Sunday, May 15, 2016

യുഡിഎഫ് സര്‍ക്കാരിന്റെ പ്രധാന വികസനക്ഷേമ പ്രവർത്തനങ്ങൽ

കേരളത്തിന്റെ വികസന ചരിത്രത്തില്‍ സുവര്‍ണ തൂലികകളാല്‍ എഴുതപ്പെട്ട നാളുകളാണ് കഴിഞ്ഞ അഞ്ചു വര്‍ഷത്തെ യുഡിഎഫ് ഭരണം. എല്ലാ രംഗങ്ങളിലും മാറ്റവും വികസനവും കൊണ്ടുവരാന്‍ സര്‍ക്കാരിനു കഴിഞ്ഞു. കൊച്ചി മെട്രോയും സ്മാര്‍ട്‌സിറ്റിയും മുതല്‍ വിഴിഞ്ഞം തുറമുഖം വരെ എത്തി നില്‍ക്കുന്നതാണ് വികസനം.

സാമ്പത്തിക വളര്‍ച്ചാനിരക്ക് ദേശീയ ശരാശരിയെക്കാള്‍ മുന്നില്‍
കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചാനിരക്ക് ദേശീയ ശരാശരിയുടെ മുന്നിലെത്തി.

വിഴിഞ്ഞം തുറമുഖ നിര്‍മാണം തുടങ്ങി
ചരക്ക് ഗതാഗതം കൈകാര്യം ചെയ്യുന്ന രാജ്യത്തെ ഏക വിവിധോദ്ദേശ്യ ആഴക്കടല്‍ തുറമുഖമാണിത്.

കണ്ണൂരില്‍ ഉടന്‍ വിമാനമിറങ്ങും
കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് കേന്ദ്ര വനം - പരിസ്ഥിതി മന്ത്രാലയങ്ങളുടെ സമ്പൂര്‍ണ അനുമതി. റണ്‍വേയുടെ 65 ശതമാനവും ടെര്‍മിനല്‍ ബില്‍ഡിംഗിന്റെ 55 ശതമാനവും നിര്‍മാണം പൂര്‍ത്തീകരിച്ചു. 2016 ജൂണില്‍ വിമാനത്താവളം വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചുതുടങ്ങും. 1,892 കോടിയുടെ പദ്ധതി നടപ്പാകുമ്പോള്‍ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള അപൂര്‍വ സംസ്ഥാനമായി കേരളം മാറും.

സ്മാര്‍ട്ട് സിറ്റി ഉദ്ഘാടനം ചെയ്തു
സ്മാര്‍ട്ട്‌സിറ്റിയുടെ 6.5 ലക്ഷം ചതുരശ്രഅടി വിസ്തീര്‍ണമുള്ള ഐ.ടി കെട്ടിടം ഉദ്ഘാടനം ചെയ്തു. 5,500 പേര്‍ക്ക് ആദ്യഘട്ടത്തില്‍ തൊഴില്‍ ലഭിക്കും. മൊത്തം 90,000 പേര്‍ക്ക് തൊഴില്‍ ലഭിക്കുന്ന സംരംഭമാണിത്.
കൊച്ചി മെട്രോ ജൂണില്‍ ആദ്യഘട്ടം
5181 കോടി രൂപയുടെ കൊച്ചി മെട്രോയുടെ പരീക്ഷണ ഓട്ടം വിജയകരമായി നടത്തി. 2016 നവംബര്‍ ഒന്നിന് മെട്രോ സര്‍വീസ് ആരംഭിക്കും. ആലുവ മുതല്‍ തൃപ്പൂണിത്തുറയ്ക്കടുത്തുള്ള പേട്ട വരെ 25.253 കി.മീ. ആണ് ആദ്യഘട്ടം. 2013 ജൂണ്‍ ഏഴിന് മെട്രോയുടെ പണി തുടങ്ങുമ്പോള്‍ 1095 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നാണു പ്രഖ്യാപിച്ചത്. 958-ാം ദിവസം ടെസ്റ്റ് റണ്‍ നടത്തി. ഇനി 137 ദിവസം കൂടിയുണ്ട്.

730 ബാറുകളും 78 ഔട്ട്‌ലെറ്റുകളും പൂട്ടി
പത്തു വര്‍ഷം കൊണ്ട് കേരളത്തെ സമ്പൂര്‍ണ മദ്യരഹിത സംസ്ഥാനമാക്കി മാറ്റുന്നതിന്റെ ഭാഗമായി അഞ്ചു സ്റ്റാറിനു താഴെയുള്ള 730 ബാറുകള്‍ പൂട്ടി. സുപ്രീംകോടതിവരെ നീണ്ട നിയമ പോരാട്ടത്തില്‍ സര്‍ക്കാരിനു ജയം. ഓരോ വര്‍ഷവും 10 ശതമാനം വീതം ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അടച്ചുപൂട്ടുന്നതിന്റെ ഭാഗമായി 78 ഔട്ട്‌ലെറ്റുകള്‍ പൂട്ടി. മദ്യം വാങ്ങുന്നതിനുള്ള കുറഞ്ഞ പ്രായം 18ല്‍ നിന്നും 21 വയസാക്കി. ഒരാള്‍ക്ക് കൈവശം വയ്ക്കാവുന്ന മദ്യത്തിന്റെ അളവ് 27.1 ലിറ്ററില്‍ നിന്നും 15 ലിറ്ററായി കുറച്ചു. സൂര്യോദയം മുതല്‍ അര്‍ദ്ധരാത്രി വരെ പ്രവര്‍ത്തിച്ചുവരുന്ന ബാര്‍ ഹോട്ടലുകളുടെയും ബിയര്‍-വൈന്‍ പാര്‍ലറുകളുടെയും പ്രവര്‍ത്തന സമയം അഞ്ചര മണിക്കൂര്‍ വെട്ടിക്കുറച്ചു. പുതിയ മദ്യശാലകള്‍ അനുവദിക്കുന്നതിന് തദ്ദേശസ്ഥാപനങ്ങളുടെ അനുമതി നിര്‍ബന്ധമാക്കി. ബാറുകള്‍ പൂട്ടിയതോടെ മദ്യ വില്‍പ്പനയില്‍ 26% കുറവുണ്ടായി. 2010- 11ല്‍ 16% വളര്‍ച്ച രേഖപ്പെടുത്തിയിടത്താണ് ഈ കുറവ്. അപകടനിരക്കിലും ആത്മഹത്യാനിരക്കിലും കുറവുണ്ടാകുകയും ചെയ്തു.

ഒരു രൂപ അരിക്ക് 3,500 കോടി സബ്‌സിഡി
സംസ്ഥാനത്തെ 5.8 ലക്ഷം അതിദരിദ്രകുടംബങ്ങള്‍ക്ക് കിലോഗ്രാമിന് ഒരു രൂപ നിരക്കില്‍ 35 കിലോഗ്രാം അരിയും 14.7 ലക്ഷം ബി.പി.എല്‍. കുടുംബങ്ങള്‍ക്ക് ഒരു രൂപ നിരക്കില്‍ 25 കിലോഗ്രാം അരിയും രണ്ടുരൂപയ്ക്കു ഗോതമ്പും വിതരണം ചെയ്തു. 95 ലക്ഷം പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു.മുൻമന്ത്രി തോമസ്‌ ഐസക്‌ തിരെഞ്ഞുപ്പുവേളയിൽ വരുന്ന സർക്കാരിന് താങ്ങാൻ കഴിയില്ലെന്ന് പ്രഖ്യാപിച്ച പദ്ദതിയാണിത് , മുൻ സർക്കാർ തിരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു ശേഷം മാത്രം കൊടുക്കാൻ തീരുമാനിച്ച രണ്ടുരൂപക്ക് അരിയുടെയും പണം കൊടുത്തത് ഈ സർക്കാരാണ്

ഭൂരഹിതരും ഭവനരഹിതരുമായ പട്ടികജാതി വിഭാഗങ്ങള്‍ക്ക് ഭൂമി വാങ്ങാന്‍ നല്‍കിവന്നിരുന്ന ധനസഹായം ഗ്രാമപ്രദേശങ്ങളില്‍ 75,000 രൂപയില്‍ നിന്ന് 3.75 ലക്ഷം രൂപയായും, മുനിസിപ്പല്‍ പ്രദേശങ്ങളില്‍ 90,000 രൂപയില്‍ നിന്ന് 4.50 ലക്ഷം രൂപയായും, കോര്‍പ്പറേഷന്‍ മേഖലയില്‍ ഒരു ലക്ഷത്തില്‍ നിന്ന് ആറു ലക്ഷം രൂപയായും വര്‍ദ്ധിപ്പിച്ചു. വീടിനുള്ള സഹായധനം ഒരു ലക്ഷത്തില്‍ നിന്ന് മൂന്നു ലക്ഷം രൂപയായി ഉയര്‍ത്തി. കുറഞ്ഞ നിരക്കില്‍ മുന്‍പ് ഗ്രാന്റ് അനുവദിക്കപ്പെട്ട ഗുണഭോക്താക്കള്‍ക്ക് ശേഷിച്ച ഗഡുക്കള്‍ വര്‍ദ്ധിപ്പിച്ച നിരക്കില്‍ നല്‍കി. 29,465 കുടുംബങ്ങള്‍ക്കായി 664.86 കോടി രൂപ ഭൂമി വാങ്ങുന്നതിനും 24,141 കുടുംബങ്ങള്‍ക്കായി 568.33 കോടി രൂപ പുതുതായി വീടു നിര്‍മിക്കുന്നതിനും നല്‍കി.
കാരുണ്യയില്‍ 1,200 കോടി
കാരുണ്യ ചികിത്സാ ധനസഹായപദ്ധതിയില്‍ 1.42 ലക്ഷം പേര്‍ക്ക് 1,200 കോടി രൂപയുടെ സഹായധനം അനുവദിച്ചു. രണ്ടു ലക്ഷം രൂപവരെയാണ് ചികിത്സാസഹായം. കാരുണ്യ പ്ലസ് എന്ന പേരില്‍ ഒരു ഭാഗ്യക്കുറിയുടെ വരുമാനം കൂടി കാരുണ്യ ബനവലെന്റ് ഫണ്ടിലേക്ക് നീക്കിവച്ചു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 2015 ഡിസംബര്‍ 31 വരെ 540 കോടി രൂപ വിതരണം ചെയ്തു.
ജനസമ്പര്‍ക്കം: 7.89 ലക്ഷം പരാതികള്‍ തീര്‍പ്പാക്കി
മൂന്നുതവണ നടന്ന ജനസമ്പര്‍ക്ക പരിപാടിയില്‍ ലഭിച്ച 12.5 ലക്ഷം പരാതികളില്‍ 7.89 ലക്ഷത്തിന് പരിഹാരം കണ്ടു. 188 കോടി രൂപ വിതരണം ചെയ്തു. 2011ല്‍ 5.45 ലക്ഷം പരാതികളില്‍ 2.97ലക്ഷവും 2013ല്‍ 3.21 ലക്ഷം പരാതികളില്‍ 3.20 ലക്ഷവും 2015ല്‍ 3.83 ലക്ഷം പരാതികളില്‍ 1.72 ലക്ഷവും പരിഹരിച്ചു. പരിപാടിക്ക് ഐക്യരാഷ്ട്ര സംഘടനയുടെ പുരസ്‌കാരം ലഭിച്ചു.

പിഎസ്‌സി നിയമനം 1.39 ലക്ഷം, പുതിയ തസ്തിക 29,591
2015 ഡിസംബര്‍ 31 വരെ 1,46,701 പേര്‍ക്ക് പിഎസ്‌സി വഴി നിയമനം നല്‍കി. ഇതു സര്‍വകാല റിക്കാര്‍ഡാണ്. അഞ്ചു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം 2012ല്‍ ഭിന്നശേഷിക്കാരായ 1,182 പേര്‍ക്ക് നിയമനം നല്‍കി.

16 മെഡിക്കല്‍ കോളേജുകള്‍
മുപ്പത്തഞ്ചു വര്‍ഷത്തിനുശേഷം ഗവ. മെഡിക്കല്‍ കോളേജുകളുടെ എണ്ണം അഞ്ചില്‍നിന്നും പതിനാറിലെത്തി. മഞ്ചേരിയിലും ഇടുക്കിയിലും പാലക്കാടും പുതിയ മെഡിക്കല്‍ കോളേജുകള്‍ ആരംഭിച്ചു. കൊച്ചി സഹകരണ മെഡിക്കല്‍ കോളേജ് ഏറ്റെടുത്തു. തിരുവനന്തപുരം, കോന്നി, കാസര്‍കോട്, വയനാട്, ഹരിപ്പാട് മെഡിക്കല്‍ കോളേജുകളുടെ നിര്‍മാണം പുരോഗമിക്കുന്നു.

തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ
6,728 കോടിയുടെ തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ റെയിലുകള്‍ക്ക് ഡിഎംആര്‍സിയെ ടെണ്ടര്‍ തയാറാക്കുന്നത് ഉള്‍പ്പെടെയുള്ള ഇടക്കാല കണ്‍സള്‍ട്ടന്റായി നിയമിച്ചു. പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
സബര്‍ബന്‍: 50% മുതല്‍മുടക്ക് സംസ്ഥാനം
125 കി.മീ. ദൂരമുള്ള തിരുവനന്തപുരം - ചെങ്ങന്നൂര്‍ സബര്‍ബന്‍ റെയില്‍ പദ്ധതി 3,300 കോടിയുടേതാണ്. മുംബൈ റെയില്‍ വികാസ് കോര്‍പറേഷന്‍ എന്ന പൊതുമേഖലാ സ്ഥാപനം പദ്ധതിയുടെ വിശദമായ റിപ്പോര്‍ട്ട് തയാറാക്കുകയും അത് കേന്ദ്ര റെയില്‍ മന്ത്രാലത്തിന് സമര്‍പ്പിക്കുകയും ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ 50 ശതമാനം പദ്ധതി ചെലവ് വഹിക്കുന്ന പദ്ധതിക്ക് കേന്ദ്രാനുമതി പ്രതീക്ഷിക്കുന്നു. ഇതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രറെയില്‍വേയുമായി കരാര്‍ ഒപ്പിട്ടു. മൂന്നു വര്‍ഷത്തിനകം സബര്‍ബന്‍ ട്രെയിന്‍ ഓടിത്തുടങ്ങുമെന്നു പ്രതീക്ഷിക്കുന്നു.
റബറിന് 300 കോടിയുടെ സഹായം
റബറിന് കിലോയ്ക്ക് 150 രൂപ ഉറപ്പാക്കുന്ന വിലസ്ഥിരതാ പദ്ധതി നടപ്പാക്കി. 300 കോടി ഇതിനായി നീക്കിവച്ചു. 12 ടയര്‍ കമ്പനികളുടെ മേധാവികളുമായി ഉണ്ടാക്കിയ മറ്റൊരു പാക്കേജിന് 45 കോടി രൂപ നല്കിയിരുന്നു.
കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ സത്വര നടപടി
കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം കേരളത്തിലെ 123 വില്ലേജുകള്‍ ഉള്‍പ്പെടുന്ന 13,108 കി.മീ പ്രദേശത്തെ പരിസ്ഥിതി ലോല പ്രദേശമായി ഓഫീസ് മെമ്മോറാണ്ടം (ഇഎസ്എ) പുറപ്പെടുവിച്ചത് പ്രദേശത്തെ ജനസമൂഹങ്ങളില്‍ വലിയ പ്രതിഷേധത്തിന് ഇടയാക്കി. സര്‍ക്കാര്‍ ഉടനേ മൂന്നംഗ കമ്മിറ്റിയെ നിയോഗിച്ച് അവര്‍ നടത്തിയ തെളിവെടുപ്പിന്റെയും പഠനങ്ങളുടെയും അടിസ്ഥാനത്തില്‍ ജനവാസകേന്ദ്രങ്ങള്‍, കൃഷിഭൂമി, പ്ലാന്റേഷനുകള്‍ എന്നിവയെ ഇഎസ്എയുടെ പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്ന് ശുപാര്‍ശ ചെയ്തു.

585 ഇനം മരുന്നുകള്‍ നല്‍കാന്‍ 1,156 കോടി രൂപ
സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സക്കെത്തുന്ന മുഴുവന്‍ രോഗികള്‍ക്കും സൗജന്യമായി മരുന്നുകള്‍ നല്‍കി. 69 ആന്റി ക്യാന്‍സര്‍ മരുന്നുകളുള്‍പ്പെടെ 585 ഇനം അവശ്യമരുന്നുകളാണ് എല്ലാ വിഭാഗം ജനങ്ങള്‍ക്കും നല്‍കിവരുന്നത്.

ആരോഗ്യമേഖലയിലെ സഹായങ്ങള്‍ ഒരു കുടക്കീഴില്‍
2015-16 ബജറ്റില്‍ പ്രഖ്യാപിച്ച സമ്പൂര്‍ണ ആരോഗ്യ കേരളം പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചു. വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപയില്‍ താഴെയുള്ള എല്ലാ കുടുംബങ്ങളും പദ്ധതിയിന്‍ കീഴില്‍ വരും. ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട സര്‍ക്കാരിന്റെ വിവിധ ധനസഹായ പദ്ധതികള്‍ ഒരു കുടക്കീഴില്‍ കൊണ്ടുവരുകയാണ് ലക്ഷ്യം

16,311 കോടിയുടെ ക്ഷേമപെന്‍ഷന്‍
ക്ഷേമപെന്‍ഷന്‍ തുക വര്‍ധിപ്പിക്കുകയും എല്ലാ മാസവും ശമ്പളം നല്കുന്നപോലെ വിതരണം ചെയ്യാന്‍ സംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്തു. സാമൂഹികക്ഷേമ വകുപ്പ് 32 ലക്ഷത്തിലധികം പേര്‍ക്ക് തദ്ദേശഭരണ സ്ഥാപനങ്ങള്‍ മുഖേന പ്രതിമാസം 240 കോടി രൂപയുടെ ക്ഷേമപെന്‍ഷനുകള്‍ വിതരണം ചെയ്യുന്നു. 14,400 കോടി രൂപയാണ് അഞ്ചുവര്‍ഷം കൊണ്ട് വിതരണം ചെയ്തത്.

കരുത്തുറ്റ സാമൂഹ്യ സുരക്ഷ
സാമൂഹ്യ സുരക്ഷാ മിഷന്റെ കീഴില്‍ 14 പദ്ധതികള്‍ നടപ്പാക്കുന്നു. 48 ലക്ഷം ഗുണഭോക്താക്കളാണുള്ളത്. കിടപ്പിലായവര്‍ക്കു സഹായം നല്കുന്ന ആശ്വാസകിരണം, അവിവാഹിത അമ്മമാര്‍ക്ക് സ്‌നേഹസ്പര്‍ശം, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് പെന്‍ഷന്‍ നല്കുന്ന സ്‌നേഹസ്വാന്തനം ഉള്‍പ്പെടെ ആറു പദ്ധതികള്‍, ഗുരുതരരോഗബാധിതരായ കുട്ടികളുടെ സൗജന്യചികിത്സയ്ക്ക് താലോലം, 65 വയസിനു മുകളിലുള്ളവരുടെ ആരോഗ്യപരിരക്ഷയ്ക്ക് വയോമിത്രം, സൗജന്യഭക്ഷണത്തിന് വിശപ്പുരഹിത നഗരം, കോക്ലിയര്‍ ഇംപ്ലാന്റേഷന് ശ്രുതിതരംഗം, മാതാവോ പിതാവോ മരിച്ച കുട്ടികള്‍ക്ക് സ്‌നേഹപൂര്‍വം, ഡയാലിസിസ് നടത്തുന്നവര്‍, ലിവറോ കിഡ്‌നിയോ മാറ്റിവച്ചവര്‍, ഹീമോഫീലിയ രോഗികള്‍ എന്നിവര്‍ക്ക് സമാശ്വാസം, പ്രത്യാശ വിവാഹധനസഹായം തുടങ്ങിയവയാണു പദ്ധതികള്‍. താലോലം പദ്ധതിയില്‍ 8,146 പേര്‍ക്ക് പുതുതായി സൗജന്യ ചികിത്സയും 2,355 പേര്‍ക്ക് തുടര്‍ ചികിത്സയും നല്‍കി. ആശ്വാസകിരണം പദ്ധതിയില്‍ 63,544 പേര്‍ക്ക് പ്രയോജനം ലഭിക്കുന്നു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ഇത് വെറും 680 പേര്‍ക്കായിരുന്നു.
കാന്‍സര്‍ ചികിത്സ സൗജന്യം
ആര്‍.സി.സി, മലബാര്‍ കാന്‍സര്‍ സെന്റര്‍, തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജുകള്‍ എറണാകുളം ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലെ കാന്‍സര്‍ ചികിത്സാ സംവിധാനങ്ങള്‍ വിപുലീകരിച്ചു. ഇവയിലെല്ലാം കാന്‍സര്‍ ചികിത്സ സൗജന്യമായി നല്കുന്ന സുകൃതം പദ്ധതി ലഭ്യമാക്കി. ആര്‍സിസിയെ സംസ്ഥാന കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടാക്കി.
അമ്മയും കുഞ്ഞും
സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രസവചികിത്സയും നവജാതശിശുവിന്റെ 30 ദിവസം വരെയുള്ള ആരോഗ്യപരിരക്ഷയും സൗജന്യമാക്കിക്കൊണ്ടുള്ള അമ്മയും കുഞ്ഞും പദ്ധതി, നവജാതശിശുക്കളിലെ ജനിതകരോഗങ്ങള്‍ കണ്ടുപിടിക്കുന്നതിന് ന്യൂബോണ്‍ സ്‌ക്രീനിംഗ്, 18 വയസുവരെയുള്ള കുട്ടികള്‍ക്ക് എല്ലാ രോഗങ്ങള്‍ക്കും സൗജന്യചികിത്സ ലഭ്യമാക്കുന്ന ആരോഗ്യകിരണം പദ്ധതി എന്നിവ നടപ്പിലാക്കി.
17,000 പേര്‍ക്ക് അധ്യാപകപാക്കേജ്
പുതിയ അധ്യാപക പാക്കേജ് പുറപ്പെടുവിക്കുകയും ഇതിന്‍ പ്രകാരം റഗുലര്‍ തസ്തികകളില്‍ 2015 മാര്‍ച്ച് 31 വരെ അംഗീകാരം ലഭിച്ച എല്ലാ എയ്ഡഡ് അദ്ധ്യാപകര്‍ക്കും സംരക്ഷണാനുകൂല്യം നല്‍കുകയും ചെയ്തു.
നീര ഉത്പാദനം
സീറോ ആല്‍ക്കഹോളിക് പാനീയമായ നീര ചെത്തുന്നതിന് 112 വര്‍ഷം പഴക്കമുളള അബ്കാരി ചട്ടങ്ങളില്‍ ഭേദഗതി വരുത്തി കേരകര്‍ഷകര്‍ക്ക് അനുമതി നല്‍കി. 173 നാളികേര ഉല്പാദക ഫെഡറേഷനുകള്‍ക്ക് സര്‍ക്കാര്‍ ലൈസന്‍സ് അനുവദിച്ചു.

ആദിവാസികള്‍ക്ക് 42,225 ഏക്കര്‍ ഭൂമി
ഭൂരഹിതരായ പട്ടികവര്‍ഗക്കാര്‍ക്ക് അവര്‍ ഇഷ്ടപ്പെടുന്ന ഭൂമി 25 സെന്റ് മുതല്‍ ഒരേക്കര്‍ വരെ വിലയ്ക്കു വാങ്ങി നല്‍കുന്ന ആശിക്കും ഭൂമി പദ്ധതിയില്‍ 524 ആദിവാസി കുടുംബങ്ങള്‍ക്ക് 184 ഏക്കര്‍ ഭൂമി നല്‍കി. ഭൂരഹിതരായ പട്ടികവര്‍ഗക്കാരുടെ പുനരധിവാസം (ടി.ആര്‍.ഡി.എം.) പദ്ധതിയില്‍ 6,814 കുടുംബങ്ങള്‍ക്ക് 8,971 ഏക്കര്‍ ഭൂമി നല്‍കി.
വിലക്കയറ്റം നിയന്ത്രിക്കാന്‍ 837.27 കോടി സബ്‌സിഡി
ആവശ്യസാധനങ്ങള്‍ സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്തതു വഴി വിലക്കയറ്റം വലിയ തോതില്‍ പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞു. മുന്‍ സര്‍ക്കാരിന്റെ കാലത്ത് സപ്ലൈകോയുടെ സബ്‌സിഡി 344.31 കോടി രൂപയായിരുന്നത് ഈ സര്‍ക്കാരിന്റെ കാലത്ത് 538.37 കോടി രൂപയായി.
തീരദേശത്ത് 15,000 വീടുകള്‍
സംസ്ഥാനത്തെ ഭവനരഹിതരായ മത്സ്യത്തൊഴിലാളികള്‍ക്ക് 15,000 വീടുകള്‍ സൗജന്യമായി നിര്‍മിച്ച് നല്‍കി. ഇതിനായി 300 കോടി രൂപ അനുവദിച്ചു. ഭൂരഹിതരും ഭവനരഹിതരുമായ 450 മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് 48.75 കോടി രൂപയുടെ ഫ്‌ളാറ്റ് പദ്ധതി നടപ്പിലാക്കി.
റവന്യൂ അദാലത്ത്: 3.86 ലക്ഷം പരാതികള്‍ക്കു പരിഹാരം
എല്ലാ ജില്ലകളിലും നടത്തിയ റവന്യൂ-സര്‍വെ അദാലത്തില്‍ 4.72 ലക്ഷം പരാതികള്‍ സ്വീകരിക്കുകയും 3.86 ലക്ഷം പരാതികളില്‍ തീര്‍പ്പാക്കുകയും ചെയ്തു. പട്ടയം, ഭൂവിനിയോഗം, അതിര്‍ത്തി നിര്‍ണയം, ലാന്‍ഡ് റിക്കാര്‍ഡ്‌സ് മെയിന്റനന്‍സ് തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികളാണ് അദാലത്തില്‍ പരിഹരിച്ചത്.
ഓപ്പറേഷന്‍ കുബേരയില്‍ 2132 പേര്‍ അറസ്റ്റില്‍
ബ്ലേഡ് മാഫിയയെ അമര്‍ച്ച ചെയ്യുന്ന 'ഓപ്പറേഷന്‍ കുബേര' പദ്ധതിയില്‍ 14,155 റെയ്ഡുകള്‍ നടത്തി. 3235 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 2,132 പ്രതികളെ അറസ്റ്റ് ചെയ്തു. 466 ലക്ഷത്തിലധികം രൂപ പിടിച്ചെടുത്തിട്ടുണ്ട്.
10,271 കുടുംബങ്ങള്‍ക്ക് ഭൂമി
ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയില്‍ 10,271 കുടുംബങ്ങള്‍ക്ക് 3 സെന്റ് വീതം ഭൂമി വിതരണം ചെയ്തു. കണ്ണൂര്‍, കാസര്‍കോട്, ഇടുക്കി ജില്ലകള്‍ ഭൂരഹിതരില്ലാത്ത രാജ്യത്തെ ആദ്യ ജില്ലകളായി.
1.24 ലക്ഷം പേര്‍ക്ക് പട്ടയം
നാല് വര്‍ഷം കൊണ്ട് 1.24 ലക്ഷം പേര്‍ക്ക് പട്ടയം നല്‍കി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അഞ്ച് വര്‍ഷം കൊണ്ട് 84,606 പട്ടയങ്ങളാണ് വിതരണം ചെയ്തത്.
ഐടി കയറ്റുമതി 15,000 കോടി രൂപ
ഒരു ലക്ഷം പേര്‍ക്ക് നേരിട്ട് തൊഴിലും 15,000 കോടി രൂപയുടെ കയറ്റുമതി വരുമാനവും ലഭിക്കുന്ന നിലയിലേക്ക് കേരളത്തിലെ ഐടി മേഖല വളര്‍ന്നു. 3,000 കോടി രൂപയായിരുന്നു ഈ സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ ഐടി കയറ്റുമതി വരുമാനം.
ചെറുകിട സംരംഭങ്ങളില്‍ രാജ്യത്ത് ഒന്നാമത്
ജനസംഖ്യയും ഭൂവിസ്തൃതിയും കണക്കിലെടുത്ത് ദേശീയ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ (എം.എസ്.എം.ഇ) സര്‍വേയില്‍ സംരംഭങ്ങളുടെ എണ്ണം, തൊഴില്‍ സൃഷ്ടി എന്നിവയില്‍ കേരളം രാജ്യത്ത് ഒന്നാമതെത്തി.
പട്ടികജാതി മെഡിക്കല്‍ കോളേജ്
രാജ്യത്ത് ഇദംപ്രഥമമായി പട്ടികജാതി വികസന വകുപ്പിനു കീഴില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് പാലക്കാട്ട് 2014-15ല്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഇതിനായി 24.33 കോടി ചെലവഴിച്ചു
മികവുറ്റ ദേശീയ ഗെയിംസ്
പ്രശംസനീയമാം വിധം 35-ാമത് ദേശീയ ഗെയിംസിന് ആതിഥ്യമരുളി. ദേശീയ ഗെയിംസിന്റെ പ്രചാരണാര്‍ഥം 7,000 കേന്ദ്രങ്ങളില്‍ നടന്ന 'റണ്‍ കേരള റണ്‍' പരിപാടിയില്‍ 1.52 കോടി ജനങ്ങള്‍ പങ്കാളികളായി. ഇത് ലിംക ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ ഇടം പിടിച്ചു.
ആഭ്യന്തര പാലുത്പാദനം 83.08 ശതമാനമായി വര്‍ദ്ധിപ്പിച്ചു
ആഭ്യന്തര പാലുത്പാദനം 83.08 ശതമാനമായി വര്‍ദ്ധിപ്പിച്ചു. 2011 ലെ ആഭ്യന്തര പാലുത്പാദനം ആഭ്യന്തര ഉപഭോഗത്തിന്റെ 67% മാത്രമായിരുന്നു. പാലിന് ന്യായമായവില ഉറപ്പാക്കുകയും തീറ്റവില പിടിച്ചുനിര്‍ത്താന്‍ നടപടി സ്വീകരിക്കുകയും ചെയ്തു.

പ്രവാസികളുടെ പ്രശ്‌നങ്ങളില്‍ സജീവ ഇടപെടല്‍
വിവിധ രാജ്യങ്ങളിലെ പ്രവാസി പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടാനും പരിഹാരം ഉണ്ടാക്കാനും കഴിഞ്ഞു. ആഭ്യന്തര സംഘര്‍ഷം ഉണ്ടായ ഇറാഖ്, ലിബിയ, യെമന്‍ എന്നിവിടങ്ങളില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ 1.43 കോടി രൂപ ചെലവഴിച്ച് 3,835 പേരെ തിരികെ നാട്ടിലെത്തിച്ചു.

ജീവന്‍ നിലനിര്‍ത്തല്‍ സൗജന്യ വൈദ്യുതി
ജീവന്‍ നിലനിര്‍ത്താന്‍ ലൈഫ് സപ്പോര്‍ട്ട് സിസ്റ്റം ഉപയോഗിക്കുന്നവര്‍ക്ക് ആവശ്യമായ മുഴുവന്‍ വൈദ്യുതിയും സൗജന്യമായി നല്‍കുന്നു.
സൗജന്യനിരക്കില്‍ രണ്ട് എല്‍ഇഡി ബള്‍ബുകള്‍
എല്ലാ വീടുകളിലും സൗജന്യനിരക്കില്‍ രണ്ട് എല്‍ഇഡി ബള്‍ബുകള്‍ വീതം നല്കുന്നു. ഒമ്പതു വാട്ടിന്റെ 400 രൂപ വിലയുള്ള ബള്‍ബ് 95 രൂപയ്ക്കാണു നല്കുക.
1,466 കോടിയുടെ 4 ബൈപ്പാസുകള്‍
നാല്‍പ്പതു വര്‍ഷമായി മുടങ്ങിക്കിടന്ന 1,466 കോടി രൂപയുടെ നാല് ബൈപാസുകള്‍ പൂര്‍ത്തിയാകുന്നു. 28.1 കി.മീ. ദൈര്‍ഘ്യമുള്ള കോഴിക്കോട് ബൈപാസിന്റെ നിര്‍മാണം 18 മാസംകൊണ്ട് പൂര്‍ത്തിയായി. 145 കോടി രൂപയുടെ പദ്ധതിയാണിത്.
28 നഗരസഭകള്‍ കൂടി
നഗരസ്വഭാവം കൈവരിച്ച 28 പഞ്ചായത്തുകള്‍ മുനിസിപ്പാലിറ്റികളായും കണ്ണൂര്‍ മുനിസിപ്പാലിറ്റിയെ കോര്‍പ്പറേഷനായും ഉയര്‍ത്തി. ബി ഗ്രേഡിലുള്ള 15 നഗരസഭകളെ എ ഗ്രേഡിലേക്കും സി ഗ്രേഡിലുള്ള 17 നഗരസഭകളെ ബി ഗ്രേഡിലേക്കുമാണ് ഉയര്‍ത്തിയത്.
1.75 കോടി ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റുകള്‍
ഇ-ഡിസ്ട്രിക്ട് പദ്ധതിയുടെ ഭാഗമായി 2015 ഡിസംബര്‍ 10 വരെ 1.75 കോടി ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കി. ഇന്ത്യയില്‍ ആകെയുള്ള 50 ഇ-ജില്ലകളില്‍ കേരളത്തിലെ 14 ജില്ലകളും ഉള്‍പ്പെടുന്നു.
എമേര്‍ജിങ് കേരള വന്‍വിജയം
എമേര്‍ജിംഗ് കേരള നിക്ഷേപക സംഗമത്തിന്റെ ഫലമായി ലഭിച്ച 56 പദ്ധതികളുടെ പ്രവര്‍ത്തനം പുരോഗമിച്ചുവരുന്നു. ഇവയുടെ ആകെ നിക്ഷേപം 32,137കോടി രൂപയാണ്. ഇവയില്‍ വ്യവസായ വകുപ്പിന്റെ കീഴിലുള്ള 23,334 കോടി രൂപയുടെ 14 പദ്ധതികളാണുള്ളത്.
സ്റ്റാര്‍ട്ടപ്പില്‍ വന്‍ പങ്കാളിത്തം
കൊച്ചി-കളമശേരിയിലെ സ്റ്റാര്‍ട്ട്അപ് വില്ലേജ് രാജ്യത്തെ നിരവധി സംസ്ഥാനങ്ങള്‍ അനുകരിക്കുന്ന മാതൃകയായി വളര്‍ന്നു. സ്റ്റാര്‍ട്ട്അപ് വില്ലേജില്‍ ഇതിനകം ഏഴായിരത്തിലധികം ആശയങ്ങളുമായി വിദ്യാര്‍ത്ഥി-യുവജന സംരംഭകര്‍ രജിസ്‌ട്രേഷന്‍ നടത്തി.
യുവസംരംഭകര്‍ക്ക് 20 ലക്ഷം വായ്പ
നൂതന സംരംഭങ്ങള്‍ക്ക് താത്പര്യമുള്ളവരെ യുവാക്കളെ വ്യവസായ സംരംഭകരാക്കി മാറ്റാന്‍ യുവസംരംഭക ഉച്ചകോടി നടത്തി. വനിതകള്‍ക്കായി രാജ്യത്ത് ആദ്യമായി വി മിഷന്‍ സംഗമം നടത്തി. യുവസംരംഭകര്‍ക്ക് പ്രാരംഭമൂലധനമൊരുക്കുന്നതിന് എയ്ഞ്ചല്‍ ഫണ്ടും കൂടുതല്‍ സഹായവും നല്‍കാനായി സീഡ് ഫണ്ടും ആവിഷ്‌കരിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് വ്യവസായ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിനായി കോളേജുകളില്‍ ഇന്‍കുബേറ്റര്‍ സെന്ററുകള്‍ ആരംഭിച്ചു.
220 കോടിയുടെ ദേശീയ ജലപാത സജ്ജം
സംസ്ഥാനത്തെ ഏക ദേശീയ ജലപാതയായ കൊല്ലം - കോട്ടപ്പുറം (205 കി.മീ.) ഏറെ നാളത്തെ പ്രയത്‌നഫലമായി ഉദ്ഘാടനത്തിനു സജ്ജം.
പഞ്ചായത്തുകള്‍ക്ക് 24,000 കോടി
പഞ്ചായത്ത് പ്ലാന്‍ ഫണ്ടില്‍ നിന്നും ഈ ഗവണ്‍മെന്റ് 24,000 കോടി രൂപ പഞ്ചായത്തുകള്‍ക്ക് നല്‍കി. ഇത് സര്‍വകാല റെക്കോര്‍ഡ്.

3,000 കോടിയുടെ ജപ്പാന്‍ കുടിവെള്ള പദ്ധതി
മൂവായിരം കോടി രൂപയുടെ ജപ്പാന്‍ കുടിവെള്ള പദ്ധതി തിരുവനന്തപുരം, മീനാട് (കൊല്ലം), ചേര്‍ത്തല, കോഴിക്കോട്, പട്ടുവം (കണ്ണൂര്‍) എന്നിവിടങ്ങളില്‍ നടപ്പാക്കി. 41 ലക്ഷം ജനങ്ങള്‍ക്ക് പ്രയോജനം ലഭിക്കുന്നു.
നാലരക്കോടി വിനോദസഞ്ചാരികള്‍
സംസ്ഥാന ജി.ഡി.പി.യുടെ 10% സംഭാവന ചെയ്ത വിനോദ സഞ്ചാര വകുപ്പ് ഇക്കാര്യത്തില്‍ രണ്ടാം സ്ഥാനത്താണ്. 2011-14ല്‍ സംസ്ഥാനത്ത് 4.53 കോടി സഞ്ചാരികള്‍ എത്തുകയും 87,745 കോടി രൂപ വരുമാനം ലഭിക്കുകയും ചെയ്തു.
പിന്നോക്ക സമുദായ വികസന വകുപ്പ്, കോര്‍പറേഷനുകള്‍
പിന്നോക്ക സമുദായങ്ങളുടെ സമഗ്രവികസനം ലക്ഷ്യമാക്കി പിന്നോക്ക സമുദായ വികസന വകുപ്പ്, പിന്നോക്ക വികസന കോര്‍പറേഷന്‍, പിന്നോക്ക കമ്മീഷന്‍, ന്യൂനപക്ഷ കമ്മീഷന്‍, മുന്നാക്കവിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്നവര്‍ക്കുവേണ്ടി മുന്നാക്ക കോര്‍പറേഷന്‍ എന്നിവ രൂപീകരിച്ചു.
ആശ്വാസിലൂടെ 6,082 കോടി
സഹകരണ സംഘങ്ങളുടെയും ബാങ്കുകളുടെയും വായ്പാകുടിശിക കുറയ്ക്കുക, കുടിശികക്കാരായ വായ്പക്കാര്‍ക്ക് ആശ്വാസം നല്‍കുക എന്നീ ലക്ഷ്യങ്ങളോടെ നടപ്പിലാക്കിയ ആശ്വാസ് പദ്ധതിയിലൂടെ 6082.19 കോടി രൂപ കുടിശികയിനത്തില്‍ പിരിച്ചെടുത്തു.
212 കോടിയുടെ 3 ഫ്‌ളൈഓവറുകള്‍
72.60 കോടിയുടെ പാലാരിവട്ടം ഫ്‌ളൈ ഓവറും 108.77 കോടിയുടെ ഇടപ്പള്ളി ഫ്‌ളൈഓവറും പൂര്‍ത്തിയാകുന്നു. കോട്ടയം നഗരത്തിലെ 30.71 കോടിയുടെ കഞ്ഞിക്കുഴി ഫ്‌ളൈഓവര്‍ 18 മാസംകൊണ്ട് പൂര്‍ത്തിയാകും.
1,600 കോടിയുടെ 245 പാലങ്ങള്‍
വിവിധ ജില്ലകളിലായി 245 പാലങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കി. ഇതിന് 1,600 കോടി രൂപ ചെലവായി. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പാലങ്ങള്‍ നിര്‍മിച്ച കാലയളവാണിത്. 5011 റോഡുകളും 1,500 കെട്ടിടങ്ങളും പൂര്‍ത്തിയാക്കി.
2,403 കോടിയുടെ കെ.എസ്.ടി.പി.
2,403 കോടി രൂപയുടെ കെ.എസ്.ടി.പി. രണ്ടാം ഘട്ട പദ്ധതിയ്ക്ക് ലോക ബാങ്ക് ധനസഹായം നേടിയെടുത്തു. ഈ പദ്ധതിയില്‍ 363 കി.മീ. ദൈര്‍ഘ്യമുള്ള ഒന്‍പതു റോഡുകള്‍ അന്താരാഷ്ട്ര നിലവാരത്തില്‍ വികസിപ്പിക്കുന്നു. കാസര്‍കോട്- കാഞ്ഞങ്ങാട്, പിലാത്തറ- പാപ്പിനിശേരി, തലശേരി- വളവുപാറ, തിരുവല്ല ബൈപാസ്, ചെങ്ങന്നൂര്‍- ഏറ്റുമാനൂര്‍, പൊന്‍കുന്നം- തൊടുപുഴ, പുനലൂര്‍- പൊന്‍കുന്നം, പെരുമ്പിളാവ് -പെരിന്തല്‍മണ്ണ എന്നിവയാണു റോഡുകള്‍. 2018 സെപ്തംബറില്‍ പദ്ധതി പൂര്‍ത്തിയാക്കും.
100 കോടിയുടെ സ്വീവേജ് പ്ലാന്റ് മുട്ടത്തറയില്‍
നൂറു കോടി രൂപ ചെലവില്‍ പ്രതിദിനം 107 എംഎല്‍ഡി ശേഷിയുള്ള സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് തിരുവനന്തപുരം മുട്ടത്തറയില്‍ പ്രവര്‍ത്തനം തുടങ്ങി. കോഴിക്കോട്, കൊച്ചി, കൊല്ലം എന്നിവിടങ്ങളില്‍ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ നടപടി സ്വീകരിച്ചുവരുന്നു. രാജ്യത്തെ ആദ്യത്തെ സെപ്‌റ്റേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് കൊച്ചി ബ്രഹ്മപുരത്ത് പൂര്‍ത്തിയായി.
രണ്ടുരൂപയ്ക്ക് പ്ലാസ്റ്റിക് മാലിന്യം
മാലിന്യങ്ങളുടെ ശേഖരണവും സംസ്‌കരണവും നടത്തുന്നതിന് ക്ലീന്‍ കേരള കമ്പനി രൂപീകരിച്ചു. പ്ലാസ്റ്റിക് മാലിന്യങ്ങളും ഇ മാലിന്യങ്ങളും പണം നല്‍കി സര്‍ക്കാര്‍ നേരിട്ട് ശേഖരിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാണു കേരളം.
വൈദ്യുതി ചാര്‍ജ് ഓണ്‍ലൈനില്‍
കെ.എസ്.ഇ.ബി. ലിമിറ്റഡിന്റെ എല്ലാ സെക്ഷനോഫീസുകളും കമ്പ്യൂട്ടര്‍വത്കരിച്ചു. ഉപഭോക്താക്കള്‍ക്ക് 24 മണിക്കൂറും പരാതി രജിസ്റ്റര്‍ ചെയ്യുന്നതിനും ആവശ്യമായ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനും വേണ്ടി കേന്ദ്രീകൃത കസ്റ്റമര്‍ കെയര്‍ ആന്‍ഡ് കോള്‍ സെന്റര്‍ സ്ഥാപിച്ചു. വൈദ്യുതി ചാര്‍ജ് അടയ്ക്കുന്നതിന് ഓണ്‍ലൈന്‍ പേമെന്റ് സംവിധാനം ഏര്‍പ്പെടുത്തി.
1.7 ലക്ഷം ഗ്രാമീണ ഭവനങ്ങള്‍ വൈദ്യുതീകരിച്ചു
രാജീവ് ഗാന്ധി ഗ്രാമീണ വൈദ്യുതീകരണ യോജന പ്രകാരം 1.7 ലക്ഷം ഗ്രാമീണ ഭവനങ്ങള്‍ വൈദ്യുതീകരിച്ചു.
വ്യവസായ വകുപ്പിന് കീഴിലുള്ള 44 പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് സര്‍വകാല റെക്കോര്‍ഡ് സഹായമായ 899.90 കോടി രൂപ അനുവദിച്ചു. ഇ-ടെണ്ടര്‍, ഇ-പേയ്‌മെന്റ് സംവിധാനം ഏര്‍പ്പെടുത്തി. ഇ-ഓക്ഷന്‍ സംവിധാനം പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഏര്‍പ്പെടുത്താനുള്ള നടപടി പൂര്‍ത്തിയാക്കി.
തൊഴില്‍ ഉറപ്പുപദ്ധതിയില്‍ 6,510 കോടി രൂപ
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴില്‍ ഉറപ്പുപദ്ധതിയില്‍ 6,510 കോടിരൂപ ചെലവഴിച്ചു. പ്രതിവര്‍ഷം ശരാശരി 17 ലക്ഷം കുടുംബങ്ങള്‍ക്ക് തൊഴില്‍ ലഭിച്ചു.
മൂന്നുലക്ഷം പുതിയ പൈപ്പ് കണക്ഷന്‍
മൂന്ന് ലക്ഷം പുതിയ പൈപ്പ് കണക്ഷനുകള്‍ നല്‍കി. 2.07 ലക്ഷം പൊതു ടാപ്പുകളില്‍ കുടിവെള്ളം ലഭ്യമാക്കുന്നുണ്ട്. ഈ വര്‍ഷം പുതുതായി 4.19 ലക്ഷം കണക്ഷനുകള്‍ നല്‍കുകയാണ് ലക്ഷ്യം.
നെല്ല് സംഭരണം ഒന്നേകാല്‍ ലക്ഷം കര്‍ഷകര്‍ക്ക് പ്രയോജനം
നെല്ല് സംഭരണത്തില്‍ മികച്ച നേട്ടമാണ് കൈവരിച്ചത്. 2014-15 ല്‍ 1.25 ലക്ഷം കര്‍ഷകരില്‍ നിന്ന് 5.50 ലക്ഷം ടണ്‍ സംഭരിച്ചു. നെല്ലിന്റെ താങ്ങുവില 21.50 രൂപയായി. ഒന്നേകാല്‍ ലക്ഷം കര്‍ഷകര്‍ക്ക് പ്രയോജനം ലഭിച്ചു.
പച്ചതേങ്ങ സംഭരണം
സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായി കേരഫെഡ് 70213.69 ടണ്‍ പച്ചത്തേങ്ങ സംഭരിച്ചു.
വന്യമൃഗങ്ങള്‍ കൃഷി നശിപ്പിച്ചാല്‍ നഷ്ടപരിഹാരം
വന്യമൃഗങ്ങള്‍ കൃഷി നശിപ്പിക്കുന്നതിനുള്ള നഷ്ടപരിഹാര തുക നാലു തവണ നല്കാം. പരമാവധി 75,000 രൂപ. വന്യമൃഗങ്ങളുടെ ആക്രമണം മൂലം പരിക്കേല്‍ക്കുന്നവരുടെ ചികിത്സാസഹായം 75,000 രൂപയാക്കി. കൃഷി നശിപ്പിക്കുന്ന പന്നികളെ വ്യവസ്ഥകള്‍ക്കു വിധേയമായി വെടിവച്ചുകൊല്ലാന്‍ അനുമതി.
സ്റ്റാമ്പ് ഡ്യൂട്ടി: 1,800 കോടിയുടെ ആനുകൂല്യം
കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഭാഗപത്രം, ഒഴിമുറി, ദാനം, ധനനിശ്ചയം എന്നീ ആധാരങ്ങളുടെ സ്റ്റാമ്പ് ഡ്യൂട്ടി ആയിരം രൂപയാക്കി. രജിസ്‌ട്രേഷന്‍ ഫീസ് ഒരു ശതമാനമായും കുറച്ചു. സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തില്‍ 49 ലക്ഷം ജനങ്ങള്‍ക്ക് 1,800 കോടി രൂപയുടെ ആനുകൂല്യവും രജിസ്‌ട്രേഷന്‍ ഫീസ് ഇനത്തില്‍ 49 ലക്ഷം ജനങ്ങള്‍ക്ക് 300 കോടി രൂപയുടെ ആനുകൂല്യവും ലഭിച്ചു.
അണ്ടര്‍വാല്യുവേഷന്‍ : 403 കോടിയുടെ പ്രയോജനം
കുടിശിക അണ്ടര്‍വാല്യുവേഷന്‍ കേസുകള്‍ തീര്‍പ്പാക്കാനായി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പിലാക്കി. പഞ്ചായത്ത് മേഖലയില്‍ അഞ്ചു സെന്റില്‍ താഴെ മാത്രം ഭൂമി കൈമാറിയ എല്ലാ ആധാരങ്ങളുടേയും അണ്ടര്‍വാല്യുവേഷന്‍ കേസുകള്‍ പൂര്‍ണമായും ഒഴിവാക്കി.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് 150.71 കോടി രൂപ
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ നിര്‍ദ്ദേശപ്രകാരം സംസ്ഥാന സര്‍ക്കാര്‍ 104.40 കോടി രൂപ നല്‍കി.

മലയാളത്തിന് സര്‍വകലാശാല, ശ്രേഷ്ഠഭാഷാപദവി
മലയാളം സര്‍വകലാശാല തുഞ്ചന്‍ പറമ്പില്‍ ആരംഭിക്കുകയും മലയാള ഭാഷയ്ക്ക് ശ്രേഷ്ഠഭാഷാപദവി നേടിയെടുക്കുകയും ചെയ്തു. തമിഴ്, കന്നഡ, തെലുങ്ക്, സംസ്‌കൃതം എന്നീ ഭാഷകളോടൊപ്പമാണ് മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി ലഭിച്ചത്.

കെ.എസ്.ആര്‍.ടി.സി
കെ.എസ്.ആര്‍.ടി.സിയില്‍ പിഎസ്‌സി വഴി 13,142 പേരെയും എംപാനലുകാരായ 3552 പേരെയും നിയമിച്ചു. 1,300 കോടി രൂപയുടെ വായ്പ ലഭ്യമാക്കി. വിരമിച്ച ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്കാന്‍ സര്‍ക്കാര്‍ പ്രതിമാസം 20 കോടി രൂപ സഹായം നല്കുന്നു.

സീ കുട്ടനാട് ഡബിള്‍ ഡക്കര്‍
90 യാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന രണ്ട് ഡബിള്‍ ഡക്കര്‍ പാസഞ്ചര്‍ കം ടൂറിസ്റ്റ് ബോട്ടുകള്‍ ഉപയോഗിച്ച് 'സീ കുട്ടനാട്' സര്‍വ്വീസ് ആരംഭിച്ചു.
സുവോളജിക്കല്‍ പാര്‍ക്ക്
തൃശൂരിലെ 'സുവോളജിക്കല്‍ പാര്‍ക്ക്' യാഥാര്‍ത്ഥ്യമാകുന്നു. തടി ലേലത്തിന് ഇ-ഓക്ഷന്‍ സംവിധാനം നടപ്പാക്കി. ഹരിതകേരളം പദ്ധതി പ്രകാരം 390.50 ലക്ഷം വൃക്ഷത്തൈകള്‍ വിതരണം ചെയ്തു. കുട്ടിവനം പദ്ധതി ആരംഭിച്ചു.
സങ്കേതങ്ങള്‍ക്ക് 215 കോടി
അമ്പതിലധികം കുടുംബങ്ങള്‍ അധിവസിക്കുന്ന 436 പട്ടികജാതി സങ്കേതങ്ങളുടെ വികസനത്തിനായി ഒരു കോടി നിരക്കില്‍ 215 സങ്കേതങ്ങള്‍ക്ക് 215 കോടി രൂപ അനുവദിച്ചു. ഇതില്‍ 94.42 കോടി രൂപ ഇതുവരെ ചെലവഴിക്കുകയും, അനുവദിച്ചവയില്‍ 25% സങ്കേതങ്ങളുടെ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു.

ജനനി രക്ഷ 11,000 പേര്‍ക്ക്
പട്ടികവര്‍ഗക്കാരായ ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും പോഷകാഹാരം നല്‍കുന്നതിന്റെ ഭാഗമായി ഗര്‍ഭിണിയായി മൂന്നാം മാസം മുതല്‍ പ്രസവശേഷം കുട്ടിക്ക് ഒരു വയസ് വരെ പ്രതിമാസം ആയിരം രൂപ വീതം 18,000 രൂപ നല്‍കുന്ന പദ്ധതിയുടെ പ്രയോജനം 11,000 പേര്‍ക്കു ലഭിച്ചു.

12,216 പേര്‍ക്ക് കടാശ്വാസം
പട്ടികവര്‍ഗ വിഭാഗക്കാര്‍ വിവിധ സ്ഥാപനങ്ങളില്‍ നിന്നും ബാങ്കുകളില്‍ നിന്നും എടുത്തിട്ടുള്ളതും 01.04.2014 ല്‍ കുടിശികയായതുമായ ഒരു ലക്ഷം രൂപ വരെയുള്ള വായ്പകള്‍ എഴുതിത്തള്ളുന്ന പദ്ധതിയില്‍ 12,216 പേരുടെ വായ്പ എഴുതിത്തള്ളി. ഇതിനായി 140 കോടി രൂപ ചെലവഴിച്ചു.
30,308 പേര്‍ക്ക് സ്‌നേഹവീട്
പട്ടികവര്‍ഗ വികസന വകുപ്പിന്റെ ജനറല്‍ ഹൗസിംഗ് പദ്ധതി ഹഡ്‌കോ ലോണ്‍ തുക ഉപയോഗിച്ചുള്ള ഭവന നിര്‍മാണ പദ്ധതി, ഗ്രാമവികസന വകുപ്പിന്റെ ഇന്ദിരാ ആവാസ് യോജന പദ്ധതി, പഞ്ചായത്തുകളുടെ ഭവന നിര്‍മ്മാണ പദ്ധതി എന്നിവ സംയോജിപ്പിച്ച് 2015-16 ല്‍ തുടങ്ങിയ സമ്പൂര്‍ണ ഭവന പദ്ധതിയില്‍ 30,308 വീട് നിര്‍മാണത്തിനുള്ള തുക രണ്ടര ലക്ഷത്തില്‍ നിന്നും മൂന്നര ലക്ഷമാക്കി ഉയര്‍ത്തി.
പുറമ്പോക്കിനു പട്ടയം
പുറമ്പോക്കുകളില്‍ വര്‍ഷങ്ങളായി താമസിക്കുന്നവര്‍ക്ക് പട്ടയങ്ങള്‍ നല്‍കുന്നതിന് നിയമഭേദഗതിക്ക് നടപടികള്‍ കൈക്കൊണ്ടു. ഈ സര്‍ക്കാരിന്റെ കാലാവധിക്കുള്ളില്‍ത്തന്നെ ഇത് പൂര്‍ത്തീകരിക്കും.
തീരദേശ കപ്പല്‍ ഗതാഗതം തുടങ്ങി
തീരദേശ കപ്പല്‍ ഗതാഗത പദ്ധതി ആരംഭിച്ചു. അന്യസംസ്ഥാന തുറമുഖങ്ങളുമായി ബന്ധപ്പെടുത്തി കൊല്ലം, ബേപ്പൂര്‍, അഴീക്കല്‍ തുറമുഖങ്ങളില്‍ നിന്നും ചരക്ക് കപ്പല്‍ സര്‍വീസ് തുടങ്ങി.

സിയാല്‍ സമ്പൂര്‍ണ സൗരോര്‍ജ വിമാനത്താവളം
സമ്പൂര്‍ണമായും സൗരോര്‍ജത്താല്‍ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ പ്രഥമ വിമാനത്താവളമെന്ന നേട്ടം സിയാലിന്. ആയിരം കോടി രൂപയുടെ പുതിയ അന്താരാഷ്ട്ര ടെര്‍മിനലിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. യാത്രക്കാരുടെ എണ്ണത്തിലും കാര്‍ഗോയിലും റെക്കോഡ് വര്‍ധനവ്

വിവിധ കടാശ്വാസ പദ്ധതികള്‍
ഹ്രസ്വകാല കാര്‍ഷിക വായ്പകള്‍ കൃത്യമായി തിരിച്ചടക്കുന്നവര്‍ക്ക് ഉത്തേജന പലിശയിളവ് പദ്ധതി, സഹകരണ സംഘങ്ങളില്‍ നിന്നും ബാങ്കുകളില്‍ നിന്നും വായ്പ എടുത്തിട്ടുള്ള പട്ടികജാതി-പട്ടികവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കടാശ്വാസ പദ്ധതി, മത്സ്യത്തൊഴിലാളികള്‍ക്കുള്ള പ്രത്യേക കടാശ്വാസ പദ്ധതി എന്നിവ നടപ്പാക്കി.

90,533 ഹെക്ടറില്‍ പച്ചക്കറികൃഷി
പച്ചക്കറി വിളകളുടെ വിസ്തീര്‍ണം 201-12 ലെ 42,447 ഹെക്ടറില്‍ നിന്നും 2014-15 ല്‍ 90,533 ഹെക്ടറായി വര്‍ധിച്ചു. ഉത്പാദനം 8.25 ലക്ഷം ടണ്ണില്‍ നിന്നും 15.32 ടണ്ണായി കൂട്ടി.
വിജിലന്റ് കേരള
ജനങ്ങളുടെ പങ്കാളിത്തത്തോടെ അഴിമതി വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നതിന് 'വിജിലന്റ് കേരള' പദ്ധതി തുടങ്ങി. ഇതിനായി വെബ്‌സൈറ്റ് പ്രവര്‍ത്തനം ആരംഭിച്ചു.
കുറഞ്ഞ നിരക്കില്‍ ജയില്‍ ചപ്പാത്തി
വിപണി വിലയേക്കാള്‍ കുറഞ്ഞ നിരക്കില്‍ ഗുണമേ�യുള്ള ഭക്ഷണ സാധനങ്ങള്‍ ലഭ്യമാക്കുന്നതിന് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ ചപ്പാത്തി നിര്‍മാണ യൂണിറ്റും തിരുവനന്തപുരം, കണ്ണൂര്‍, എറണാകുളം, തൃശൂര്‍, കൊല്ലം, കോഴിക്കോട് ജയിലുകളില്‍ ഭക്ഷ്യ നിര്‍മാണ യൂണിറ്റുകളും ആരംഭിച്ചു. 2014ല്‍ മാത്രം എട്ടു കോടി രൂപ വരുമാനം ലഭിച്ചു.

1,769 കോടിയുടെ ഗ്രാമീണ കുടിനീര്‍ പദ്ധതി
ഗ്രാമീണ റൂറല്‍ കുടിനീര്‍ പദ്ധതിയില്‍ 1,769 കോടി രൂപ അടങ്കലുള്ള 209 പദ്ധതികള്‍ നടപ്പിലാക്കുന്നു. ഗ്രാമീണ മേഖലയില്‍ ഒരാള്‍ക്ക് പ്രതിദിനം 70 ലിറ്റര്‍ കുടിവെള്ളം ലഭിക്കുന്ന രീതിയിലാണ് പദ്ധതി നടപ്പാക്കുന്നത്.
445 കോടിയുടെ പൈപ്പുകള്‍
നിലവാരമുള്ള പൈപ്പുകള്‍ ഇടാനായി 445.37 കോടി രൂപ വിനിയോഗിച്ചു. കോണ്‍ക്രീറ്റ് പൈപ്പുകളും, എ.സി. പൈപ്പുകളും ഉപയോഗിക്കുന്നത് ഒഴിവാക്കി. നഗര പ്രദേശങ്ങളില്‍ ഏറ്റെടുക്കുന്ന കുടിവെള്ള പദ്ധതികളില്‍ പൈപ്പിന്റെ ഏറ്റവും കുറഞ്ഞ വ്യാസം 150 മില്ലിമീറ്ററായും ഗ്രാമ പ്രദേശങ്ങളില്‍ 80 മില്ലിമീറ്ററായും നിജപ്പെടുത്തി.

22 ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകള്‍
സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായി സര്‍ക്കാര്‍ മേഖലയില്‍ 22 ആര്‍ട്‌സ് & സയന്‍സ് കോളേജുകള്‍ ഒറ്റയടിക്കു തുടങ്ങി. സര്‍ക്കാര്‍-എയ്ഡഡ് കോളേജുകളില്‍ 320 കോഴ്‌സുകള്‍ ഒരുമിച്ച് അനുവദിക്കുകയും ചെയ്തു.

ഐഐറ്റി
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐ.ഐ.റ്റി) യാഥാര്‍ത്ഥ്യമായി. പാലക്കാട് ജില്ലയിലെ കഞ്ചിക്കോടിന് സമീപം 400 ഏക്കര്‍ സ്ഥലത്താണ് ഐ.ഐ.റ്റി.സ്ഥാപിക്കുന്നത്.
22300 പേര്‍ക്കുകൂടി പ്ലസ്ടു
പുതുതായി 62 ഗവ:ഹയര്‍ സെക്കന്ററി സ്‌കൂളുകളും 167 എയ്ഡഡ് ഹയര്‍ സെക്കന്ററി സ്‌കൂളുകളും അനുവദിച്ചു. സര്‍ക്കാര്‍ മേഖലയില്‍ അനുവദിച്ച 110 ഉം എയ്ഡഡ് മേഖലയില്‍ അനുവദിച്ച 336 ഉം പുതിയ ബാച്ചുകളില്‍ 22,300 വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കി.

ബഡ്‌സ് സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി
ബഡ്‌സ് സ്‌കൂളുകള്‍ ഉള്‍പ്പെടെ മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളെ പഠിപ്പിക്കുന്ന 100 വിദ്യാര്‍ത്ഥികളില്‍ കൂടുതലുള്ള സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കി.

രാജ്യത്തിനു മാതൃകയായി കേരള ആരോഗ്യമേഖല
രാജ്യത്ത് എല്ലാ പഞ്ചായത്തുകളിലും അലോപ്പതി, ആയുര്‍വേദം, ഹോമിയോ ആശുപത്രികളുള്ള ആദ്യസംസ്ഥാനമായി കേരളം. എല്ലാ പഞ്ചായത്തുകളിലും ആയുര്‍വേദ ചികിത്സാകേന്ദ്രങ്ങള്‍ ആരംഭിച്ച് കേരളം സമ്പൂര്‍ണ ആയുര്‍വേദ സംസ്ഥാനമായി.
ശബരിമല മാസ്റ്റര്‍പ്ലാനിന് 61 കോടി
അടിസ്ഥാന സൗകര്യമൊരുക്കുന്ന ശബരിമല മാസ്റ്റര്‍ പ്ലാന്‍ പദ്ധതിയില്‍ 61.27 കോടി രൂപയുടെ പ്രവൃത്തികള്‍ പൂര്‍ത്തിയായി. സീറോവേസ്റ്റ് ശബരിമല പദ്ധതിക്ക് 10 കോടി രൂപ നല്‍കി.
നൈപുണ്യം പകരാന്‍ സ്ഥാപനങ്ങള്‍
യുവാക്കള്‍ക്ക് തൊഴില്‍ നൈപുണ്യമികവ് ലഭ്യമാക്കുവാന്‍ നോഡല്‍ ഏജന്‍സിയായി കേരള അക്കാഡമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സ് പ്രവര്‍ത്തനം ആരംഭിച്ചു. ഇതിന്റെ കീഴില്‍ തിരുവനന്തപുരത്ത് നഴ്‌സിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കരിയര്‍ എന്‍ഹാന്‍സ്‌മെന്റ്, സെന്റര്‍ ഫോര്‍ എക്‌സലന്‍സ് ഇന്‍ ഇന്റര്‍നാഷണല്‍ സെക്യൂരിറ്റി, അങ്കമാലിയില്‍ എന്‍ലൈറ്റന്റ് സ്‌കില്‍സ് പ്രോഗ്രാം ഇന്‍ ഓയില്‍ ആന്റ് റിഗ്ഗ് എന്നിവ ആരംഭിച്ചു.

തൊഴിലാളി സംരക്ഷണത്തിനു മൂന്നു പദ്ധതികള്‍
അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളി കുടുംബങ്ങള്‍ക്ക് അപകടത്തില്‍ നിന്ന് സമഗ്ര ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുന്ന ആം ആദ്മീ ബീമാ യോജന പദ്ധതിയില്‍ 10 ലക്ഷത്തോളം തോട്ടം തൊഴിലാളികളെയും 2.5 ലക്ഷത്തോളം കയര്‍ തൊഴിലാളികളെയും ഉള്‍പ്പെടുത്തി.

മിനിമം കൂലി പുതുക്കി
രണ്ട് തവണ പ്ലാന്റേഷന്‍ മേഖലയില്‍ കൂലി പുതുക്കി നിശ്ചയിച്ചു. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ വര്‍ദ്ധനവാണ് ഈ രണ്ട് തവണയും തൊഴിലാളികള്‍ക്ക് നല്‍കിയിട്ടുള്ളത്. റബറിന് 381 രൂപ, കാപ്പി, തേയില 301 രൂപ, ഏലം 330 രൂപ എന്നിങ്ങനെയാണ് പുതുക്കിയ നിരക്ക്. കശുവണ്ടി മേഖലയിലും മിനിമം വേതനം പുതുക്കി നിശ്ചയിച്ചു. കൂടാതെ മോട്ടോര്‍ തൊഴിലാളികള്‍ക്ക് ഫെയര്‍ വേജസും പുതുക്കി നിശ്ചയിച്ചു.

നോക്കു കൂലി നിരോധിച്ചു
സംസ്ഥാന വ്യാപകമായി നോക്കുകൂലി നിരോധിച്ചു. പരാതികള്‍ 155214 എന്ന കോള്‍ സെന്റര്‍ നമ്പരിലോ 180042555214 എന്ന ടോള്‍ ഫീ നമ്പറിലോ നല്‍കാം.

11 സ്വയംഭരണ കോളേജുകള്‍
സംസ്ഥാനത്ത് 11 സ്വയംഭരണ കോളേജുകള്‍ തുടങ്ങി. തിരുവനന്തപുരം മാര്‍ ഇവാനിയോസ്, കൊല്ലം ഫാത്തിമമാതാ, ചങ്ങനാശേരി എസ്.ബി., സേക്രട്ട് ഹാര്‍ട്ട്, മഹാരാജാസ് കോളജ്, സെന്റ് തെരേസാസ്, രാജഗിരി കോളജ്, ഫറൂഖ് കോളജ്, എംഇഎസ് മമ്പാട്, സെന്റ് ജോസഫ്‌സ് ദേവഗിരി, സെന്റ് തോമസ് തൃശൂര്‍ എന്നീ കോളേജുകള്‍ക്കാണ് സ്വയംഭരണാവകാശം ലഭിച്ചത്.
വേതന സുരക്ഷാ പദ്ധതി
ഇന്ത്യയില്‍ ആദ്യമായി വിവിധ സ്വകാര്യ മേഖലകളില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ വേതനം ബാങ്ക് വഴി നല്‍കുന്നതിനുളള വേതന സുരക്ഷാ പദ്ധതി നടപ്പിലാക്കി. തൊഴിലാളികള്‍ക്ക് നിയമം അനുശാസിക്കുന്ന വേതനം കൃത്യസമയത്ത് ലഭിക്കുന്നുണ്ടോയെന്നു ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പരിശോധിക്കാന്‍ സാധിക്കുന്നു.

ഭവനനിര്‍മാണത്തിന് അഞ്ചിന പദ്ധതികള്‍
ഹഡ്‌കോയ്ക്ക് നല്‍കാനിരുന്ന 730.67 കോടിരൂപ പലിശ സഹിതം അടച്ചുതീര്‍ത്ത് ഭവന നിര്‍മാണ ബോര്‍ഡിനെ ഋണവിമുക്തമാക്കി. സാഫല്യം, സാന്ത്വനം, സായൂജ്യം, സൗഭാഗ്യം, ഗൃഹശ്രീ എന്നീ അഞ്ചിനം പദ്ധതികളിലൂടെ എല്ലാ വിഭാഗത്തിലുംപെട്ടവര്‍ക്ക് വീട് നല്‍കുന്നതിന് പദ്ധതി ആവിഷ്‌ക്കരിച്ചു. അഞ്ചുപദ്ധതികളില്‍ പാര്‍പ്പിട മേഖലയ്ക്കുള്ള ബജറ്റ് വിഹിതം 2010-11 ല്‍ 2,077.65 കോടി രൂപ ആയിരുന്നത് 2014-15ല്‍ 3,259 കോടിയാക്കി ഉയര്‍ത്തി.
കേരളം സമ്പൂര്‍ണ സാക്ഷര സംസ്ഥാനം
കേരളം സമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസം നേടിയ സംസ്ഥാനമായി. സാക്ഷര സംസ്ഥാനായി. സംസ്ഥാനമൊട്ടാകെ 2,40,804 പഠിതാക്കളെ കണ്ടെത്തി പരിശീലിപ്പിച്ച്, അവരില്‍ 2,02,862 പേര്‍ പൊതുപരീക്ഷ എഴുതി നാലാംതരം ജയിച്ചതോടെയാണ് കേരളം സമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസം നേടിയത്.
പ്രകൃതിവാതക ശ്യംഖല
രണ്ടായിരം കോടി രൂപ മുടക്കി കേരളത്തില്‍ പ്രകൃതിവാതക ശ്യംഖല സ്ഥാപിക്കാന്‍ കെ.എസ്.ഐ.ഡി.സിയും ഗെയില്‍ ഗ്യാസ് ലിമിറ്റഡും തമ്മില്‍ കരാറായി. ഉപയോക്താക്കള്‍ക്ക് ദ്രവരൂപത്തിലുള്ള വാതകം എത്തിക്കുന്നതിന് ഗ്യാസ് ട്രങ്ക് പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നതാണ് പദ്ധതി. 1,150 കി.മീ ദൈര്‍ഘ്യമുള്ള കൊച്ചി-ബാംഗ്ലൂര്‍, കൊച്ചി-മംഗലാപുരം പൈപ്പ്‌ലൈനും 100 കി.മീ നീളമുള്ള കൊച്ചി-കായംകുളം ലൈനുമാണ് നിര്‍മിക്കുന്നത്. വീടുകളില്‍ പാചകവാതകം നേരിട്ടു നല്‍കാനും പദ്ധതിയുണ്ട്.

ന്യൂനപക്ഷക്ഷേമം
ന്യൂനപക്ഷ ക്ഷേമത്തിനായി പ്രതേ്യക വകുപ്പ് രൂപീകരിച്ചു. സര്‍ക്കാരിന്റെ ന്യൂനപക്ഷ ക്ഷേമപ്രവര്‍ത്തനങ്ങളും പദ്ധതികളും താഴേത്തട്ടില്‍ എത്തിക്കുന്നതിന് 1000 പ്രമോട്ടര്‍മാരെ നിയമിച്ചു. മദ്രസാ അധ്യാപക ക്ഷേമനിധി പെന്‍ഷന്‍ പദ്ധതി സമ്പൂര്‍ണ പലിശരഹിതമാക്കി.

പിഎസ്‌സി റാങ്ക് ലിസ്റ്റുകള്‍ കാലഹരണപ്പെടില്ല
കാലാവധി അവസാനിക്കുന്ന പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി പുതിയ റാങ്ക് ലിസ്റ്റു വരുന്നതുവരെ അതുമല്ലെങ്കില്‍ നാലര വര്‍ഷം ആകുന്നതുവരെ ഇതില്‍ ഏതാണോ ആദ്യം അതുവരെ നീട്ടുവാന്‍ വ്യവസ്ഥ ചെയ്തു. ഇതിലൂടെ റാങ്ക് ലിസ്റ്റ് ഇല്ലാത്ത അവസ്ഥ ഒഴിവായി.

സ്‌കൂളുകളില്‍ ടോയ്‌ലറ്റ്
ടോയ്‌ലറ്റ് സൗകര്യമില്ലാതിരുന്ന 196 സര്‍ക്കാര്‍ സ്‌കൂളുകളിലും എയ്ഡഡ് മേഖലയിലെ 1,011 സ്‌കൂളുകളിലും ടോയ്‌ലറ്റ് നിര്‍ബന്ധമാക്കി.

ചെങ്ങറ സമരത്തിന് അന്ത്യം
ഏഴു വര്‍ഷം നീണ്ട ചെങ്ങറ സമരത്തിന് ആധാരമായ ഭൂമി പ്രശ്‌നത്തിന് സര്‍ക്കാര്‍ അധികാരമേറ്റ ഉടനെ ധാരണയായി. സമരഭൂമിയില്‍ അവശേഷിക്കുന്ന 1,000 കുടുംബങ്ങള്‍ക്ക് 25 സെന്റ് വീതം സ്ഥലം നല്‍കി. ഇടതുസര്‍ക്കാരിന്റെ കാലത്ത് പുനരധിവസിപ്പിച്ച 1,495 കുടുംബങ്ങളില്‍ വാസയോഗ്യമല്ലാത്ത ഭൂമി ലഭിച്ചവര്‍ക്ക് പകരം ഭൂമി നല്‍കി.

മൂലമ്പള്ളി പാക്കേജ്
ഭുമി നഷ്ടപ്പെട്ടവരെ പങ്കാളികളാക്കിയുള്ള വികസനത്തിന് സംസ്ഥാനത്ത് തുടക്കം കുറിച്ചത് യുഡിഎഫ് സര്‍ക്കാരിന്റെ മൂലമ്പള്ളി പുനരധിവാസ പാക്കേജോടെയാണ്. വല്ലാര്‍പാടം പദ്ധതിക്ക് വേണ്ടി 2008-ല്‍ ഏഴ് വില്ലേജുകളിലായി കുടിയൊഴിപ്പിക്കപ്പെട്ട് ദുരിതത്തിലാണ്ട മൂലമ്പള്ളിയിലെ 325 കുടുംബങ്ങളെയാണ് ഈ സര്‍ക്കാര്‍ അധികാരമേറ്റെടുത്ത ആദ്യനാളുകളില്‍ തന്നെ പുനരധിവസിപ്പിച്ചത്.
ആദിവാസി പാക്കേജ്
പട്ടികജാതി ക്ഷേമത്തിനും അവര്‍ അധിവസിക്കുന്ന മേഖലയുടെ സമഗ്ര വികസനത്തിനുമായി 16 സുപ്രധാന തീരുമാനങ്ങള്‍ സര്‍ക്കാര്‍ കൈക്കൊണ്ടു. നില്‍പ്പുസമരവുമായി ബന്ധപ്പെട്ട എല്ലാ ആവശ്യങ്ങളോടും ഉദാരമായ സമീപനം സ്വീകരിച്ചു.

മുല്ലപ്പെരിയാര്‍
തമിഴ്‌നാടിന് വെള്ളം, കേരളത്തിനു സുരക്ഷ എന്നതാണ് മുല്ലപ്പെരിയാര്‍ ഡാം സംബന്ധിച്ച് സര്‍ക്കാരിന്റെ നിലപാട്. തമിഴ്‌നാടുമായുള്ള നല്ല ബന്ധം നിലനിര്‍ത്തിക്കൊണ്ടുതന്നെ മുല്ലപ്പെരിയാര്‍ പ്രശ്‌നം പരിഹരിക്കാന്‍ നടപടികള്‍. മുല്ലപ്പെരിയാര്‍ ക്രൈസിസ് മാനേജ്‌മെന്റ് പ്ലാന്‍ പദ്ധതി തയാറാക്കി. പുതിയ ഡാം നിര്‍മിക്കുകയെന്ന ആവശ്യത്തില്‍ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുന്നു.

വിഷന്‍ 2030
സംസ്ഥാനത്തിന്റെ ദീര്‍ഘകാല സര്‍വതോ�ുഖ വികസനം ലക്ഷ്യമാക്കിയുള്ള സമഗ്ര വികസന നയരേഖ പ്രസിദ്ധീകരിച്ചു. 2030 ഓടെ ആഭ്യന്തര മൊത്ത ഉത്പാദനത്തില്‍ 7.5 ശതമാനം കൂട്ടുവാര്‍ഷിക വളര്‍ച്ചാനിരക്ക് കൈവരിക്കാനാണ് വിഷന്‍ ലക്ഷ്യമിടുന്നത്. പ്രതിശീര്‍ഷ വരുമാനം 2011 ലെ 4,763 ഡോളറില്‍ നിന്ന് 19,000 അക്കി ഉയര്‍ത്തും. എല്ലാവര്‍ക്കും ആരോഗ്യ സുരക്ഷിതത്വം, സാമൂഹിക സമത്വം, പാരിസ്ഥിതിക സുസ്ഥിരത എന്നിവയിലൂടെ യുഎന്‍ഡിപിയുടെ മാനവ വികസന സൂചികയില്‍ കേരളത്തെ ഉയര്‍ന്ന വിഭാഗത്തിലേക്ക് മാറ്റുക, വിദ്യാഭ്യാസ, ആരോഗ്യമേഖലകളില്‍ 10 ശതമാനവും ഉത്പന്ന നിര്‍മാണ, നിര്‍മാണ മേഖലകളില്‍ 9 ശതമാനവും വളര്‍ച്ച എന്നിവ പദ്ധതി ലക്ഷ്യമിടുന്നു.

നൂറൂദിന വിസ്മയം
സര്‍ക്കാര്‍ അധികാരത്തിലേറി ആദ്യ നൂറു ദിനങ്ങള്‍കൊണ്ടുതന്നെ പ്രവര്‍ത്തിക്കുന്ന സര്‍ക്കാരാണിതെന്ന് തെളിയിച്ചു. 107 പരിപാടികള്‍ പ്രഖ്യാപിച്ചതില്‍ 102 എണ്ണവും പൂര്‍ത്തിയാക്കാന്‍ നൂറു ദിവസം കൊണ്ടുകഴിഞ്ഞു.

സപ്തധാരാ പദ്ധതികളും മിഷന്‍ 676ഉം
നൂറുദിന വിസ്മയത്തെ തുടര്‍ന്ന് സപ്തധാരാ പദ്ധതികള്‍ നടപ്പാക്കി. കേരളത്തിന്റെ വികസനവും കരുതലും എന്ന ലക്ഷ്യത്തിലേക്ക് ഏഴു വഴികളാണ് അതില്‍ പ്രഖ്യാപിച്ചത്. 2011 നവംബര്‍ 17നാണ് സപ്തധാരാ പദ്ധതികള്‍ അവതരിപ്പിച്ചത്. മൊത്തം 664 പദ്ധതികളാണ് ഏഴിനങ്ങളിലായി പ്രഖ്യാപിച്ചത്.

മുഖ്യമന്ത്രിയുടെ ഓഫീസ് ലോകത്തിനു മുന്നില്‍
ലോകത്ത് ആദ്യമായി ഒരു മുഖ്യമന്ത്രിയുടെ ഓഫീസും അവിടെ നടക്കുന്ന മുഴുവന്‍ ഇടപാടുകളും വെബ്ബിലൂടെ സജീവ സംപ്രേഷണം നടത്തിയപ്പോള്‍ അത് അന്തര്‍ദേശീയതലത്തില്‍വരെ അംഗീകരിക്കപ്പെട്ടു.

മുഖ്യമന്ത്രി വിളിപ്പുറത്ത്
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രിയുടെ ഓഫീസിലെ 24 7കോള്‍ സെന്റര്‍ രാജ്യത്തിനുതന്നെ മാതൃകയായി. ജനങ്ങള്‍ക്ക് ലോകത്തിന്റെ ഏതു കോണില്‍ നിന്നും ഏതു സമയത്തും ടോള്‍ ഫ്രീ നമ്പര്‍ വഴി മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് പരാതികളും നിര്‍ദേശങ്ങളും അറിയിക്കാം.

മന്ത്രിമാരുടെ സ്വത്ത് ജനസമക്ഷം
മുഴുവന്‍ മന്ത്രിമാരുടെയും സ്വത്തുവിവരം പ്രഖ്യാപിക്കുകയും അവ ജനപരിശോധനയ്ക്ക് pa.kerala.gov.in എന്ന സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ്, അവരുടെ കുടുംബാംഗങ്ങള്‍, വകുപ്പുതലവ•ാര്‍, വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍, മറ്റ് സ്ഥാപനമേധാവികള്‍, ഐ.എഫ്.എസ്. ഓഫീസര്‍മാര്‍ എന്നിവരുടെ സ്വത്തുവിവരം ഇതേ സൈറ്റില്‍ ഉണ്ട്. അഖിലേന്ത്യാ സര്‍വീസ് ഉദ്യോഗസ്ഥരുടെ സ്വത്തുവിവരം ipr.ias.nic.in എന്ന സെറ്റില്‍ ലഭിക്കുംസ്വത്തുവിവരം ipr.ias.nic.in എന്ന സെറ്റില്‍ ലഭിക്കും

No comments:

Post a Comment