‍ സ്ഥാപിച്ചിരിക്കുന്നത്. എങ്കിലും വളരെ എക്സ്പെര്‍ട്ട്ആയ ഹാക്കെര്‍ തന്റെ ഐ.ഡി വെളിപ്പെടാത്തവിധം (മിക്കപ്പോഴും നിയമ വാഴ്ചയില്ലാത്ത രാജ്യങ്ങളില്‍) ഒളിച്ചിരുന്ന് ഒരുപാട് ശ്രമിക്കുമ്പോള്‍ ചിലപ്പോള്‍ മാത്രം വിജയിക്കുന്നഒന്ന്.ഇന്ത്യ ഗോവെര്‍മെന്റ്റ് ഹാക്കിംഗ് ന് ശ്രമിച്ചിരുന്നെങ്കില്‍ തീര്‍ച്ചയായും ജിമെയില്‍നിന്ന് ഇന്റര്‍പോള്‍ വഴി അന്യോഷണവും നിയമനടപടികളും നേരിടേണ്ടിവരുമായിരുന്നു.സര്‍ക്കാര്‍ നിയമപരമായി സര്‍വീസ് പ്രൊവൈഡരോട് ആവശ്യപ്പെട്ട കാര്യത്തെ ഹാക്കിംഗ് എന്ന് വിളിക്കുന്നത്‌ ലേഖലന്റെ അന്ജതയോ വായനക്കാരെല്ലാം മൂഡന്‍മാരാനെന്നുള്ള വിശ്വാസമോ ആയിരിക്കാം.
ഒരു സാമ്പിള്‍ ഹാക്കിംഗ് ഇതാ, ജിമെയില്‍ സൈറ്റ് ആണെന്ന് തോനിക്കുന്ന  ഒരു വെബ്‌പേജ് ഉണ്ടാക്കി അവിടെ പാസ്സ്‌വേര്‍ഡ്‌ ടൈപ്പ് ചെയ്യിക്കുകയായിരുന്നു ചൈനീഷ് ഹാക്കെര്‍ മാര്.
http://www.bbc.co.uk/news/world-us-canada-13623378
6) Credential  - ലോഗിന്‍നെയിംഉം പാസ്‌വേര്‍ഡ്‌ഉം (രഹസ്യവാചകം) ഉള്‍പ്പെടുന്ന വിവരത്തിനു കമ്പ്യൂട്ടര്‍ ലോകത്ത് ഉപയോഗിക്കുന്ന വാക്ക് ക്രെഡെന്‍സിഅല്‍ എന്നാണ്.  ഡി.ജി പി യുടെ ലെട്ടെരില്‍ എവിടെയങ്കിലും അങ്ങിനെയ്യൊരു വാക്ക് ഉണ്ടോ? 

7GB എന്നാൽ എത്രയാണെന്നറിയോ, 7 മില്ല്യൻ മെഗാബൈറ്റ്..
*****************************************************************************************
കണക്കുകള്‍ പെരുപ്പിച്ചു കാണിച്ചു കിലോബൈറ്റിലേക്കും ബൈറ്റിലേക്കും മാറ്റി  268 ആളുകളുടെയും ഇമെയില്‍ ചോര്‍ത്തിയിട്ടുണ്ട് എന്ന് സ്ഥാപിക്കാനാണ് ശ്രമം.7GB എന്നാൽ എത്രയാണെന്നറിയോ, 7 മില്ല്യൻ മെഗാബൈറ്റ്.. എങ്കില്‍ 258/268  പേരുടെയും ഇമെയില്‍ ചോര്‍ത്തിയിട്ടുണ്ട് എന്നാണ് പ്രചരണം . ഒന്നാമതായി 7GB എന്നുള്ളത് DJP നിഷേടിച്ചിട്ടുണ്ട്
നിലവില്‍ എന്റെ യാഹൂമെയില്‍ അക്കൗണ്ട്‌ഇല്‍ സ്റ്റോര്‍ ചെയ്തിരിക്കുന്ന വിവരങ്ങള്‍ തന്നെ 5GB-യില്‍ അധികമാണ്. പത്രപ്രവര്‍ത്തകരും കോര്‍പ്പറേറ്റ് ഐ.ഡിയും ഉള്‍പ്പെടുന്ന 268 അക്കൗണ്ട്‌കളുടെ ഇമെയില്‍ കോപ്പി ഏറ്റവും  ചുരുങ്ങിയത് 500-GB-യെങ്കിലും വരും. ഇത്തരം പ്രചാരണങ്ങള്‍ കൊണ്ട് അറിവില്ലാത്ത പാവപെട്ട ജനങ്ങളെ വിഢിയാക്കാം എന്ന് മാത്രം.

മുസ്ലിംലീഗ് നേതാക്കളുടെ ഇമെയില്‍ ചോര്‍ത്തിയോ ?
**********************************************************************
1) അബ്ദുസ്സമദ് സമദാനിയുടെ ഇമെയില്‍ ചോര്‍ത്തി എന്ന സ്കൂപ് വിട്ട്‌ മുസ്ലിംലീഗിനെ പ്രതിക്കൂട്ടിലാക്കിയ പത്രം വാര്‍ത്ത വിഴുങ്ങുന്നതാണ് പിന്നീട് കണ്ടത് .
"പട്ടികയിലുണ്ടായിരുന്ന ഇഖ്ബാല്‍ ഫൗണ്ടേഷനുമായി ബന്ധപ്പെടുത്തി സമദാനിയുടെ പേരും പറയപ്പെട്ടിരുന്നുവെങ്കിലും ഫൗണ്ടേഷനുമായി തനിക്ക് ബന്ധമൊന്നുമില്ളെന്ന് പറഞ്ഞ്  അദ്ദേഹമത് നിഷേധിക്കുകയുണ്ടായി".

സമദാനിയുടെ പേരില്ല  വെറുതെയങ്ങു ഫൗണ്ടേഷനുമായി ബന്ധപ്പെടുത്തി" പറഞ്ഞതാണെന്ന് വ്യക്തമായിട്ടും സമദാനിയുടെ ഇമെയില്‍അഡ്രസ്‌ എന്ന് വ്യാപകമായി തുടര്‍ ലേഖനങ്ങളിലൂടെ പ്രചരിപ്പിക്കപ്പെട്ടു.
(iqbalfoundation@gmail.com) അല്ലാമ ഇക്ബാല്‍ ഫൌണ്ടേഷന്‍ എന്നത് കേന്ദ്രമന്ത്രി കപില്‍ സിബല്‍ന്ടെ സാനിധ്യത്തില്‍ ഗവര്‍ണര്‍ ഉത്ഘാടനം ചെയ്ത മഹത്തായ ഒരു സ്ഥാപനമാണ്‌. തീവ്രവാദ കേന്ദ്രമൊന്നും അല്ല . ,
എന്നാല്‍ അപ്പോഴേക്കും മാധ്യമം ആഗ്രഹിച്ചപോലെ മുസ്ലിംവിരുദ്ദര്‍ എന്ന് അറിയപ്പെടുന്ന ചിലര്‍ പ്രചാരണം  ഏറ്റെടുത്തിരുന്നു.

സമദാനിയുടെ സിമിബന്ധം മുഖ്യമന്ത്രി വിശദീകരിക്കണം : വി.എസ് -മാധ്യമം

അച്ചുതാനന്ദന്റെ മുസ്ലിം വിരുദ്ധനിലപാടുകളും, മുസ്ലിംലീഗിനോടുള്ള ഒടുങ്ങാത്ത പകയും വളരെ പ്രസിദ്ധമാണ്. ലവ്ജിഹാദ് ആളി കത്തുമ്പോള്‍ കേരളത്തെ ഒരു മുസ്ലിം രാജ്യമാക്കാന്‍ ‍ പോകുന്നു എനൊക്കെ വിളിച്ചു കൂവിയത് ഇദേഹം മുഖ്യമന്ത്രി കസേരയില്‍ ഇരുന്നായിരുന്നല്ലോ.
സ്കൂപ്പ് വന്നപ്പോള്‍ മുസ്ലിംപീഡനം എന്ന് പറഞ്ഞു കരഞ്ഞ അദ്ദേഹം അനുയായികളെ തൃപ്തിപ്പെടുത്താന്‍ ഒറ്റ ദിവസം കൊണ്ട് മലക്കം മറിഞ്ഞു സമദാനിയുടെ പേരും  ഉണ്ട് അയാള്‍ തീവ്രവാദിതന്നെ എന്ന് പറഞ്ഞു തനിനിറം കാട്ടിഎന്ന് മാത്രം . (സമദാനിയുടെ ഇ-മെയില്‍ വിലാസം ചോര്‍ത്തപെട്ടവരുടെ പട്ടികയിലുണ്ട്. സിമി ബന്ധമുള്ളയാള്‍ എങ്ങനെയാണ് എം.എല്‍.എയായി തുടരുകയെന്ന് വി.എസ് ചോദിച്ചു)

സമദാനിയുടെ സംരക്ഷകനായി വിഎസ് ചമയേണ്ട: മുഖ്യമന്ത്രി

ഇ-മെയില്‍ വിവാദം: സമദാനിയുടെ പേരില്ല  DGP-  http://www.samvadam.com/news/55-kerala/1555-samadani.html

2) മുസ്ലിംലീഗ് എം.പി അബ്ദുല്‍ വഹാബിന്റെ ഇമെയില്‍ ലിസ്റ്റില്‍ ഉണ്ട് എന്ന് മാധ്യമം.
സംഭവം നടന്നു രണ്ടാം ദിവസം വഹാബിന്റെ പ്രസ്താവന.(01/19/2012)
"'ഇമെയില്‍ ചോര്‍ത്തല്‍ സംഭവപ്പട്ടികയിലുള്ള  മേല്‍വിലാസം തന്റെതല്ലെന്നും  പി.വി. അബ്ദുല്‍വഹാബ് എന്ന പേരില്‍ തനിക്ക് ഇ-മെയില്‍ ഐഡിയില്ളെന്നും അദ്ദേഹം പറഞ്ഞു മാധ്യമം"'  http://www.madhyamam.com/news/146926/120119

രണ്ട് ആഴ്ചകള്‍ക്ക് ശേഷം (02/02/2012) വന്ന ലേഖനത്തില്‍നിന്നും."പി.വി. അബ്ദുല്‍ വഹാബാണ് ലിസ്റ്റ് ചെയ്യപ്പെട്ട മറ്റൊരു മുസ്ലിംലീഗ് നേതാവ്. അദ്ദേഹമത് നിഷേധിച്ചില്ളെന്ന് മാത്രമല്ല"  (കാക്കിക്കുള്ളിലെ കാവി-വി.എ. കബീര്‍) )
നെറ്റില്‍ ആര്‍ക്കും ഏത് പേരിലും ഇമെയില്‍ഉം സൈറ്റും രേജിസ്റെര്‍ ചെയ്യാമെന്നും അത് നിയമവിരുദ്ദമല്ലെന്നും കൂടി അറിയുക.തെറ്റിദ്ദരിപ്പിക്കുന്ന വിവരങ്ങള്‍ നകിയാല്‍ മാത്രമേ കേസ് എടുക്കാന്‍ പറ്റൂ .ഉദാഹരണത്തിന് കേരള പോലീസിന്റെ പേരിലുള്ള ഒരു സൈറ്റ് ആണിത് .( http://www.keralapolice.com )

അന്യോഷണം നിയമവിരുദ്ദമോ ?
******************************************
ഇന്ത്യന്‍ പാര്‍ലമെന്‍റ് പാസാക്കിയ ഐ.ടി ആക്ട് (2000) ന്റെയും 2008 ഡിസംബര്‍ 23ന് വരുത്തിയ ഐ.ടി അമെന്‍ഡ്മെന്‍റ് ആക്ട് (2008)ന്റെയും ചുവടുപിടിച്ചാണ് ഇമെയില്‍ വിവരങ്ങള്‍ സര്‍ക്കാര്‍ പരിശോദിക്കുന്നത്. ഈ നിയമത്തിന്റെ അറുപത്തിയൊമ്പതാം വകുപ്പു പ്രകാരം കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ക്കോ അവര്‍ ചുമതലപ്പെടുത്തുന്ന ഏജന്‍സികള്‍ക്കോ തീവ്രവാദബന്ദം സംശയിക്കുന്ന ഏതുപൗരന്റെയും മൊബൈല്‍ ഓണ്‍ലൈന്‍ ആശയവിനിമയങ്ങള്‍ ഒരു മുന്നറിയിപ്പുമില്ലാതെ ചോര്‍ത്താന്‍കഴിയും.

ഐ.ടി ആക്ടിന്‍െറ സെക്ഷന്‍ 39ന് മൂന്ന് വിഭാഗമാണുള്ളത്. രാജ്യരക്ഷയെത്തന്നെ ബാധിക്കാവുന്ന കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ അവ രേഖാമൂലം നല്‍കിക്കൊണ്ട് അത്തരം സന്ദേശങ്ങള്‍ പരിശോധിക്കാനുള്ള അധികാരം നല്‍കുന്ന സെക്ഷന്‍ 69, രാജ്യരക്ഷയെയും അയല്‍രാജ്യങ്ങളുമായുള്ള ബന്ധത്തെയും ബാധിക്കുന്ന കുറ്റകൃത്യങ്ങള്‍ കണ്ടാല്‍ അത്തരം സൈറ്റുകള്‍ ബ്ളോക് ചെയ്യാനുള്ള അധികാരം നല്‍കുന്ന സെക്ഷന്‍ 69എ, സൈബര്‍ സുരക്ഷിതത്തിനും ആളെ തിരിച്ചറിയാനും വേണ്ടി ഐ.പി അഡ്രസ് ഉള്‍പ്പെടെയുള്ള ട്രാഫിക് ഡാറ്റ ആവശ്യപ്പെടുന്ന സെക്ഷന്‍ 69ബി എന്നിവയാണ് ഈ വകുപ്പുകള്‍. ഇതില്‍ സെക്ഷന്‍ 69ബി അനുസരിച്ച് ഐഡന്‍റിഫിക്കേഷനും അതിനായുള്ള ട്രാഫിക് ഡാറ്റയും മാത്രമേ തങ്ങള്‍  ആവശ്യപ്പെട്ടുള്ളൂ എന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്.
അങ്ങനെയെങ്കില്‍ അത്തരം ആവശ്യം ഉന്നയിക്കാന്‍ കേന്ദ്രസര്‍ക്കാറിനു മാത്രമേ അവകാശമുള്ളൂ.സംസ്ഥാന സര്‍ക്കാറിന് നേരിട്ട് ഇ-മെയില്‍ സര്‍വീസ് ദാതാക്കളെ സമീപിക്കാനാവുന്നത് സെക്ഷന്‍ 69 അനുസരിച്ച് മാത്രമാണ്. അതായത്, ഒരു ഗുരുതരമായ കുറ്റകൃത്യം ശ്രദ്ധയില്‍പെട്ടാല്‍ അവരുടെ ഇ-മെയില്‍ സന്ദേശം പരിശോധിക്കണമെന്നും താക്കീത് നല്‍കണമെന്നുമുള്ള (Intercept or monitor) ആവശ്യത്തില്‍ മാത്രം. അതുകൊണ്ടുതന്നെ സിമിബന്ധം എന്ന ആരോപണം വെറും പിഴവല്ല. അതില്ളെങ്കില്‍ സംസ്ഥാന സര്‍ക്കാറിന് നിയമപരമായിത്തന്നെ ഐ.ടി ആക്ട് പ്രകാരം ഇത്തരം ആവശ്യം ഉന്നയിക്കാനാവില്ല. കുറ്റവാളികളുടെ ഇ-മെയില്‍ സന്ദേശം നല്‍കണമെന്ന് സംസ്ഥാനത്തിന് ആവശ്യപ്പെടാം. എന്നാല്‍, സുരക്ഷിതത്വത്തിനായി ചില ഇ-മെയില്‍ ഉപഭോക്താക്കളുടെ ഐഡന്‍റിഫിക്കേഷന്‍ ആവശ്യപ്പെടണമെങ്കില്‍ അത് കേന്ദ്ര ഐ.ടി സെക്രട്ടറിക്ക് മാത്രമേ കഴിയൂ.
ഐ.ടി ആക്ട്: കുരുക്കും കെണിയും - ജോസഫ് സി. മാത്യു- മാധ്യമം .(LDF സര്‍ക്കാറിന്ടെ ഐ.ടി അഡൈ്വസറായിരുന്നു സഖാവ്/ലേഖകന്‍)--))))

**അത്രേയുള്ളൂകാര്യം ഇമെയില്‍ കോപ്പി സംസ്ഥാനത്തിനു നേരിട്ടും ഐഡന്‍റിഫിക്കേഷന്‍ കേന്ദ്ര ഐ.ടി സെക്രട്ടറി വഴിയും ആവശ്യപ്പെടാം. കേന്ദ്ര ഐ.ടി സെക്രട്ടറിയെ ഇക്കാര്യത്തില്‍ ബുദ്ധിമുട്ടിച്ചോ എന്ന് മാത്രമേ അറിയേണ്ടതുള്ളൂ. എന്നാല്‍ മാധ്യമത്തിന്റെ ആരോപണം ഐഡന്‍റിഫിക്കേഷന്‍ അല്ലല്ലോ ഇമെയില്‍ ചോര്‍ത്തി എന്നതല്ലേ,പാസ്സ്‌വേര്‍ഡ്‌ ഉള്‍പ്പെടെ . എന്നാലല്ലേ "നിങ്ങള്‍ അറിയാതെ നിങ്ങളുടെ ഇമെയില്‍ അക്കൗണ്ട്‌ഇല്‍ നിന്നും ഏതെങ്കിലും തീവ്രവാദികള്‍ക്ക് ഇമെയില്‍ അയക്കും എന്നിട്ട് അതിന്റെപേരില്‍ നിങ്ങളെ തന്നെ അറസ്റ്റ്ചെയ്യും"'എന്ന എക്കാലത്തും  തീവ്രവാദ സംഘടനകള്‍ക്ക്  ഉപയോഗിക്കാന്‍ പറ്റിയ ഒരു പ്രചാരണആയുധം ചുട്ടെടുക്കാന്‍  കഴിയൂ.

കാര്‍ട്ടൂണ്‍ വിവാദത്തിലും ആഡംബരവീട് വിവാദത്തിലും  പിണറായിക്ക് വേണ്ടി  നിരവധിപേരുടെ  ഇമെയില്‍ ചോര്‍ത്തുകയും എയര്‍പോര്‍ട്ട്  ലുക്ക്ഔട്ട്‌ നോട്ടീസ് പുറപ്പെടുവിക്കുകയും അറസ്റ്റ്ചെയ്യുകയും റിമാണ്ട് ചെയ്യുകയും  ചെയ്തത് LDF സര്‍ക്കാറിന്ടെ ഐ.ടി അഡൈ്വസറായിരുന്ന ലേകന് സൌകര്യപൂര്‍വ്വം വിസ്മരിക്കുന്നു തന്റെ ലേഖനത്തില്‍.. ....