Friday, February 17, 2012

ഇമെയില്‍ കൊലാവരി പൊളിയുന്നു. മാധ്യമം 210/258(268)

ബോംബും തോക്കും മാത്രമല്ല തീവ്രവാദത്തിന്റെ ആയുധങ്ങള്‍. അക്ഷരങ്ങളില്‍ തിരുകി വെക്കുന്ന വിഷവാര്‍ത്തകളും തീവ്രവാദത്തിന്റെ മറ്റൊരു വിധ്വംസക മാധ്യമമാണ്. "കേരള മുസ്ലിംഗളുടെ ഇമെയില്‍ ചോര്‍ത്തുന്നു എന്ന അപസര്‍പ്പക കഥയിലൂടെ മാധ്യമം ലേഖകന്‍ തുറന്നുവിട്ടത് ഇത്തരം മതവിദ്വേഷത്തിന്റെ വിഷവാതകമാണ്. സാമൂഹികപ്രത്യഘാതങ്ങള്‍ അവഗണിച്ചു മുസ്ലിം സമുദായത്തെ മുഖ്യധാരയില്‍ നിന്നും അകറ്റി, തങ്ങളുടെ ഗൂഡതാല്പര്യങ്ങള്‍ക്ക് വേണ്ടി സമുദായ മനസാക്ഷിയെ  പരിവര്‍ത്തനപ്പെടുത്തിയെടുക്കുന്നതിനു വേണ്ടിയുള്ള ആസൂത്രിതശ്രമം.തികച്ചും അബ്ദജടിലമായ വാദങ്ങള്‍ കുത്തിനിറച്ചും അടിസ്ഥാനരഹിതമായ പച്ചകള്ളങ്ങള്‍ തവണ നിരവധി ആവര്‍ത്തിച്ചും നടത്തിയ  ആസൂത്രിതമായ കുപ്രചാരണങ്ങളുടെ പരമ്പരകള്‍ക്കു മുന്നില്‍ ആര്‍ക്കെങ്കിലും അടിതെട്ടിയിട്ടുന്ടെങ്കില്‍ അവരെ യഥാര്‍ത്ഥവസ്തുത ബോധ്യപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടുള്ളതാണ്‌ ഈ പോസ്റ്റ്‌..... .മൌനംപോലും അപകടമാവുന്ന ചരിത്രത്തിന്റെ ചില അപൂവനിമിഷങ്ങളില്‍ യഥാര്‍ത്ഥവസ്തുത‍ വായനക്കാരെ ബോധ്യപ്പെടുത്താനുള്ള  ഒരു എളിയശ്രമം.

സംഭവം നടന്നത് ഇപ്രകാരമാണ്. കൊടുങ്ങല്ലൂരിലുള്ള സിമിബന്ധം സംശയിക്കുന്ന ഒരു വ്യക്തിയെ പോലീസ് വിശദമായി ചോദ്യം ചെയ്യുന്നു.മൊബൈലും ഇമെയില്‍ഉം അടക്കം വിശദമായ വിവരങ്ങള്‍ ശേഖരിക്കുന്നു. അയാളുടെ ഇമെയില്‍ അക്കൗണ്ട്‌ പോലീസ്പരിശോധിക്കുകയും അഡ്രസ്‌ബുക്കിലുള്ള വിവരങ്ങള്‍ ശേഖരിക്കുകയും  വിശദാംശങ്ങള്‍ ചോദിക്കുകയും കിട്ടിയ വിവരങ്ങള്‍ ശരിയാണോ എന്നും ലിസ്റ്റില്‍ തീവ്രവാദബന്ധമുള്ള ആരെങ്കിലും ഉണ്ടോ എന്നറിയുന്നതിനും ഇന്‍റെലിജെന്‍സ് ADGP വഴി  ഹൈടെക് സൈബര്‍സെല്ലിലേക്ക് മുഴുവന്‍ (268) അഡ്രസ്സ്കളും സിമിബന്ധമുള്ള ചില ഇമെയില്‍ അക്കൗണ്ട്‌കള്‍ ആണെന്നും ഇവരുടെ ലോഗിന്/ രേജിസ്ട്രറേന്‍ വിവരങ്ങള്‍ ബന്ധപ്പെട്ട സര്‍വീസ് പ്രൊവൈഡറില്‍ നിന്നും അറിയണമെന്നുമുള്ള ഒരു സനേശം അയക്കുന്നു. ഈ ലെറ്റര്‍ ബിജുസലിം (മാധ്യമത്തില്‍ ബിജു എന്ന്മാത്രം)  എന്ന തീവ്രവാദികളുമായി ബന്ധമുള്ള  ഒരു പോലീസുകാരന്‍ ചോര്‍ത്തി മാധ്യമത്തിനു നല്‍കുന്നു. ഇത്രയുമാണ് യഥാര്‍ഥത്തില്‍ സംഭവിച്ചത്.ഇനി പറയൂ ഇതില്‍ എവിടെയാണ് അസ്വാഭാവികതയുള്ളത്
 * സിമി ബന്ധമുള്ള വ്യക്തിയെ നിയമവിധേയമായി ചോദ്യം ചെയ്തതോ? (തീവ്രവാദികളെ പോരാളികള്‍ എന്നും  അവരില്‍ പിടിക്കപെട്ടവരെ  ഇരകള്‍ എന്നും മാത്രം വിശേഷിപ്പിക്കുന്നവര്‍ക്ക് തെറ്റായി തോന്നാം)
*അയാളില്‍നിന്നും കിട്ടിയ ഇമെയില്‍ അഡ്രെസ്സ്കള്‍ യാതൊരു വെട്ടിത്തിരുത്തലും കൂട്ടിചേര്‍ക്കലും(268) ഇല്ലാതെ വിശദമായ അന്യോഷണത്തിനുഅയച്ചതോ?
* കോര്‍പ്പറേറ്റ് ഐ.ഡികളും ഹിന്ദു,ക്രിസ്ത്യന്‍ അഡ്രസ്‌കളും മുസ്ലിം അല്ലാത്തത് കൊണ്ട് ഒഴിവാക്കാത്തതോ?
*ആകെയുള്ള ഒരു ചെറിയ പിശക് എന്ന് പറയാവുന്നത് "സിമി ബന്ധമുള്ള ഒരാളില്‍നിന്നും കിട്ടിയ അഡ്രസ്"‌ അല്ലെങ്കില്‍ വെറും "തങ്ങള്‍ക് കിട്ടിയ ചില അഡ്രസ്"‌ എന്ന് എഴുതുന്നതിനു പകരം, സിമിബന്ധമുള്ള ചില അഡ്രസ്‌ എന്ന് എഴുതി എന്നതാണ്."തൊട്ടവരെ തൊട്ടവര്''‍ എന്ന് എഴുതുന്നതിനു പകരം തൊട്ടവര്‍ എന്ന് എഴുതി അത്രമാത്രം.
മുഖ്യമന്ത്രി  അതൊരു തെറ്റാണെന്ന് അപ്പോള്‍ തന്നെ സമ്മതിച്ചു എങ്കിലും അതിനുപിന്നില്‍ ഒരു ഗൂഡാലോചനയുന്ടെന്നു വ്യക്തമായാത് പിന്നീടാണ്.മുസ്ലിം തീവ്രവാദികള്‍ക്ക് ഇരകളെന്നും ഹിന്ദു തീവ്രവാദികള്‍ക്കും വി എസ്സിനും  കൊടിയതീവ്രവാദികള്‍ എന്നും വിശേഷിപ്പിക്കാവുന്ന തരത്തില്‍ ഈ ഇമെയില്‍ അഡ്രസ്‌കള്‍ പത്രത്തില്‍ പ്രസിദ്ദീകരിച്ച മാധ്യമത്തിനു വേണ്ടി റിപ്പോര്‍ട്ട് ചോത്തിയതാരോ, അയാള്‍ തന്നെയാണ് ആ ലെറ്റര്‍ ഈ വിധത്തില്‍ ടൈപ്പ് ചെയ്തത് എന്ന്.അയാള്‍ക്ക് തീവ്രവാദസംഘടനകളുമായുള്ള ബന്ധവും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
 (എസ്.പിയുടെ കത്ത് കൃത്രിമമായി നിര്‍മിച്ച എസ്.ഐയ്ക്ക് സസ്‌പെന്‍ഷന്‍)   മാതൃഭൂമി )
എന്നിരുന്നാലും എത്ര സിമിബന്ധമുള്ള വ്യക്തിയായാലും കേരളീയ സമൂഹികചുറ്റുപാടില്‍ ജീവിക്കുന്ന ഒരാളുടെ ഇമെയില്‍ അഡ്രസ്‌കളില്‍ 268 ല്‍   258 ഉം മുസ്ലിം  ആയതില്‍ ഒരു അസ്വാഭാവികതയില്ലേ,നമുക്ക്പരിശോദിക്കാം.

268- ഇമെയില്‍ വിലാസങ്ങളില്‍  മുസ്ലിങ്ങളുടെത് 210 മാത്രം !
*********************************************************************************
മൊത്തം പരിശോദിക്കപ്പെട്ട 268-ഇമെയില്‍ വിലാസങ്ങളില്‍ 258-ഉം മുസ്ലിംഗളുടെതാണ്‌ എന്ന് പറഞ്ഞു ദുരൂഹത സൃഷ്ടിക്കാനാണ് ശ്രമം. ആളൊരു സിമിക്കാരനാനെങ്കിലും അങ്ങിനെ വരാന്‍ വഴിയില്ലല്ലോ. ലിസ്റ്റ് നമുക്ക് വിശദമായി പരിശോധിക്കാം.
 (പൊലീസ് ഇന്‍റലിജന്‍സ് നിരീക്ഷണത്തിലുള്ള 258 മുസ്ലിംകളുടെ ഇമെയില്‍ വിലാസം http://www.madhyamam.com/weekly/1067 )

1) ആദ്യം പത്രത്തില്‍ കൊടുത്തിട്ടുള്ള മൊത്തം അഡ്രസ്‌കള്‍ എണ്ണിനോക്കുക, @ സിമ്പല്‍  എണ്ണിയാലും മതി 254-അഡ്രസ്‌കള്‍ മാത്രം. ലിസ്റ്റ് പ്രസിദ്ധീകരിക്കും മുന്നേതന്നെ   4  അഡ്രസ്‌കല്‍  വിഴുങ്ങേണ്ട ഗതികേട്.

2) സിമിബന്ധമുള്ള കക്ഷി കൊടുങ്ങല്ലൂര്‍ സ്വദേശിയായത്‌കൊണ്ട് ചില പത്രപ്രവര്‍ത്തകര്‍ അവിടെ അഡ്രസ്‌ലിസ്റ്റിലുള്ളവര്‍ക്കായി തിരെച്ചില്‍ നടത്തിയപ്പോള്‍ ഒറ്റദിവസംകൊണ്ട് ലഭ്യമായ അമുസ്ലിം സുഹൃത്തുക്കളുടെ ഇമെയില്‍ അഡ്രസ്‌കള്‍ താഴെ .
Gmail Mail
14 dotadinns@gmail.com Arun Kumar -kodungallor
21 hainiram@gmail.com Sandeep DTP-Press Kodungaloor
51 robymsms@gmail.com Robi Thomas
84, areekarasudheer6@gmail.com Sudeer student kodungallor
85  arun4ulove@gmail. com Arun student kodungallor
99 colourlab@gmail.com Centraldigital studio Kdr
101 cochinorchids@gmail.com Printing press in Kochin
107 davinchikdlr@gmail.com davinchi suresh Kodungallor (http://expressbuzz.com/states/kerala/davinchi-suresh-an-artiste-much-in-demand/305284.html)
129 informkdlr@gmail.com - Greskco Kodungallor
Yahoo Mail
48 -bhoomikadlr@yahoo.co.in Premnad.U.T
49- bijoynellikathara@yahoo.com non-muslim merchant kodungallor
50- binoykollara@yahoo.com non-muslim merchant kodungallor
57- manjuagencieskodungalloor@yahoo.com HeroHonda Shoroom , Kodungallor

3) ലിസ്റ്റിന്റെ അവസാനഭാഗത്ത് ആദ്യം വരുന്നത് അബ്ദുസലാം ആണ് [ (23). infobhan.net 1. Abdul salam NM salam@infobhan.net ]
ഖത്തറിലെ അറിയപ്പെടുന്ന ഒരു ഐ.ടി പ്രൊഫഷണല്‍ ആയ അദ്ദേഹത്തിന്‍റെ തന്നെ കമ്പനിയാണ് infobhan.net.ഇമെയില്‍ സെര്‍വര്‍ ഉള്‍പ്പെടെ എല്ലാം മാനേജ് ചെയ്യുന്നത് അദ്ദേഹംതന്നെയാണ്. കമ്പനിയുടെ ഡൊമൈന്‍ നെയിം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് അദ്ദേഹത്തിന്‍റെ തന്നെ പേരിലും .(http://goo.gl/zMcWU , http://goo.gl/7NfRA ) മാധ്യമം റിപ്പോര്‍ട്ട്‌ ശരിയാണെങ്കില്‍ സംഭവിച്ചത് സര്‍വീസ് പ്രൊവൈഡേര്‍ ആയ അദ്ദേഹത്തില്‍ നിന്നും യൂസര്‍ ആയ അദ്ദേഹത്തിന്‍റെ പാസ്സ്‌വേര്‍ഡ്‌ രഹസ്യമായി ആവശ്യപെട്ടു എന്നതാണ്. ഇയാള്‍ മുന്‍ സിമിക്കാരന്‍ കൂടിയാണ്.

4) മുസ്ലിങ്ങലുമായി യാതൊരു ബന്ധവുമില്ലത്ത കോര്‍പ്പറേറ്റ് ഐ.ഡികള്‍ ഉള്‍പ്പെടെയുള്ള ഒരു വലിയ ലിസ്റ്റ് കൂടി.
viewtechkdr@gmail.com,camelbags@gmail.com,dotadinns@gmail.com,dpluskdr@gmail.com,dreamcards@gmail.com,hainiram@gmail.com,varnamdtp@gmail.com,modernpress.kdlr@gmail.com,robymsms@gmail.com,,sabusthottungal@gmail.com,aachis2003@gmail.com,aadhilsings@gmail.com,agasthyamadhom@gmail.com,aneeshgopalan@gmail.com,antijose78@gmail.com,arachanaprinters85@gmail.com,arun4ulove@gmail.com,arunprakasan@gmail.com,thearrested1@gmail.com,camelbags@gmail.com,carownersclub@gmail.com,centraldigitalcolourlab@gmail.com,classickerala@gmail.com,cochinorchids@gmail.com,copyexpressinfor@gmail.com,cosmoaqua@gmail.com,thanalpalliative@gmail.com,davinchikdlr@gmail.com,dhabin2008@gmail.com,dtphousecochin@gmail.com,e.hareesh@gmail.com,ebc.kerala@gmail.com,econx@gmail.com,eeconx@gmail.com,grantskdr@gmail.com,informkdlr@gmail.com,jeevadharashine@gmail.com,joobsoffset@gmail.com,lasertechprint@gmail.com,emperor_flexo@yahoo.in,maladoha@yahoo.com,sanagraphics00@yahoo.in,annaplastics@yahoo.com,aoneabu@yahoo.com,bhoomikadlr@yahoo.co.in,bijoynellikathara@yahoo.com,binoykollara@yahoo.compolytek_aikkarakunnu@yahoo.com,haisiva59@yahoo.com,manjuagencieskodungallur@yahoo.com,jaihind01@hotmail.com,chodavarapuprabhakar@hotmail.com,classydigital@hotmail.com

കോര്‍പ്പറേറ്റ് ഐഡികള്‍ ഏതെങ്കിലും വ്യക്തിയുടെതെല്ല സ്ഥാപനവുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്.ആ സ്ഥാപനത്തില്‍ ആ പോസ്റ്റില്‍ അപ്പോള് ടൂട്ടിയില്‍ ഉള്ളയാള്,‍ അയാളുടെ ജോലിസമയം എല്ലാം അനുസരിച്ച് ഇമെയില്‍ കൈകാര്യം ചെയ്യുന്നയാളില്‍ മാറ്റം വരാം.ഒരാള്‍ സ്ഥാപനം വിട്ടാലും അയാളുടെ ഐ.ഡി നിലനില്‍ക്കും. കോര്‍പ്പറേറ്റ് ഐഡികള്‍ മുസ്ലിങ്ങളുടെ സ്ഥാപനം അല്ലെങ്കില്‍ സ്ഥാപനത്തിലെ മുസ്ലിംവ്യക്തിയുടെ ഐഡി എന്ന രീതിയില്‍ മുസ്ലിംലിസ്റ്റ്ല്‍ ചേര്‍ക്കുകയാണ് പത്രം.
പാസ്സ്‌വേര്‍ഡ്‌ ചോര്‍ത്തിയോ ? 
*****************************************
മാധ്യമം നടത്തിയ കുപ്രചരണങ്ങളില്‍ ഏറ്റവും അപകടം പിടിച്ച ഒന്നായിരുന്ന പാസ്സ്‌വേര്‍ഡ്‌ ചോര്‍ത്തി എന്നുള്ള  പ്രചരണം , അതിന്റെ നിജസ്ഥിതിപരിശോദിക്കാം. "നിങ്ങള്‍ അറിയാതെ നിങ്ങളുടെ ഇമെയില്‍ അക്കൗണ്ട്‌ല്‍ നിന്നും ഏതെങ്കിലും തീവ്രവാദികള്‍ക്ക് ഇമെയില്‍ അയക്കും എന്നിട്ട് അതിന്റെപേരില്‍ നിങ്ങളെ അറസ്റ്റ് ചെയ്യും"' എന്ന അവരുടെ കമ്മന്റ് തന്നെ അതിന്റെ പിന്നിലുള്ള ഗൂഡ  ഉദ്ദേശ്യലക്ഷ്യങ്ങളും പ്രചാരണത്തിന്റെ അപകസാധ്യതയും വെളിവാക്കുന്നു

1) ഒന്നാമതായി മനസ്സിലാക്കേണ്ടകാര്യം ഒരു ഇമെയില്‍ സിസ്റെത്തിലെ അക്കൗണ്ട്‌ പാസ്സ്‌വേര്‍ഡ്‌ ചോര്‍ത്താന്‍ മുഖ്യമന്ത്രിയെനെല്ല സാക്ഷാല്‍ ബില്‍ഗേറ്റ്സ് ശ്രമിച്ചാല്‍പോലും നടക്കില്ല എന്നതാണ്. ഇമെയില്‍സെര്‍വര്‍ലെ പാസ്സ്‌വേര്‍ഡ്‌ പ്രത്യേക അല്‍ഗോരിതം ഉപയോഗിച്ച് എന്കോഡ് ചെയ്തു ആകോഡ് മാത്രമാണ് സിസ്റെത്തില്‍ സൂക്ഷിച്ചിരിക്കുന്നത്.അതില്‍നിന്നും തിരിച്ചു കണ്‍വേരറ്റ്‌ ചെയ്തു പാസ്സ്‌വേര്‍ഡ്‌ കണ്ടുപിടിക്കാന്‍ സാങ്കേതികമായി തന്നെ ഒരിക്കലും സാധിക്കില്ല. നിങ്ങള്‍ സിസ്റെത്തില്‍ പാസ്സ്‌വേര്‍ഡ്‌ നല്‍കുമ്പോള്‍ യഥാര്‍ഥത്തില്‍ സംഭവിക്കുന്നത്‌ നിങ്ങളുടെ പാസ്സ്‌വേര്‍ഡ്‌ വീണ്ടും  കണ്‍വേരറ്റ്‌ ചെയ്തു ആ കോഡ് സിസ്റെത്തില്‍ നേരത്തെ സ്റ്റോര്‍ ചെയ്തിരിക്കുന്ന കോഡുമായി ഒത്തുനോക്കുക മാത്രമാണ്. പാസ്സ്‌വേര്‍ഡ്‌ ഒരിക്കലും തിരിച്ചെടുക്കാനാവില്ല/തിരിച്ചറിയാനാവില്ല  എന്നിരിക്കെ 268-പേരുടെ പാസ്സ്‌വേര്‍ഡ്‌ എങ്ങിനെയാണ് പോലീസിന് ലഭിച്ചിരിക്കുക.
സംശയമുള്ളവര്‍ക്ക് നിങ്ങളുടെ കമ്പ്യൂട്ടറില്‍ സ്റ്റോര്‍ ചെയ്തിട്ടുള്ള പാസ്സ്‌വേര്‍ഡ്‌ ഫയലില്‍നിന്നും ആരുടെയെങ്കിലും പാസ്സ്‌വേര്‍ഡ്‌ തിരിച്ചെടുക്കാന്‍കഴിയുമോ എന്ന് പരിശോദിക്കാം.ഹാക്കിംഗ് സോഫ്റ്റ്‌വെയര്‍കളുടെ സഹായത്തോടെപോലും ശ്രമിച്ചു നോക്കൂ.
{പാസ്സ്‌വേര്‍ഡ്‌ മാറ്റുക അല്ല ഉദേശിച്ചത് കണ്ടുപിടിക്കുകയാണ്. ബ്രൌസര്‍-കാഷില്‍ സ്റ്റോര്‍ ചെയ്ത പാസ്സ്‌വേര്‍ഡ്‌ അല്ല , C:\Windows\System32\config\sam-ഇല്‍ സ്റ്റോര്‍ ചെയ്തിട്ടുള്ള യൂസര്‍അക്കൗണ്ട്‌ പാസ്സ്‌വേര്‍ഡ്‌)]]}

2)-മാധ്യമം തെളിവായി പറയുന്നത് 7-GB കാപ്പസിറ്റിയുള്ള DVD-യിലാണ് വിവരങ്ങള്‍ ലഭിച്ചിരിക്കുന്നത് അത്കൊണ്ട് പാസ്സ്‌വേര്‍ഡ്‌ഉം ഉണ്ടായിരിക്കും എന്നതാണ്. 7GB DVD നിലവിലില്ല, മാധ്യമത്തിനായി പുതുതായി ഉണ്ടാക്കേണ്ടി വരും. പിന്നെ ലഭിച്ച വിവരങ്ങള്‍ 7GB-യോളം വരും അതുകൊണ്ട് പാസ്‌വേര്‍ഡ്‌ഉം ഉണ്ടായിരിക്കും എന്നതാണ് ഉദ്ദേശിച്ചെതെങ്കില്‍, 256-പാസ്സ്‌വേര്‍ഡ്‌ ഉണ്ടെങ്കിലും ഇല്ലെങ്കിലും 7GB-ഫയല്‍ സൈസില്‍ എന്തുമാറ്റം വരാനാണ്?.

3)- ഇത്രയധികം രഹസ്യ്‌സ്വഭാവമുള്ള റിപ്പോര്‍ട്ട്‌ ചോര്‍ത്തി മാസങ്ങളോളം അന്യോഷണം നടത്തിയിട്ടും മാധ്യമത്തിനു എന്തുകൊണ്ട് 268-ഇല്‍  ഒരു പാസ്സ്‌വേര്‍ഡ്‌ എങ്കിലും ഇന്റെലിജെന്‍സ്ഇല്‍ നിന്നും ചോര്‍ത്താനായില്ല.

4)- "'ലോഗിന്‍ വിവരങ്ങള്‍ എന്ന് പറഞ്ഞാല്‍ പാസ്സ്‌വേര്‍ഡ്‌ഉം ഉല്‍പ്പെടും എന്ന് ഏതൊരുകുട്ടിക്കും അറിയാം'" (മാധ്യമം)
രേജിസ്ട്രെഷന്‍ വിവരങ്ങള്‍ എന്ന് പറഞ്ഞാല്‍ അക്കൗണ്ട്‌ന്ടെ ആദ്യപേര് അവസാനപേര് ലോഗിന്‍നെയിം, റികവറി ഇമെയില്‍ അഡ്രസ്‌, ടെലിഫോണ്‍ നമ്പര്‍, ഡേറ്റ് ഓഫ് ബര്‍ത്ത് തുടങ്ങിയവയും ,ലോഗിന്‍ വിവരങ്ങലെന്നാല്‍ എവിടുന്നു ഏതെല്ലാം ഐ.പി-യില്‍നിന്ന് എപ്പോയെല്ലാം ലോഗിന്‍ ചെയ്തിട്ടുണ്ട് എന്നതടക്കമുള്ള വിവരങ്ങളുമാണ്.അല്ലാതെ മാധ്യമം പ്രചരിപ്പിക്കുന്നത് പോലെ യൂസര്‍നെയിം /പാസ്സ്‌വേര്‍ഡ്‌ മാത്രമല്ല.
കുട്ടികലോടാണോ  ഇത്തരം കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കേണ്ടത് ഐ.റ്റി വിദക്തരോടല്ലേ .

5)- ഹാക്കിംഗ് . നിയവിരുദ്ദമായും രഹസ്യമായും ഒരു സെര്‍വറില്‍ അതിക്രമിച്ചുകടന്നു സര്‍വീസ് തടസ്സപ്പെടുത്തുകയൊ വിവരങ്ങള്‍ ചോര്‍ത്തുകയോ ചെയ്യുന്നതിനെയാണ് ഹാക്കിംഗ് എന്ന് പറയുന്നത്. അത്തരം ശ്രമങ്ങളെ അതിജീവിക്കാനാണ്‌ ഫയര്‍വാല്‍ IDS ,IPS തുടങ്ങിയ സംവിധാനങ്ങള്‍ സെര്‍വറില്‍ സ്ഥാപിച്ചിരിക്കുന്നത്. എങ്കിലും വളരെ എക്സ്പെര്‍ട്ട്ആയ ഹാക്കെര്‍ തന്റെ ഐ.ഡി വെളിപ്പെടാത്തവിധം (മിക്കപ്പോഴും നിയമ വാഴ്ചയില്ലാത്ത രാജ്യങ്ങളില്‍) ഒളിച്ചിരുന്ന് ഒരുപാട് ശ്രമിക്കുമ്പോള്‍ ചിലപ്പോള്‍ മാത്രം വിജയിക്കുന്നഒന്ന്.ഇന്ത്യ ഗോവെര്‍മെന്റ്റ് ഹാക്കിംഗ് ന് ശ്രമിച്ചിരുന്നെങ്കില്‍ തീര്‍ച്ചയായും ജിമെയില്‍നിന്ന് ഇന്റര്‍പോള്‍ വഴി അന്യോഷണവും നിയമനടപടികളും നേരിടേണ്ടിവരുമായിരുന്നു.സര്‍ക്കാര്‍ നിയമപരമായി സര്‍വീസ് പ്രൊവൈഡരോട് ആവശ്യപ്പെട്ട കാര്യത്തെ ഹാക്കിംഗ് എന്ന് വിളിക്കുന്നത്‌ ലേഖലന്റെ അന്ജതയോ വായനക്കാരെല്ലാം മൂഡന്‍മാരാനെന്നുള്ള വിശ്വാസമോ ആയിരിക്കാം.
ഒരു സാമ്പിള്‍ ഹാക്കിംഗ് ഇതാ, ജിമെയില്‍ സൈറ്റ് ആണെന്ന് തോനിക്കുന്ന  ഒരു വെബ്‌പേജ് ഉണ്ടാക്കി അവിടെ പാസ്സ്‌വേര്‍ഡ്‌ ടൈപ്പ് ചെയ്യിക്കുകയായിരുന്നു ചൈനീഷ് ഹാക്കെര്‍ മാര്.
http://www.bbc.co.uk/news/world-us-canada-13623378
6) Credential  - ലോഗിന്‍നെയിംഉം പാസ്‌വേര്‍ഡ്‌ഉം (രഹസ്യവാചകം) ഉള്‍പ്പെടുന്ന വിവരത്തിനു കമ്പ്യൂട്ടര്‍ ലോകത്ത് ഉപയോഗിക്കുന്ന വാക്ക് ക്രെഡെന്‍സിഅല്‍ എന്നാണ്.  ഡി.ജി പി യുടെ ലെട്ടെരില്‍ എവിടെയങ്കിലും അങ്ങിനെയ്യൊരു വാക്ക് ഉണ്ടോ? 

7GB എന്നാൽ എത്രയാണെന്നറിയോ, 7 മില്ല്യൻ മെഗാബൈറ്റ്..
*****************************************************************************************
കണക്കുകള്‍ പെരുപ്പിച്ചു കാണിച്ചു കിലോബൈറ്റിലേക്കും ബൈറ്റിലേക്കും മാറ്റി  268 ആളുകളുടെയും ഇമെയില്‍ ചോര്‍ത്തിയിട്ടുണ്ട് എന്ന് സ്ഥാപിക്കാനാണ് ശ്രമം.7GB എന്നാൽ എത്രയാണെന്നറിയോ, 7 മില്ല്യൻ മെഗാബൈറ്റ്.. എങ്കില്‍ 258/268  പേരുടെയും ഇമെയില്‍ ചോര്‍ത്തിയിട്ടുണ്ട് എന്നാണ് പ്രചരണം . ഒന്നാമതായി 7GB എന്നുള്ളത് DJP നിഷേടിച്ചിട്ടുണ്ട്
നിലവില്‍ എന്റെ യാഹൂമെയില്‍ അക്കൗണ്ട്‌ഇല്‍ സ്റ്റോര്‍ ചെയ്തിരിക്കുന്ന വിവരങ്ങള്‍ തന്നെ 5GB-യില്‍ അധികമാണ്. പത്രപ്രവര്‍ത്തകരും കോര്‍പ്പറേറ്റ് ഐ.ഡിയും ഉള്‍പ്പെടുന്ന 268 അക്കൗണ്ട്‌കളുടെ ഇമെയില്‍ കോപ്പി ഏറ്റവും  ചുരുങ്ങിയത് 500-GB-യെങ്കിലും വരും. ഇത്തരം പ്രചാരണങ്ങള്‍ കൊണ്ട് അറിവില്ലാത്ത പാവപെട്ട ജനങ്ങളെ വിഢിയാക്കാം എന്ന് മാത്രം.

മുസ്ലിംലീഗ് നേതാക്കളുടെ ഇമെയില്‍ ചോര്‍ത്തിയോ ?
**********************************************************************
1) അബ്ദുസ്സമദ് സമദാനിയുടെ ഇമെയില്‍ ചോര്‍ത്തി എന്ന സ്കൂപ് വിട്ട്‌ മുസ്ലിംലീഗിനെ പ്രതിക്കൂട്ടിലാക്കിയ പത്രം വാര്‍ത്ത വിഴുങ്ങുന്നതാണ് പിന്നീട് കണ്ടത് .
"പട്ടികയിലുണ്ടായിരുന്ന ഇഖ്ബാല്‍ ഫൗണ്ടേഷനുമായി ബന്ധപ്പെടുത്തി സമദാനിയുടെ പേരും പറയപ്പെട്ടിരുന്നുവെങ്കിലും ഫൗണ്ടേഷനുമായി തനിക്ക് ബന്ധമൊന്നുമില്ളെന്ന് പറഞ്ഞ്  അദ്ദേഹമത് നിഷേധിക്കുകയുണ്ടായി".

സമദാനിയുടെ പേരില്ല  വെറുതെയങ്ങു ഫൗണ്ടേഷനുമായി ബന്ധപ്പെടുത്തി" പറഞ്ഞതാണെന്ന് വ്യക്തമായിട്ടും സമദാനിയുടെ ഇമെയില്‍അഡ്രസ്‌ എന്ന് വ്യാപകമായി തുടര്‍ ലേഖനങ്ങളിലൂടെ പ്രചരിപ്പിക്കപ്പെട്ടു.
(iqbalfoundation@gmail.com) അല്ലാമ ഇക്ബാല്‍ ഫൌണ്ടേഷന്‍ എന്നത് കേന്ദ്രമന്ത്രി കപില്‍ സിബല്‍ന്ടെ സാനിധ്യത്തില്‍ ഗവര്‍ണര്‍ ഉത്ഘാടനം ചെയ്ത മഹത്തായ ഒരു സ്ഥാപനമാണ്‌. തീവ്രവാദ കേന്ദ്രമൊന്നും അല്ല . ,
എന്നാല്‍ അപ്പോഴേക്കും മാധ്യമം ആഗ്രഹിച്ചപോലെ മുസ്ലിംവിരുദ്ദര്‍ എന്ന് അറിയപ്പെടുന്ന ചിലര്‍ പ്രചാരണം  ഏറ്റെടുത്തിരുന്നു.

സമദാനിയുടെ സിമിബന്ധം മുഖ്യമന്ത്രി വിശദീകരിക്കണം : വി.എസ് -മാധ്യമം

അച്ചുതാനന്ദന്റെ മുസ്ലിം വിരുദ്ധനിലപാടുകളും, മുസ്ലിംലീഗിനോടുള്ള ഒടുങ്ങാത്ത പകയും വളരെ പ്രസിദ്ധമാണ്. ലവ്ജിഹാദ് ആളി കത്തുമ്പോള്‍ കേരളത്തെ ഒരു മുസ്ലിം രാജ്യമാക്കാന്‍ ‍ പോകുന്നു എനൊക്കെ വിളിച്ചു കൂവിയത് ഇദേഹം മുഖ്യമന്ത്രി കസേരയില്‍ ഇരുന്നായിരുന്നല്ലോ.
സ്കൂപ്പ് വന്നപ്പോള്‍ മുസ്ലിംപീഡനം എന്ന് പറഞ്ഞു കരഞ്ഞ അദ്ദേഹം അനുയായികളെ തൃപ്തിപ്പെടുത്താന്‍ ഒറ്റ ദിവസം കൊണ്ട് മലക്കം മറിഞ്ഞു സമദാനിയുടെ പേരും  ഉണ്ട് അയാള്‍ തീവ്രവാദിതന്നെ എന്ന് പറഞ്ഞു തനിനിറം കാട്ടിഎന്ന് മാത്രം . (സമദാനിയുടെ ഇ-മെയില്‍ വിലാസം ചോര്‍ത്തപെട്ടവരുടെ പട്ടികയിലുണ്ട്. സിമി ബന്ധമുള്ളയാള്‍ എങ്ങനെയാണ് എം.എല്‍.എയായി തുടരുകയെന്ന് വി.എസ് ചോദിച്ചു)

സമദാനിയുടെ സംരക്ഷകനായി വിഎസ് ചമയേണ്ട: മുഖ്യമന്ത്രി

ഇ-മെയില്‍ വിവാദം: സമദാനിയുടെ പേരില്ല  DGP-  http://www.samvadam.com/news/55-kerala/1555-samadani.html

2) മുസ്ലിംലീഗ് എം.പി അബ്ദുല്‍ വഹാബിന്റെ ഇമെയില്‍ ലിസ്റ്റില്‍ ഉണ്ട് എന്ന് മാധ്യമം.
സംഭവം നടന്നു രണ്ടാം ദിവസം വഹാബിന്റെ പ്രസ്താവന.(01/19/2012)
"'ഇമെയില്‍ ചോര്‍ത്തല്‍ സംഭവപ്പട്ടികയിലുള്ള  മേല്‍വിലാസം തന്റെതല്ലെന്നും  പി.വി. അബ്ദുല്‍വഹാബ് എന്ന പേരില്‍ തനിക്ക് ഇ-മെയില്‍ ഐഡിയില്ളെന്നും അദ്ദേഹം പറഞ്ഞു മാധ്യമം"'  http://www.madhyamam.com/news/146926/120119

രണ്ട് ആഴ്ചകള്‍ക്ക് ശേഷം (02/02/2012) വന്ന ലേഖനത്തില്‍നിന്നും."പി.വി. അബ്ദുല്‍ വഹാബാണ് ലിസ്റ്റ് ചെയ്യപ്പെട്ട മറ്റൊരു മുസ്ലിംലീഗ് നേതാവ്. അദ്ദേഹമത് നിഷേധിച്ചില്ളെന്ന് മാത്രമല്ല"  (കാക്കിക്കുള്ളിലെ കാവി-വി.എ. കബീര്‍) )
നെറ്റില്‍ ആര്‍ക്കും ഏത് പേരിലും ഇമെയില്‍ഉം സൈറ്റും രേജിസ്റെര്‍ ചെയ്യാമെന്നും അത് നിയമവിരുദ്ദമല്ലെന്നും കൂടി അറിയുക.തെറ്റിദ്ദരിപ്പിക്കുന്ന വിവരങ്ങള്‍ നകിയാല്‍ മാത്രമേ കേസ് എടുക്കാന്‍ പറ്റൂ .ഉദാഹരണത്തിന് കേരള പോലീസിന്റെ പേരിലുള്ള ഒരു സൈറ്റ് ആണിത് .( http://www.keralapolice.com )

അന്യോഷണം നിയമവിരുദ്ദമോ ?
******************************************
ഇന്ത്യന്‍ പാര്‍ലമെന്‍റ് പാസാക്കിയ ഐ.ടി ആക്ട് (2000) ന്റെയും 2008 ഡിസംബര്‍ 23ന് വരുത്തിയ ഐ.ടി അമെന്‍ഡ്മെന്‍റ് ആക്ട് (2008)ന്റെയും ചുവടുപിടിച്ചാണ് ഇമെയില്‍ വിവരങ്ങള്‍ സര്‍ക്കാര്‍ പരിശോദിക്കുന്നത്. ഈ നിയമത്തിന്റെ അറുപത്തിയൊമ്പതാം വകുപ്പു പ്രകാരം കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ക്കോ അവര്‍ ചുമതലപ്പെടുത്തുന്ന ഏജന്‍സികള്‍ക്കോ തീവ്രവാദബന്ദം സംശയിക്കുന്ന ഏതുപൗരന്റെയും മൊബൈല്‍ ഓണ്‍ലൈന്‍ ആശയവിനിമയങ്ങള്‍ ഒരു മുന്നറിയിപ്പുമില്ലാതെ ചോര്‍ത്താന്‍കഴിയും.

ഐ.ടി ആക്ടിന്‍െറ സെക്ഷന്‍ 39ന് മൂന്ന് വിഭാഗമാണുള്ളത്. രാജ്യരക്ഷയെത്തന്നെ ബാധിക്കാവുന്ന കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ അവ രേഖാമൂലം നല്‍കിക്കൊണ്ട് അത്തരം സന്ദേശങ്ങള്‍ പരിശോധിക്കാനുള്ള അധികാരം നല്‍കുന്ന സെക്ഷന്‍ 69, രാജ്യരക്ഷയെയും അയല്‍രാജ്യങ്ങളുമായുള്ള ബന്ധത്തെയും ബാധിക്കുന്ന കുറ്റകൃത്യങ്ങള്‍ കണ്ടാല്‍ അത്തരം സൈറ്റുകള്‍ ബ്ളോക് ചെയ്യാനുള്ള അധികാരം നല്‍കുന്ന സെക്ഷന്‍ 69എ, സൈബര്‍ സുരക്ഷിതത്തിനും ആളെ തിരിച്ചറിയാനും വേണ്ടി ഐ.പി അഡ്രസ് ഉള്‍പ്പെടെയുള്ള ട്രാഫിക് ഡാറ്റ ആവശ്യപ്പെടുന്ന സെക്ഷന്‍ 69ബി എന്നിവയാണ് ഈ വകുപ്പുകള്‍. ഇതില്‍ സെക്ഷന്‍ 69ബി അനുസരിച്ച് ഐഡന്‍റിഫിക്കേഷനും അതിനായുള്ള ട്രാഫിക് ഡാറ്റയും മാത്രമേ തങ്ങള്‍  ആവശ്യപ്പെട്ടുള്ളൂ എന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്.
അങ്ങനെയെങ്കില്‍ അത്തരം ആവശ്യം ഉന്നയിക്കാന്‍ കേന്ദ്രസര്‍ക്കാറിനു മാത്രമേ അവകാശമുള്ളൂ.സംസ്ഥാന സര്‍ക്കാറിന് നേരിട്ട് ഇ-മെയില്‍ സര്‍വീസ് ദാതാക്കളെ സമീപിക്കാനാവുന്നത് സെക്ഷന്‍ 69 അനുസരിച്ച് മാത്രമാണ്. അതായത്, ഒരു ഗുരുതരമായ കുറ്റകൃത്യം ശ്രദ്ധയില്‍പെട്ടാല്‍ അവരുടെ ഇ-മെയില്‍ സന്ദേശം പരിശോധിക്കണമെന്നും താക്കീത് നല്‍കണമെന്നുമുള്ള (Intercept or monitor) ആവശ്യത്തില്‍ മാത്രം. അതുകൊണ്ടുതന്നെ സിമിബന്ധം എന്ന ആരോപണം വെറും പിഴവല്ല. അതില്ളെങ്കില്‍ സംസ്ഥാന സര്‍ക്കാറിന് നിയമപരമായിത്തന്നെ ഐ.ടി ആക്ട് പ്രകാരം ഇത്തരം ആവശ്യം ഉന്നയിക്കാനാവില്ല. കുറ്റവാളികളുടെ ഇ-മെയില്‍ സന്ദേശം നല്‍കണമെന്ന് സംസ്ഥാനത്തിന് ആവശ്യപ്പെടാം. എന്നാല്‍, സുരക്ഷിതത്വത്തിനായി ചില ഇ-മെയില്‍ ഉപഭോക്താക്കളുടെ ഐഡന്‍റിഫിക്കേഷന്‍ ആവശ്യപ്പെടണമെങ്കില്‍ അത് കേന്ദ്ര ഐ.ടി സെക്രട്ടറിക്ക് മാത്രമേ കഴിയൂ.
ഐ.ടി ആക്ട്: കുരുക്കും കെണിയും - ജോസഫ് സി. മാത്യു- മാധ്യമം .(LDF സര്‍ക്കാറിന്ടെ ഐ.ടി അഡൈ്വസറായിരുന്നു സഖാവ്/ലേഖകന്‍)--))))

**അത്രേയുള്ളൂകാര്യം ഇമെയില്‍ കോപ്പി സംസ്ഥാനത്തിനു നേരിട്ടും ഐഡന്‍റിഫിക്കേഷന്‍ കേന്ദ്ര ഐ.ടി സെക്രട്ടറി വഴിയും ആവശ്യപ്പെടാം. കേന്ദ്ര ഐ.ടി സെക്രട്ടറിയെ ഇക്കാര്യത്തില്‍ ബുദ്ധിമുട്ടിച്ചോ എന്ന് മാത്രമേ അറിയേണ്ടതുള്ളൂ. എന്നാല്‍ മാധ്യമത്തിന്റെ ആരോപണം ഐഡന്‍റിഫിക്കേഷന്‍ അല്ലല്ലോ ഇമെയില്‍ ചോര്‍ത്തി എന്നതല്ലേ,പാസ്സ്‌വേര്‍ഡ്‌ ഉള്‍പ്പെടെ . എന്നാലല്ലേ "നിങ്ങള്‍ അറിയാതെ നിങ്ങളുടെ ഇമെയില്‍ അക്കൗണ്ട്‌ഇല്‍ നിന്നും ഏതെങ്കിലും തീവ്രവാദികള്‍ക്ക് ഇമെയില്‍ അയക്കും എന്നിട്ട് അതിന്റെപേരില്‍ നിങ്ങളെ തന്നെ അറസ്റ്റ്ചെയ്യും"'എന്ന എക്കാലത്തും  തീവ്രവാദ സംഘടനകള്‍ക്ക്  ഉപയോഗിക്കാന്‍ പറ്റിയ ഒരു പ്രചാരണആയുധം ചുട്ടെടുക്കാന്‍  കഴിയൂ.

കാര്‍ട്ടൂണ്‍ വിവാദത്തിലും ആഡംബരവീട് വിവാദത്തിലും  പിണറായിക്ക് വേണ്ടി  നിരവധിപേരുടെ  ഇമെയില്‍ ചോര്‍ത്തുകയും എയര്‍പോര്‍ട്ട്  ലുക്ക്ഔട്ട്‌ നോട്ടീസ് പുറപ്പെടുവിക്കുകയും അറസ്റ്റ്ചെയ്യുകയും റിമാണ്ട് ചെയ്യുകയും  ചെയ്തത് LDF സര്‍ക്കാറിന്ടെ ഐ.ടി അഡൈ്വസറായിരുന്ന ലേകന് സൌകര്യപൂര്‍വ്വം വിസ്മരിക്കുന്നു തന്റെ ലേഖനത്തില്‍.. ....

20 comments:

  1. നല്ല വിശദീകരണം. ഇ-മെയില്‍ പാസ്സ്‌വേര്‍ഡ് ഹാക്ക് ചെയ്ത് ഒരാളുടെ മെയില്‍ ചോര്‍ത്താന്‍ കഴിയില്ല എന്ന് ഞാന്‍ ഫേസ്‌ബുക്കില്‍ എഴുതിയപ്പോള്‍ ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ക്ക് വരെ ഇ-മെയില്‍ പാസ്സ്‌വേര്‍ഡ് ഹാക്ക് ചെയ്ത് മെയില്‍ ചോര്‍ത്താന്‍ കഴിയും എന്ന് പലരും മറുപടി എഴുതുകയുണ്ടായി. എന്നാല്‍ എന്റെ ഇ-മെയില്‍ ഹാക്ക് ചെയ്യുന്നവര്‍ക്ക് ഞാന്‍ 25000രൂപ പാരിതോഷികം നല്‍കാമെന്നും സാധിച്ചില്ലെങ്കില്‍ അതിന്റെ പകുതി തുക എനിക്ക് നല്‍കണമെന്നും ഞാന്‍ വെല്ല്ലുവിളിച്ചു. അതിന് ആരും പ്രതികരിച്ചില്ല. എന്നാല്‍ ഒരു വിരുതന്‍ മെസ്സേജ് അയച്ചു, വെയിറ്റ് ആന്‍ഡ് സീ ഹ ഹ എന്ന്. ഒരു ചുക്കും സംഭവിച്ചില്ല.

    ഈ പോസ്റ്റ് ഇ-മെയിലിനെ പറ്റിയുള്ള സംശയങ്ങള്‍ ദൂരീകരിക്കാന്‍ ഉപകാരപ്രദമാണ്. മാധ്യമത്തിന്റെയും ആ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത വിജു.വി.നായരുടെയും വിശ്വാസ്യതയ്ക്ക് കോട്ടം തട്ടിയിട്ടുണ്ട് എന്നതാണ് ഈ വിവാദത്തിന്റെ ബാക്കിപത്രം.

    ReplyDelete
    Replies
    1. കമെന്റ്സ്ന് നന്ദി, സര്‍ K.P സുകുമാരന്‍

      ഇന്നേവരെ ആര്‍ക്കും സ്വന്തം കമ്പ്യൂട്ടറില്‍ സ്റ്റോര്‍ ചെയ്തിട്ടുള്ള കമ്പ്യൂട്ടര്‍അക്കൗണ്ട്‌ പാസ്സ്‌വേര്‍ഡ്‌ തിരിച്ചെടുക്കാന്‍ കഴിഞ്ഞിട്ടില്ല. പിന്നെയല്ലേ വളരെയധികം സുരക്ഷിതമായി സെര്‍വറില്‍ സൂക്ഷിച്ചിരിക്കുന്ന ഇമെയില്‍ പാസ്സ്‌വേര്‍ഡ്.അഡ്മിനിസ്ട്രട്ടെര്‍ പാസ്സ്‌വേര്‍ഡ്‌ മാറ്റി പുതിയ പാസ്സ്‌വേര്‍ഡ്‌ പോലീസിന് നല്‍കിയാല്‍ തന്നെ ഒറിജിനല്‍ ഓണര്‍ക്ക് ലോഗിന്‍ ചെയ്യാന്‍ കഴിയുകയുമില്ല. ഇവിടെ അങ്ങിനെ ആര്‍ക്കും സംഭവിച്ചിട്ടില്ല.

      എന്തായാലും സ്കൂപ്പ് പുറത്തുവിട്ട ശേഷം മാധ്യമം ആകെ അങ്കലാപ്പിലാണെന്ന് തോന്നുന്നു. അവരുടെ ബുദ്ദിജീവി കാസിം ഇരിക്കൂര്‍ന്റെ വരികള്‍ ശ്രദ്ദിക്കുക .

      ഈ രാഷ്ട്രീയ കൊലവെറി മുഖ്യമന്ത്രിക്ക് ഭൂഷണമോ? (കാസിം ഇരിക്കൂര്‍-മാധ്യമം )
      "മതേതര മൂല്യങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്തിയ മറ്റൊരു സംഭവമുണ്ടായത് മധ്യപ്രദേശിലാണ്. നിലവിലെ ഗോവധ നിരോധനിയമം ഭേദഗതി ചെയ്ത് കര്‍ക്കശമാക്കിയപ്പോള്‍ ...... ഈ നിയമഭേദഗതിക്ക് കോണ്‍ഗ്രസുകാരിയായ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ ഒപ്പ് വെച്ചുകൊടുത്തപ്പോള്‍ ഒരു കോണ്‍ഗ്രസുകാരനും പ്രതിഷേധിച്ചുകണ്ടില്ല.(സംസ്ഥാന നിയമസഭ പാസ്സാക്കുന്ന ഭേദഗതിക്കു ഒപ്പ് വെക്കേണ്ടത് ഗവര്‍ണര്‍ഓ അതോ രാഷ്ട്രപതിയോ)
      ഉമ്മന്‍ചാണ്ടിയുടെ "'ഉറ്റസുഹൃത്ത്"' നരേന്ദ്രമോഡി ഭരിക്കുന്ന ഗുജറാത്തില്‍ ഇപ്പോഴും മതേതര മൂല്യങ്ങള്‍ ഭീഷണിയിലാണെന്ന് വിവേകശാലികള്‍ അടിവരയിടുന്നു. (അറിയില്ലേ ഉമ്മന്‍ചാണ്ടിയുടെ ക്ലാസ്സ്മേറ്റ് ആണ് മോഡി,കുഞ്ഞൂഞ്ഞു പുതുപള്ളിയിലും മോഡി അങ്ങ് ഗുജറാത്തിലും ഒരേ ക്ലാസ്സില്‍)

      Delete
  2. pinne love gihad.. ?

    ReplyDelete
  3. എന്നാല്‍, ഇപ്പോള്‍ കേരളത്തില്‍ നടന്നത് ഈ നിയമംപോലും അനുവദിക്കാത്ത തരത്തിലുള്ള കടന്നുകയറ്റമാണ്. 268 പേര്‍ക്ക് സിമി എന്ന സംഘടനയുമായി ബന്ധമുണ്ട് എന്ന കത്തിലെ പരാമര്‍ശം ഒരു പിഴവാണ് എന്നാണ് മുഖ്യമന്ത്രി പറയുന്നത്. അതാണല്ളോ ആധികാരികമായ വാക്ക്. എങ്കില്‍ ആ പരാമര്‍ശമല്ല, ആ കത്തും അതിലെ ആവശ്യവുമാണ് പിഴവ്. കാരണം, പ്രസ്തുത വ്യക്തികള്‍ക്ക് നിരോധിത സംഘടനയുമായി ബന്ധമില്ളെങ്കില്‍ അവരുടെ മാത്രം സന്ദേശങ്ങള്‍ പരിശോധിക്കുന്നതിന് എന്ത് സാംഗത്യം? എന്നു മാത്രമല്ല, അവരെ തിരിച്ചറിയാന്‍ ആവശ്യമായ രജിസ്ട്രേഷന്‍ വിവരങ്ങള്‍ മാത്രമേ ആരാഞ്ഞുള്ളൂ എന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇ-മെയില്‍ വിലാസങ്ങളില്‍നിന്ന് ആളെ തിരിച്ചറിയാന്‍ ആകാത്തതുപോലെതന്നെ അവര്‍ സമര്‍പ്പിക്കുന്ന രജിസ്ട്രേഷന്‍ വിവരങ്ങളും ഒരുവിധ പരിശോധനയും നടത്താത്തതും ആളെ തിരിച്ചറിയാന്‍ സഹായിക്കാത്തതുമാണ്. പ്രത്യേകിച്ചും ദുരൂഹകാര്യങ്ങള്‍ക്ക് ഇ-മെയില്‍ സന്ദേശം ഉപയോഗിക്കുന്നവര്‍ ശരിയായ വിവരവും മേല്‍വിലാസവും അത് നിര്‍ബന്ധമില്ലാത്തിടത്ത് നല്‍കുമെന്ന് കരുതാനാവുമോ? ഇ-മെയില്‍ സന്ദേശങ്ങള്‍ അയക്കുകയും സ്വീകരിക്കുകയും ചെയ്ത ഐ.പി അഡ്രസുകള്‍ മാത്രമാണ് ആവശ്യപ്പെട്ടത് എന്നാണ് സര്‍ക്കാറിനെ ന്യായീകരിക്കാന്‍ ശ്രമിച്ചവര്‍ പറയുന്നത്. ഇത് വളരെ ഗുരുതരമായ വിഷയമാണ്. ഇ-മെയില്‍ എന്നത് ഒരു കമ്പ്യൂട്ടറില്‍നിന്ന് ഉപയോഗിക്കുന്ന ഒന്നല്ല. മറിച്ച് ഒരാള്‍ സഞ്ചരിക്കുന്ന സ്ഥലത്തെല്ലാം അയാള്‍ പരിശോധിക്കുന്നതാണ്. ഐ.പി അഡ്രസിനെ നിയമത്തില്‍ ട്രാഫിക് ഡാറ്റ എന്നാണ് നിര്‍വചിച്ചിരിക്കുന്നത്. ചുരുക്കത്തില്‍, ഇത് ഡിജിറ്റല്‍ സര്‍വെലെന്‍സ് (Digital Surveillance) ആണ്. തങ്ങളുടെ നേതാവിന്‍െറ വീടിനു മുന്നില്‍ പൊലീസ് നിരീക്ഷണം (Surveillance) ആരോപിച്ച് കേന്ദ്രഭരണത്തിന് പിന്തുണ പിന്‍വലിച്ച അതേ രാഷ്ട്രീയകക്ഷിയാണ് ഇതിനെ ന്യായീകരിക്കുന്നത്. എന്നാല്‍, ഇത്തരം ധാര്‍മിക പ്രശ്നങ്ങള്‍ മാത്രമല്ല ഇതിലുള്ളത്.

    ReplyDelete
  4. കരിനിയമമായ ഐ.ടി ആക്ടില്‍പോലും അനുവദിക്കാത്ത കാര്യങ്ങളാണ് ഇവിടെ നടന്നത്. ഐ.ടി ആക്ടിന്‍െറ സെക്ഷന്‍ 39ന് മൂന്ന് വിഭാഗമാണുള്ളത്. രാജ്യരക്ഷയെത്തന്നെ ബാധിക്കാവുന്ന കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ അവ രേഖാമൂലം നല്‍കിക്കൊണ്ട് അത്തരം സന്ദേശങ്ങള്‍ പരിശോധിക്കാനുള്ള അധികാരം നല്‍കുന്ന സെക്ഷന്‍ 69, രാജ്യരക്ഷയെയും അയല്‍രാജ്യങ്ങളുമായുള്ള ബന്ധത്തെയും ബാധിക്കുന്ന കുറ്റകൃത്യങ്ങള്‍ കണ്ടാല്‍ അത്തരം സൈറ്റുകള്‍ ബ്ളോക് ചെയ്യാനുള്ള അധികാരം നല്‍കുന്ന സെക്ഷന്‍ 69എ, സൈബര്‍ സുരക്ഷിതത്തിനും ആളെ തിരിച്ചറിയാനും വേണ്ടി ഐ.പി അഡ്രസ് ഉള്‍പ്പെടെയുള്ള ട്രാഫിക് ഡാറ്റ ആവശ്യപ്പെടുന്ന സെക്ഷന്‍ 69ബി എന്നിവയാണ് ഈ വകുപ്പുകള്‍. ഇതില്‍ സെക്ഷന്‍ 69ബി അനുസരിച്ച് ഐഡന്‍റിഫിക്കേഷനും അതിനായുള്ള ട്രാഫിക് ഡാറ്റയും മാത്രമേ തങ്ങള്‍ ആവശ്യപ്പെട്ടുള്ളൂ എന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. അങ്ങനെയെങ്കില്‍ അത്തരം ആവശ്യം ഉന്നയിക്കാന്‍ കേന്ദ്രസര്‍ക്കാറിനു മാത്രമേ അവകാശമുള്ളൂ. കൃത്യമായി പറഞ്ഞാല്‍, ഇത്തരം ആവശ്യം ഒരു ഇ-മെയില്‍ സര്‍വീസ് ദാതാവിനോട് ആവശ്യപ്പെടണമെങ്കില്‍ അത് കേന്ദ്രസര്‍ക്കാറിന്‍െറ ഐ.ടി സെക്രട്ടറിയുടെ ഉത്തരവോടെ മാത്രമേ പാടുള്ളൂ. സെക്ഷന്‍ 69എ അനുസരിച്ച് ഏതെങ്കിലും സൈറ്റ് ബ്ളോക് ചെയ്യാനുമുള്ള അവകാശം കേന്ദ്രസര്‍ക്കാറിനു മാത്രമേയുള്ളൂ. സംസ്ഥാനത്തിന് അങ്ങനെയൊരാവശ്യം ഉണ്ടെങ്കില്‍ ചീഫ് സെക്രട്ടറി കാരണം സഹിതം കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെടണം. സംസ്ഥാന സര്‍ക്കാറിന് നേരിട്ട് ഇ-മെയില്‍ സര്‍വീസ് ദാതാക്കളെ സമീപിക്കാനാവുന്നത് സെക്ഷന്‍ 69 അനുസരിച്ച് മാത്രമാണ്. അതായത്, ഒരു ഗുരുതരമായ കുറ്റകൃത്യം ശ്രദ്ധയില്‍പെട്ടാല്‍ അവരുടെ ഇ-മെയില്‍ സന്ദേശം പരിശോധിക്കണമെന്നും താക്കീത് നല്‍കണമെന്നുമുള്ള (Intercept or monitor) ആവശ്യത്തില്‍ മാത്രം. അതുകൊണ്ടുതന്നെ സിമി ബന്ധം എന്ന ആരോപണം വെറും പിഴവല്ല. അതില്ളെങ്കില്‍ സംസ്ഥാന സര്‍ക്കാറിന് നിയമപരമായിത്തന്നെ ഐ.ടി ആക്ട് പ്രകാരം ഇത്തരം ആവശ്യം ഉന്നയിക്കാനാവില്ല. കുറ്റവാളികളുടെ ഇ-മെയില്‍ സന്ദേശം നല്‍കണമെന്ന് സംസ്ഥാനത്തിന് ആവശ്യപ്പെടാം. എന്നാല്‍, സുരക്ഷിതത്വത്തിനായി ചില ഇ-മെയില്‍ ഉപഭോക്താക്കളുടെ ഐഡന്‍റിഫിക്കേഷന്‍ ആവശ്യപ്പെടണമെങ്കില്‍ അത് കേന്ദ്ര ഐ.ടി സെക്രട്ടറിക്ക് മാത്രമേ കഴിയൂ. ഈ വകുപ്പില്‍നിന്ന് സംസ്ഥാന സര്‍ക്കാറുകളെ നിയമനിര്‍മാണസഭ മനഃപൂര്‍വമാണ് ഒഴിവാക്കിയത്.

    ReplyDelete
  5. ഭരണഘടന നല്‍കുന്ന പൗരാവകാശങ്ങള്‍ സംരക്ഷിക്കാത്ത നിയമങ്ങള്‍ നിര്‍മിക്കുക, പൗരന്മാരുടെ നിയമാനുസൃത അവകാശങ്ങള്‍ നിയമപാലകര്‍തന്നെ അവഗണിക്കുക, തങ്ങളുടെ ബിസിനസ് നിലനിര്‍ത്താന്‍ ഇതിനെല്ലാം നേതാക്കള്‍ കൂട്ടുനില്‍ക്കുക -അതാണിവിടെയുള്ളത്. അധാര്‍മികമായും നിയമവിരുദ്ധമായും സാധാരണ പൗരന്മാരെ തീവ്രവാദ ബന്ധമുള്ളവരായി മുദ്രകുത്തുകയും അത് അവരുമായി ബന്ധപ്പെട്ട സ്വകാര്യ സ്ഥാപനങ്ങളെ അറിയിക്കുകയും ചെയ്ത ഭരണകൂടം തെറ്റ് ഏറ്റുപറയുകയാണ് വേണ്ടത്. മുസ്ലിം തീവ്രവാദ സംഘടനയുമായി മറ്റു ചില മതസ്ഥര്‍ക്കും ബന്ധമുണ്ടെന്ന് പറഞ്ഞത് തങ്ങളുടെ മതനിരപേക്ഷതക്ക് തെളിവാണ് എന്നാണ് സര്‍ക്കാര്‍ ഭാഷ്യം. കടുത്ത പൗരാവകാശലംഘനമാണ് കേരള സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്. തെറ്റു തിരുത്തേണ്ടതും മാപ്പുപറയേണ്ടതും സര്‍ക്കാറാണ്. കേസെടുക്കേണ്ടത് സര്‍ക്കാറിനെതിരെയാണ്.

    http://www.solidarityym.net/forum/topics/4301468:Topic:166382

    ReplyDelete
    Replies
    1. ഒരു തീവ്രവാദിയുടെ സുരക്ഷിതവും ഗൂഡവുമായും പ്രവര്‍ത്തിക്കാനുള്ള അവകാശത്തിനുവേണ്ടിയാണോ അതോ അവരില്‍ നിന്നും പൊതുസമൂഹത്തെ സംരക്ഷിക്കുന്നതിനു വേണ്ടിയാണോ ഭരണകൂടം നിലകൊള്ളേണ്ടത് എന്നതാണ് മര്‍മ്മപ്രധാനമായ ചോദ്യം.ഭരണഘടനയുടെ മൌലിക തത്വങ്ങള്‍ക്കു വിരുദ്ധമായ എന്തെങ്കിലും വകുപ്പുകള്‍ അതെ ഭരണഘടനയില്‍ തന്നെയുണ്ടെങ്കില്‍ അതിനെതിരെ സുപ്രീംകോടതിയെ സമീപിക്കാവുന്നതാണ്. ചുരുങ്ങിയ പക്ഷം തീവ്രവാദസംഘടനകള്‍ എങ്കിലും അങ്ങിനെ ചെയ്തിരിക്കും. സര്‍ക്കാര്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിചിട്ടുണ്ടെങ്കില്‍ അതിനെതിരെയും സമീപിക്കാം.ഒരു തീവ്രവാദിയുടെ ഈമെയിലില്‍നിന്നും കിട്ടിയ ‍ അഡ്രെസ്സ്കള്‍ പരിശോധിക്കുകയെന്ന സ്വാഭാവികമായ എന്നോ തുടങ്ങിയ ഒരു നടപടിക്രമത്തെ മുസ്ലിം വേട്ടയായി ചിത്രീകരിക്കുകയും 258-അഡ്രെസ്സ്കളും മുസ്ലിംകളുടെതാനെന്നും പാസ്സ്‌വേര്‍ഡ്‌ ചോര്‍ത്തിയെന്നും വ്യാജമായി പ്രചരിപ്പിക്കുകയും ചെയ്തതിനു കോടതിയുടെ നിശിതമായവിമര്‍ശനം ഏറ്റുവാങ്ങുകയും ആവാം.(സിമിബന്ധമുള്ള വ്യക്തിയില്‍ നിന്നുംകിട്ടിയ അഡ്രസ്‌ ആയതുകൊണ്ട് തന്നെയാണ് അവ പരിശോധിച്ചത്,അഡ്രസ്‌ ലിസ്റ്റിലുള്ളവര്‍ എല്ലാം സിമിബന്ധമുള്ളവര്‍ എന്ന പരാമര്‍ശ ത്തെ പറ്റിയാണ് മുഖ്യമന്ത്രി സൂചിപ്പിച്ചത്)

      Delete
  6. 1) ഒന്നാമതായി മനസ്സിലാക്കേണ്ടകാര്യം ഒരു ഇമെയില്‍ സിസ്റെത്തിലെ അക്കൗണ്ട്‌ പാസ്സ്‌വേര്‍ഡ്‌ ചോര്‍ത്താന്‍ മുഖ്യമന്ത്രിയെനെല്ല സാക്ഷാല്‍ ബില്‍ഗേറ്റ്സ് ശ്രമിച്ചാല്‍പോലും നടക്കില്ല എന്നതാണ്.

    ഇന്ത്യന്‍ പാര്‍ലമെന്‍റ് പാസാക്കിയ ഐ.ടി ആക്ട് (2000) ന്റെയും 2008 ഡിസംബര്‍ 23ന് വരുത്തിയ ഐ.ടി അമെന്‍ഡ്മെന്‍റ് ആക്ട് (2008)ന്റെയും ചുവടുപിടിച്ചാണ് ഇമെയില്‍ വിവരങ്ങള്‍ സര്‍ക്കാര്‍ പരിശോദിക്കുന്നത്. ഈ നിയമത്തിന്റെ അറുപത്തിയൊമ്പതാം വകുപ്പു പ്രകാരം കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ക്കോ അവര്‍ ചുമതലപ്പെടുത്തുന്ന ഏജന്‍സികള്‍ക്കോ തീവ്രവാദബന്ദം സംശയിക്കുന്ന ഏതുപൗരന്റെയും മൊബൈല്‍ ഓണ്‍ലൈന്‍ ആശയവിനിമയങ്ങള്‍ ഒരു മുന്നറിയിപ്പുമില്ലാതെ ചോര്‍ത്താന്‍കഴിയും.........


    മേല്‍ കൊട്ധു രണ്ടു പോയിന്റുകളും താങ്കളുടെ മേല്‍ ലേഖന്ധില്‍ നിന്ന്. വൈരുദ്ധ്യം കാണുക. ഇനി രണ്ടു ചോദ്യങ്ങള്‍..കൊടുങ്ങല്ലൂരില്‍ നിന്ന് പിടികൂടിയ ആളുടെ പേരെന്താണ്? എന്താണ് അയാള്‍ ചെയ്ത കുറ്റം?

    ReplyDelete
    Replies
    1. ഒരു വൈരുദ്ധ്യവുമില്ല , പാസ്സ്‌വേർഡ്‌ ചോർത്തൽ സാങ്കേതികമായി സാധ്യമല്ല .
      എന്നാൽ മെയിൽ ബോക്സ്‌-കോപ്പി , ട്രാഫിക്‌ ടിറ്റൈൽസ് ,ലോഗിൻ ലൊകെഷൻ തുടങ്ങിയ വിവരങ്ങൾ നല്കാൻ സെർവർ അഡ്മിൻന് നല്കാൻ കഴിയും .

      Delete
  7. not necessary to get password.... the service provider can get full access to anyone's email accont and they can take the full data from it... this is more than enough.. that is what they send on the 7GB dvd. My friend....there is double layer DVD in the market since many years which can store more than 7GB..if you do not know that, do not fool others.

    ReplyDelete
    Replies
    1. DVD രണ്ട് തരത്തിലുണ്ട് 4.7GB യും 8.5GB യും.ഒരു DVD-യില്‍ കാപസിറ്റിയുടെ അത്രതന്നെ വിവരങ്ങള്‍ കാണും,എങ്കില്‍ പാസ്സ്‌വേര്‍ഡ്‌ഉം കാണും എന്നരീതിയിലുള്ള പ്രചാരണത്തെയാണ് ഞാന്‍ വിമര്‍ശിച്ചത്.

      Delete
    2. ഇമെയില്‍ അഡ്മിന് മെയില്‍ബോക്സ്‌ ഒരു DVD-യില്‍ കോപ്പിചെയ്തു കൊടുക്കാവുന്നതെയുള്ളൂ. എന്നാല്‍ ഇവിടെ പാസ്സ്‌വേര്‍ഡ്‌ ഉപയോഗിച്ച് രഹസ്യമായി നിങ്ങളുടെ അക്കൗണ്ട്‌ഇല്‍ നിന്നും ഇമെയില്‍ അയക്കുന്ന ഗൂഢാലോചനയെകുറിച്ചാണ് മാധ്യമം ചിത്രീകരിക്കുന്നത്.

      Delete
  8. കേവലം ആറു അക്ഷരങ്ങള്‍ ‍ ഉപയോഗിച്ചു ഒരു ബില്ല്യന്‍ (100-കോടി) പാസ്സ്‌വേര്‍ഡ്‌ കോംബിനെഷന്‍ എങ്കിലും ഉണ്ടാക്കാന്‍ കഴിയും,ഇതെല്ലാം സൂപ്പര്‍ കംപുട്ടെര്‍കളുടെ സഹായത്തോടെ ഓരോ അക്കൗണ്ട്‌ന് നേരെയും പ്രയോഗിച്ചു 256-പാസ്സ്‌വേര്‍ഡ്‌ കണ്ടുപിടിക്കാന്‍ വര്‍ഷങ്ങള്‍ തന്നെ എടുത്തെന്നിരിക്കും(സെര്‍വര്‍ അഡ്മിന് മാത്രമേ അതും ചെയ്യാനാവൂ,കാരണം മുന്നോനാലോ തവണ തെറ്റായ പാസ്സ്‌വേര്‍ഡ്‌ കൊടുത്താല്‍ അക്കൗണ്ട്‌ ലോക്ക് ആവും). ഇമെയില്‍ അയച്ചയുടനെ ഓരോ പാസ്സ്‌വേര്‍ഡ്‌ഉം എടുത്തു CD-യിലാക്കി പോലീസിന് നല്‍കി എന്നതാണ് ഇവിടുത്തെ പ്രധാന ആരോപണം എന്നത് മറക്കാതിരിക്കുക.
    രാജ്യത്തിന്റെയും ജനങ്ങള്‍ടെയും സുരക്ഷിതത്വത്തിനുവേണ്ടി ചെയ്യുന്ന നിയമവിധേയവും അനിവാര്യവുമായ ഒരുപ്രവൃത്തിയെ കളവു എന്ന് വിളിക്കുന്നതിനോട്‌ യോജിക്കാനാവില്ല.

    ReplyDelete
  9. എന്റെ ചോദ്യ്ധിന് താങ്കള്‍ മറുപടി പറഞ്ഞില്ല. ചോദ്യം ആവര്ധ്‍ിക്കാം. ആരാണ് കൊടുങ്ങല്ലൂരില്‍ നിന്ന് പിടിക്കപ്പെട്ട ആ പ്രതി. എന്താണ് അയാള്‍ ചെയ്ത തെറ്റ്?

    ഇനി താങ്കളീപറയുന്ന കാര്യങ്ങളൊക്കെ സാമാന്യ സാങ്കേതിക വിവരങ്ങള്‍ മാത്രമാണ്. ഇതിലപ്പുറമുള്ള സാധ്യതകളെ നിഷേധിക്കാന്‍ താങ്കള്‍ക്ക് സാധ്യമല്ല.

    ഇനി ഈ വിഷയവുമായി ബന്ധപ്പെട്ട് മാധ്യമം ഒരു ഘട്ട്ധിലും പതറിയിട്ടില്ല എന്ന് താങ്കള്‍ മനസിലാക്കണം. കേസെടുക്കാന്‍ എന്തിന് ഭയക്കണമെന്നാണ് മാധ്യമം എഡിറ്റര്‍ ചോദിച്ചത്. മാധ്യമം തെറ്റുതിര്ധുണമെന്ന് ആവര്ധ്‍ിച്ച് പറയാനല്ല്ലാതെ ഒരടി മുന്നോട്ടുവെക്കാന്‍ ഈ വലിയ സംസ്ഥാനം ഭരിക്കുന്ന സര്‍ക്കാറിന് സാധിച്ചിട്ടില്ലെന്ന് ഓര്‍ക്കുക. അവിടെയാണ് താങ്കളുടെ അന്വേഷണം ഇനി നടക്കേണ്ടത്. അപ്പോള്‍ വ്യക്തമാവും കാര്യങ്ങള്‍. താങ്കളുടെ സാങ്കേതിക ലോക്ധിനപ്പുറം ഇതിന് രാഷ്ട്രീയ മാനങ്ങളുണ്ട് അത് തിരിച്ചറിഞ്ഞാല്‍ താങ്കളുടെ സംശയവും തീര്‍ന്ന് കിട്ടും. മാധ്യമം സാമുദായി വിവേചനമുണ്ടാക്കാന്‍ ശ്രമിച്ചുവെന്ന് ലീഗിന് അഭിപ്രായ മുണ്ടെങ്കില്‍ മുഖ്യമന്ത്രിയോട് കേസെടുക്കാന്‍ ആവശ്യപ്പെടുക. പ്രധാന ഘടക കക്ഷിയാണല്ലോ..അങ്ങോര്‍ക്ക് അനുസരിക്കാതിരിക്കാനും പററില്ല. പക്ഷേ അതിനുള്ള ധൈര്യം ലീഗിനും ഉമ്മന്‍ചാണ്ടിക്കുമുണ്ടോ?

    ReplyDelete
    Replies
    1. -കൊടുങ്ങല്ലൂരില്‍ നിന്ന് പിടിക്കപ്പെട്ട ആ പ്രതി. എന്താണ് അയാള്‍ ചെയ്ത തെറ്റ്?-

      അറിഞ്ഞാല്‍ തന്നെ അയാള്‍ നിരപരാധിയാണെന്ന് സ്ഥാപിക്കനായിരിക്കും അടുത്ത ശ്രമം.
      എല്ലാ കാര്യത്തിനും നിയമപരമായപരിഹാരം കാണനമെന്നില്ല, അത് കോടതിയുടെ പരിഗണ യിലിരിക്കുന്ന ഒരു പ്രശ്നം എന്ന സംരക്ഷണം വിഷയത്തിന് നല്‍കും.സര്‍ക്കാര്‍ രാഷ്ട്രീയമായി നേരിട്ടു, അത് വിജയിക്കുകയും ചെയ്തു.
      ഇത്രയധികം ശ്രമിച്ചിട്ടും മുഖ്യധാര രാഷ്ട്രീയപാര്‍ട്ടികളെയോ പത്രങ്ങളെയോ സാമുദായിക സംഘടനകളെയോ കൂടെ നിര്‍ത്താന്‍ ജമാഅത്തിന് കഴിഞ്ഞോ. ഇല്ലാത്ത ഒരു സാമുദായിക പരിവേഷം റിപ്പോര്‍ട്ടിന് നല്‍കുകവഴി മുപ്പതുകൊല്ലം 'അങ്ങോട്ട്‌' സപ്പോര്‍ട്ട് ചെയ്ത മാര്‍കിസ്റ്റ് പാര്‍ട്ടിയുടെ പോലും പിന്തുണകിട്ടിയില്ല.പ്രതികരിച്ചവര്‍ തന്നെ നേരെ തിരിച്ചും.

      [ഇ-മെയില്‍ ചോര്‍ത്തല്‍ അന്വേഷിച്ചാല്‍ സര്‍ക്കാറിന്റെ നില അപകടത്തിലാവും-കോടിയേരി
      കയ്യൂര്‍(ചെറുവത്തൂര്‍): കൊടും ഭീകരനെ രക്ഷപ്പെടുത്താനാണ് ഇ-മെയില്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട അന്വേഷണം വേണ്ടെന്നുവെച്ചതെന്ന് സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. സി.പി.എം. സംസ്ഥാന സമ്മേളന നഗരിയില്‍ ഉയര്‍ത്താനുള്ള പതാക കൈമാറിയ ശേഷം നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 268 പേരുമായി ബന്ധപ്പെട്ട വ്യക്തിയെ ചോദ്യം ചെയ്യണം. സംശയിക്കപ്പെടുന്ന വ്യക്തിയെ ചോദ്യം ചെയ്താല്‍ ഭരണകക്ഷിയില്‍പ്പെട്ട ചിലര്‍ക്കുള്ള ബന്ധം പുറത്തുവരുമെന്നും യു.ഡി.എഫ്. സര്‍ക്കാറിന്റെ നില അപകടത്തിലാവുമെന്നും കോടിയേരി പറഞ്ഞു.]

      Delete
  10. ഇവിടെ മാധ്യമം മെയില്‍ ചോര്‍ത്തി ചോര്‍ത്തി എന്ന് പറയുന്നതിന് അവര്‍ കൊണ്ടുവരുന്ന തെളിവ് ഇന്റലിജന്‍സ് എ ഡി ജി പി എഴുതി എന്ന് പറയപ്പെടുന്ന ആ കത്ത് ആണ്. എന്നാല്‍ ഏറെ രസകരമായ കാര്യം ആ കത്തില്‍ എവിടെയും ഇമെയില്‍ ചോര്‍ത്തനം എന്നോ മെയില്‍ കണ്ടന്റ് വേണം എന്നോ ആവശ്യപ്പെടുന്നില്ല എന്നതാണ്. മറിച്ച് രെജിസ്ട്രേഷനും ലൊഗിനും പരിശോദിച്ച് മെയില്‍ ഉപയോക്താവിന്റെ പേരും വിലാസവും സര്‍വീസ് പ്രോവൈടരില്‍ നിന്ന് ആവശ്യപ്പെടണം എന്നാണ്.
    ഇതാണ് മാധ്യമം പ്രസിദ്ധീകരിച്ച എഴുത്തിലെ കണ്ടന്റ് , ഇതില്‍ എവിടെ ആണ് ഇമെയില്‍ ചോര്‍ത്തണം എന്ന് ആവശ്യപ്പെട്ടിരിക്കുന്നത്; ഞാന്‍ എത്ര വായിച്ചിട്ടും എനിക്ക് മനസ്സിലയിയിട്ടില്ല. ഇനി എങ്ങാനം ഈ വാക്കുകള്‍ക്ക് അങ്ങനെ ഒക്കെ അര്‍ഥം കണ്ടുപിടിചിട്ടുണ്ടാവുമോ? "Please find enclosed a copy of email IDs of the individuals who have connection with SIMI activities. You are directed to identify the individuals behind the email IDs contained in the list by verifying registration and login details with the concerned email service providers and forward the names and address of the individuals who own the email IDs, and furnish the report to this office urgently"""

    ReplyDelete
  11. "Please find enclosed a copy of email IDs of the individuals who have connection with SIMI activities.

    268 ആളുകള്‍ ഉണ്ടെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല..

    ഇവരൊക്കെ സിമിക്കാരാണെന്നും ഇവരുടെ വിവരങ്ങളാണ് ആവശ്യപ്പെടുന്നതെന്നും മുകളിലെ വരിയില്‍ നിന്നും മനസ്സിലാകുന്നു.

    മുസ്ലികളല്ലാത്തവരെപ്പോലും സിമിക്കരാക്കിയത് ആരാണ്?.
    ഇതിലെന്തേ ആര്‍ക്കും തെറ്റ് കാണാന്‍ സാധിക്കാതെ പോയി?.

    വര്‍ഷങ്ങളായി നിരോധിക്കപ്പെട്ട ഒരു സംഘടനയില്‍ ഇരുപതും മുപ്പതും വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രവര്‍ത്തിച്ചുവെന്നതു ഒരു തെറ്റാണോ?

    258/268 മുസ്ലികള്‍ ആണെന്ന് പറഞ്ഞതാണോ തെറ്റ്..
    ആകെ 258 പേരെ ഉള്ളൂ വെന്നും അവരൊക്കെ മുസ്ലികലാണെന്നുമാണ് മാധ്യമം വാരിക എഴുതിയതെങ്കില്‍ അതൊരു വല്യ തെറ്റാകുമായിരുന്നു.

    രാജ്യത്തിന്റെ സുരക്ഷ കണക്കിലെടുത്താണ് 268 പേരുടെ ഈ മെയില്‍ ലോഗിന്‍ ഐഡിയും ലോഗിന്‍ വിവരങ്ങളും അന്വേഷിച്ചു ഉത്തരം കണ്ടെത്താന്‍ പോലീസ്‌ മേധാവിയുടെ ഉത്തരവിനു മുഖ്യമന്ത്രി എന്തിനാണ് മാപ്പ് പറഞ്ഞത്.

    മുഖ്യമന്ത്രി പോലും മാപ്പ് പറയേണ്ടി വന്ന ഈ വിഷയത്തിലെ പ്രതിയായ പൊലീസി മേധാവിക്ക്‌ എന്ത് ശിക്ഷയാണ് നല്കിയത്.ചോര്‍ത്തി എന്നുപറയുന്ന സലീമിന് എന്ത് കൊണ്ട് മാപ്പ് കൊടുത്തില്ല

    ലേഖനത്തിന്റെ ലോഗോ പോലും ശ്രദ്ധിച്ചു നോക്കാതെ സര്‍ക്കാരിന്റെ “കൊലവെരി” കൂട്ട് നില്‍ക്കുന്നവരുടെ ഉള്ളിളിരിപ്പും പറ്റിയ തെറ്റ് ന്യായീകരിക്കുംതോറും കാര്യങ്ങള്‍ വഷളായതും ചില മുതിര്‍ന്ന നേതാക്കളുടെ ആക്രോശങ്ങളും വിവിധ സംഘടന ഭാരവാഹികളുടെ വൈരുദ്ധ്യങ്ങള്‍ നിറഞ്ഞ പ്രസ്താവനകളും മറ്റു ചിലരുടെ അര്‍ത്ഥഗര്‍ഭമായ മൌനവും ഒക്കെ മറച്ചു വെക്കാന്‍ ഇത്തരം ലേഖനങ്ങള്‍ കൊണ്ട് സാധിക്കില്ല.

    ബ്ലോഗില്‍ കംമാണ്ട് കൂടുമെന്നല്ലാതെ

    ReplyDelete
    Replies
    1. മുകളിലെ ആ വരി തന്നെ തിരുത്തി എന്നതുകൂടിയാണ് കേസ് .

      Delete
  12. മെയില്‍ വിവാദം: തീവ്രവാദബന്ധമെന്ന് പോലീസ്
    http://www.mathrubhumi.com/story.php?id=260132
    തിരുവനന്തപുരം: ഇ-മെയില്‍ ചോര്‍ത്തല്‍ വിവാദത്തിന് തീവ്രവാദസംഘടനകളുമായി ബന്ധമുണ്ടെന്ന് പോലീസ് പറഞ്ഞു. രാജ്യസുരക്ഷയെ ബാധിക്കുന്നതരത്തിലാണ് പ്രതികള്‍ ഗൂഢാലോചന നടത്തിയത്. പ്രതി ബിജുസലീമിനെ രക്ഷിക്കാന്‍ പോലീസിലെ ഉന്നതവര്‍ ഇടപെട്ടുവെന്നും റിപ്പോര്‍ട്ടുണ്ട്. കോഴിക്കോട്ടും തിരുവനന്തപുരത്തും ഗൂഢാലോചന നടത്തിയതായും പോലീസ് അവകാശപ്പെട്ടു.

    ചൊവ്വാഴ്ച രാവിലെ കോടതിയില്‍ ഹാജരാക്കിയ ബിജുസലീമിനെ ഈമാസം 27 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.

    ഇമെയില്‍ വിവാദവുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ടുമാസമായി സസ്‌പെന്‍ഷനിലായിരുന്ന ബിജുവിനെ ശനിയാഴ്ച രാത്രിയോടെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് വിളിച്ചുവരുത്തിയിരുന്നു. ഞായറാഴ്ച രാവിലെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. 14ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്യുകയായിരുന്നു.

    ഔദ്യോഗിക രഹസ്യങ്ങള്‍ ചോര്‍ത്തി, മതസ്പര്‍ധയുണ്ടാക്കുന്നവിധം രേഖകളില്‍ മാറ്റം വരുത്തി പ്രസാധനത്തിന് നല്‍കി തുടങ്ങിയ കുറ്റങ്ങളാണ് ബിജുവിനുമേല്‍ ചുമത്തിയിട്ടുള്ളത്. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന 268 പേരുടെ ഇമെയില്‍ ചോര്‍ത്താന്‍ ഇന്റലിജന്‍സ് എ.ഡി.ജി.പിയായിരുന്ന എ.ഹേമചന്ദ്രന്റെ നിര്‍ദേശപ്രകാരം എസ്.പി ജയമോഹനന്‍, പോലീസിന്റെ ഹൈടെക് സെല്ലിനോട് ആവശ്യപ്പെട്ടു

    എന്ന് ഒരു വാരികയില്‍ വാര്‍ത്ത വന്നത് കേരളത്തില്‍ ഏറെ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. ഇതില്‍ 258 പേരും മുസ്‌ലി ങ്ങളായിരുന്നുവെന്നും വാര്‍ത്തയിലുണ്ടായിരുന്നു. എന്നാല്‍ തുടക്കം മുതലേ പോലീസ് ഇക്കാര്യം നിഷേധിച്ചു. പോലീസിന്റെ അന്വേഷണത്തിലിരിക്കുന്ന ഒരു വ്യക്തിയുടെ ഇമെയിലില്‍നിന്ന് ലഭിച്ച വിലാസങ്ങളുടെ നിജസ്ഥിതി അറിയാന്‍ ഹൈടെക് സെല്ലിനെ ഏല്‍പ്പിച്ചിരുന്നു. ആ ഫയലില്‍ ബിജു മതസ്പര്‍ധയുളവാക്കുന്ന തരത്തില്‍ തിരുത്തല്‍ വരുത്തി വാരികയ്ക്ക് നല്‍കിയെന്നാണ് പോലീസിന്റെ വാദം.

    ReplyDelete
  13. ഇ-മെയില്‍ കേസ്: എസ് ഐ ബിജു സലീമിനെ പിരിച്ചുവിടുന്നു
    തിരുവനന്തപുരം: വിവാദമായ ഇ-മെയില്‍ വിലാസം ചോര്‍ത്തല്‍ കേസിലെ പ്രതി സബ് ഇന്‍സ്‌പെക്ടര്‍ ബിജു സലീമിനെ സര്‍വീസില്‍നിന്ന് പിരിച്ചുവിടുന്നു. പിരിച്ചിവിടാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കാന്‍ ആവശ്യപ്പെട്ട് ബിജു സലീമിന് അധികൃതര്‍ നോട്ടീസ് നല്‍കി. ഡി ജി പിയുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി.

    സര്‍ക്കാരിന്റെ രഹസ്യരേഖകളിലെ 268 ഇ-മെയില്‍ വിലാസങ്ങളുടെ പട്ടിക ചോര്‍ത്തി വ്യാജരേഖയുണ്ടാക്കിയെന്ന കേസിലെ പ്രധാന പ്രതിയാണ് ബിജു സലീം. കേസില്‍ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് ഈ നടപടി.

    സംസ്ഥാന പോലീസിന്റെ ഹൈടെക് സെല്ലില്‍ ജോലിനോക്കുമ്പോഴാണ്, മുസ്ലീം പ്രമുഖരുടെ ഇ-മെയില്‍ സര്‍ക്കാര്‍ ചോര്‍ത്തുന്നുവെന്ന് വരുത്താന്‍ ഇയാള്‍ വ്യാജകത്ത് തയ്യാറാക്കി ചില മാധ്യമപ്രവര്‍ത്തകര്‍ക്ക് കൈമാറിയത്.

    ഇ-മെയില്‍ ലിസ്റ്റില്‍ ഭൂരിപക്ഷവും മുസ്ലീംവിഭാഗത്തിലുള്ളവരുടെ പേരുകള്‍ ഉള്‍പ്പെടുത്തിയാണ് ഇയാള്‍ വ്യാജകത്ത് തയ്യാറാക്കിയത്. അതുപ്രകാരം, സംസ്ഥാനത്തെ പ്രമുഖ മുസ്ലീങ്ങള്‍ പോലീസിന്റെ നിരീക്ഷണത്തിലാണെന്ന് കാണിച്ച് റിപ്പോര്‍ട്ട് വന്നിരുന്നു.

    മോഷണം, വ്യാജരേഖ ചമയ്ക്കല്‍, വിശ്വാസ വഞ്ചന, ഔദ്യോഗിക പദവി ദുരുപയോഗം തുടങ്ങിയ കുറ്റങ്ങളാണ് ബിജു സലീമിനെതിരെ പോലീസ് ചുമത്തിയിരിക്കുന്നത്.

    ReplyDelete